ദോഹ: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഖത്തർ എയർവേയ്സ്. ബാഗിൽ പേജറും വാക്കിടോക്കിയും കൊണ്ട് വരുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. ലെബനനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നിരോധനം. ബെയ്റൂട്ട് റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് പുതിയ നിർദേശം.
യാത്രക്കാരുടെ കെെവശമോ ഹാൻഡ് ലഗേജിലോ കാർഗോയിലോ ഈ വസ്തുക്കൾ അനുവദിക്കില്ലെന്ന് ഖത്തർ...
അബൂദബി: പാസ്‌പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മുതൽ ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബി.എൽ.എസ്. കേന്ദ്രങ്ങളിലും പാസ്‌പോർട്ട് സർവീസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്‌മെന്റുകൾ ഈമാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക്...
റിയാദ് സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതോ കനത്ത മഴയോ പ്രതീക്ഷിക്കാം. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കും.
ചില സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നജ്റാന്‍, മദീന എന്നീ പ്രദേശങ്ങളുടെ ചില മേഖലകളില്‍...
മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 3406 അപേക്ഷകള്‍ 65 വയസ്സിനു മുകളിലുള്ള വിഭാഗത്തിലും 1641 പുരുഷ മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും 10214 ജനറല്‍ വിഭാഗത്തിലുമാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷന് എസ്എംഎസ്...
ദുബൈ: യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം. അറബ് എമിറേറ്റ്സ് ദിർഹത്തിൽ 5 മില്യൺ ദിർഹം നഷ്ട പരിഹാരം ആണ് ലഭിച്ചത്. 2022 മാര്‍ച്ച് 26 ന് നടന്ന അപകടത്തിൽ മലപ്പുറം കൂരാട് സ്വദേശി ഷിഫിന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.
ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഇരുപത്തിരണ്ടുകാരനെ കാര്‍...
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കേസിന്‍റെ നടപടികൾ ഇന്ത്യൻ എംബസിയും,റഹീമിെൻറ...
ദോഹ: ഖത്തറില്‍ ഇന്നും നാളെയും ചൂട് ഉയരും. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബർ 6നും 7നും, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഖത്തറിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും.
വെള്ളിയാഴ്ച ദോഹയിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണു പ്രവചനം, കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസ്. ശനിയാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് മുതൽ 37 ഡിഗ്രി...
അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ മാറിമറിഞ്ഞിട്ടുള്ളത്. ബിഗ് ടിക്കറ്റ് സീരീസ് 266-ന്‍റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയ ആണ്.
പെയിന്‍റിങ് തൊഴിലാളിയായ നൂർ മിയ 18 വർഷമായി അൽ...
സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനിച്ചു. നോർക്ക - റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ...