Saturday, November 30, 2024

Gulf

ഇന്ത്യൻ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും

യുഎഇ: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിർവഹിച്ച മലയാളികളുടെ ആദ്യ ബാച്ച് നാളെ കൊച്ചിയിലേക്ക് മടങ്ങും. ഹജ്ജിന് മുമ്പ് മദീന സന്ദർശിക്കാത്ത ഇന്ത്യൻ തീർത്ഥാടകരുടെ മദീന സന്ദർശനവും നാളെ ആരംഭിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് എത്തിയ തീർത്ഥാടകർ നാളെ നാട്ടിലേക്ക് മടക്കയാത്ര ആരംഭിക്കും. ആദ്യ ദിവസം ജിദ്ദയിൽ...

പുതിയ സീസണിലേക്കുള്ള ഉംറ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി

പുതിയ സീസണിലേക്കുള്ള ഉംറ വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ ജൂലൈ 30 മുതൽ വീണ്ടും അനുവദിച്ച് തുടങ്ങും. ഹജ്ജ് സീസണിൽ ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ആണ് പിന്‍വലിക്കുന്നത്. വിദേശ ഉംറ വിസയ്ക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ...

ഇന്ത്യയിലെ ഫുഡ്പാര്‍ക്കുകളില്‍ യുഎഇ 200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാർക്കുകളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇക്ക് പുറമെ ഇന്ത്യ, യുഎസ്, ഇസ്രയേൽ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ കാർഷിക-ഫുഡ് പാർക്കുകളിലെ നിക്ഷേപം. ശുദ്ധമായ ഊർജ്ജ പദ്ധതികൾ പര്യവേക്ഷണം ചെയ്യുമെന്നും...

യുഎഇയിലെ എല്ലാ മന്ത്രാലയ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ

യു എ ഇ : ജൂലൈ 18 മുതൽ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നൽകുന്ന എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ മാത്രമായിരിക്കും ലഭ്യമാവുക. യുഎഇയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ നീക്കം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസം, വിവാഹം, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യക്തിഗത രേഖകൾ എംഒഎഫ്എഐസി സാക്ഷ്യപ്പെടുത്തുന്നു. തൊഴിൽ, വിസ ഇഷ്യൂ,...

സാമ്പത്തിക സേവന മേഖലയിലെ വിദേശ നിക്ഷേപത്തിൽ ദുബായ് ഏറ്റവും മുന്നിൽ

ദുബായ്: സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ദുബായ് ലോകത്ത് മുന്നിലാണെന്ന് റിപ്പോർട്ട്. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരീസ് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. ദുബായ് ആൻഡ് ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ (ഡിഐഎഫ്സി) ഇക്കാര്യത്തിൽ വലിയ നേട്ടമുണ്ടാക്കിയതായി ദുബായ് ഇൻവെസ്റ്റ്മെന്റ് ഡവലപ്മെന്റ് ഏജൻസിയും ധനകാര്യ വകുപ്പും പുറത്തിറക്കിയ...

ഷാര്‍ജയില്‍ പെരുമഴ ആസ്വദിക്കാന്‍ മഴമുറികള്‍

ഷാര്‍ജ: ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും മഴ ആസ്വദിക്കാൻ അവസരമൊരുക്കി ഷാർജയിലെ മഴമുറികൾ. വർഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത. സന്ദർശകരെ നനയ്ക്കാതെ ചുറ്റും മഴ പെയ്യിച്ചുകൊണ്ടേയിരിക്കും. പുറത്തെ വേനൽച്ചൂടിൽ പോലും മഴയുള്ള മുറിയിൽ പ്രവേശിച്ചാൽ പ്രവാസികൾക്ക് നാട്ടിൽ മൺസൂണിന്‍റെ പ്രതീതിയുണ്ടാകും. മഴയുടെ ശബ്ദം ആസ്വദിച്ചുകൊണ്ട് ചിത്രങ്ങൾ എടുക്കാനും കഴിയും. മുറിക്കുള്ളിലെ...

പ്രവാസി വനിതകള്‍ക്ക് ഏറ്റവും മികച്ച സ്ഥലം; എട്ടാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍

ദോഹ: പ്രവാസികൾക്കുള്ള ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി പട്ടികയിൽ ഇടം നേടി ഖത്തർ. 2022ല്‍ പ്രവാസി വനിതകള്‍ക്കായുള്ള മികച്ച ജീവിത നിലവാരത്തില്‍ ലോകത്ത് എട്ടാം സ്ഥാനം ഖത്തര്‍ സ്വന്തമാക്കി. ഇന്‍റർനാഷണൽ എക്സ്പാറ്റ് ഇൻസൈഡർ റിപ്പോർട്ട് 2022 ലാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലെ ഹെൽത്ത് ആൻഡ് വെൽ ബീയിംഗ് സബ്...

തൊഴിലവസരം; യുഎഇ ലോകത്ത് ഒന്നാമതെന്ന് അന്താരാഷ്ട്ര സർവ്വേ

ദുബൈ: യുഎഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. 'ഇന്‍റർനാഷണൽസ് എക്സ്പാറ്റ് ഇൻസൈഡർ 2022' സർവേ പ്രകാരം, തൊഴിൽ അവസരങ്ങളുടെ കാര്യത്തിൽ ഇമാറാത്ത് ലോകത്ത് ഒന്നാം സ്ഥാനത്താണ്. വിദേശികൾക്ക് ജോലി ചെയ്യാനും താമസിക്കാനും കഴിയുന്ന ലോകത്തിലെ 10 നഗരങ്ങളുടെ പട്ടികയിലും യു.എ.ഇ ഇടം നേടിയിട്ടുണ്ട്. 12,000 പ്രവാസികളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ്...

കുവൈറ്റിലെ റോഡുകളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കും

കുവൈറ്റ്‌ : കുവൈറ്റിൽ സുരക്ഷ നിലനിർത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ അധികാരികളുടെ മേൽനോട്ടത്തിനും പ്രധാന, ദ്വിതീയ തെരുവുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പാർലമെന്‍ററി നിർദ്ദേശത്തിന് പാർലമെന്‍ററി ഇന്‍റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ഈ നിർദ്ദേശം നിയമത്തിനും ഭരണഘടനയ്ക്കും അനുസൃതമാണെന്ന് സൂചിപ്പിച്ച് സന്നിഹിതരായ കമ്മിറ്റി അംഗങ്ങൾ ഏകകണ്ഠമായി തീരുമാനം അംഗീകരിച്ചതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമിതി...

ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കാൻ യുഎഇയുടെ 2 ബില്യൺ ഡോളർ നിക്ഷേപം

ന്യൂഡൽഹി: ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയുടെ 2 ബില്യൺ ഡോളറിന്‍റെ പദ്ധതി വരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇന്ന് നടക്കുന്ന 'ഐ 2 യു 2' ഉച്ചകോടിയിൽ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മധ്യപൂർവ ദേശത്തെ 'ക്വാഡ്' എന്ന് വിളിക്കപ്പെടുന്ന ഉച്ചകോടി ഇതാദ്യമായാണ് നടക്കുന്നത്. ഇന്ത്യ, ഇസ്രയേൽ, യു.എ.ഇ, യു.എസ്...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img