അബുദബി: യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ 50 വയസില്‍ താഴെയുളളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി...
അബുദാബി:യുഎഇയിൽ ഓണ്‍ലൈന്‍ തട്ടിപ്പുകൾ പെരുകുന്നതിന്നാൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ വരെ തട്ടിപ്പ് നടക്കുന്നതായാണ് കണ്ടെത്തല്‍. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരകളായിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘം യുഎഇയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ 40,000ത്തിലധികം പേർക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായി കണക്കുകൾ. ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കുമടക്കം 40,413 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കാലയളവിൽ തന്നെ യാത്രാ വിലക്ക് നീക്കാൻ...
ദുബായ്- യു.എ.ഇയില്‍ ജോലി ചെയ്യുന്നില്ലെങ്കില്‍പോലും യു.എ.ഇയിലെ പ്രവാസികള്‍ക്ക് വീട് വാങ്ങാം, എമിറേറ്റ്സ് ഐ.ഡി നേടാം, കുടുംബാംഗങ്ങളെ സ്പോണ്സര് ചെയ്യാം. കാരണം, യു.എ.ഇ മൂന്ന് വ്യത്യസ്ത തരത്തിലുള്ള സെല്‍ഫ് സ്പോണ്‍സേര്‍ഡ് റസിഡന്‍സ് വിസ വാഗ്ദാനം ചെയ്യുന്നു, അതിന് നിങ്ങള്‍ക്ക് യു.എ.ഇയില്‍ ജോലിയോ ബിസിനസ്സോ ആവശ്യമില്ല. വിശദാംശങ്ങള്‍ ഇതാ:
1. റിമോട്ട് വര്‍ക്ക് വിസ ഒരു വര്‍ഷം
ഈ വിസ...
റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
2024 മാർച്ച് 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ...
ജിദ്ദ: കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തില്‍ രണ്ട് വയസായ കുഞ്ഞിന് സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് യാത്രക്കാരി ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകി. സെപ്തംബര്‍ 12നു കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്പൈസ് ജെറ്റിന്റെ എസ്.ജി 35 വിമാനത്തിലാണ് വിമാന ജീവനക്കാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഉംറ വിസയില്‍ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന...
ദുബൈ: 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് അവരുടെ നിലവിലുള്ള ലൈസന്‍സുകള്‍ യുഎഇ ഡ്രൈവിംഗ് ലൈസന്‍സിലേക്ക് മാറ്റാം. യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി വഴി യുഎഇ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം. യുഎഇയില്‍ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാവുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി പുനരാരംഭിക്കുന്നു.
സാങ്കേതിക പ്രശ്നം മൂലം ഇടക്കാലത്ത്...
കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാന കമ്പനി കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. കോഴിക്കോട്-റിയാദ് സെക്ടറിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. ഇത് ആറ് സര്‍വീസുകളായി വര്‍ധിക്കും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടാകും. റിയാദില്‍ നിന്ന് പ്രാദേശിക സമയം രാത്രി 12.40ന് പുറപ്പെട്ട് കോഴിക്കോട്...
മനാമ: ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. ആലിയിലെ ശൈഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയില്‍
കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. മരിച്ചവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണ്.
വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. സല്‍മാബാദില്‍...
സെപ്റ്റംബർ മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും ഒരാൾക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടാനുള്ള അവസരം. ഇതിന് പുറമെ ഓട്ടോമാറ്റിക് വീക്കിലി ഇലക്ട്രോണിക് ഡ്രോയിലും പങ്കാളികളാകാം. നാല് പേർക്ക് ഓരോ ആഴ്ച്ചയും ഒരു ലക്ഷം ദിർഹം വീതം നേടാം.
ഗ്രാൻഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം രണ്ടാം...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...