Thursday, November 28, 2024

Gulf

33 റിയാലിന് ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍

മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 12 വരെ 33 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട്...

ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ: 25 പേരുടെ തലവര മാറ്റിയ ഭാഗ്യവര്‍ഷം

ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ സീരീസ് 256-ൽ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടി ഖത്തറിൽ താമസിക്കുന്ന പ്രവാസി മുജീബ് തെക്കേ മാട്ടിയേരി. എട്ടു വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന മുജീബ് ഡ്രൈവറാണ്. എല്ലാ മാസവും 12 സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് മുജീബിന്‍റെ രീതി. സമ്മാനം നേടിയ വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സന്തോഷംകൊണ്ട്...

സൂക്ഷിക്കുക…’; യുഎഇയില്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പ്

അബൂദബി: യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരിചയമുള്ളവരുടെ നമ്പറിൽ നിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും...

ബിഗ് ടിക്കറ്റിലൂടെ 33 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം...

മക്കയില്‍ ക്ലോക്ക് ടവറിനെ സ്പര്‍ശിച്ച് മിന്നല്‍പ്പിണര്‍, വൈറലായി ദൃശ്യങ്ങള്‍

മക്ക: മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ക്ലോക്ക് ടവറിനെ സ്പര്‍ശിച്ചാണ് മിന്നല്‍പ്പിണര്‍ കടന്നുപോയത്. പ്രമുഖ ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍ഹദ് ലിയാണ് ദൃശ്യം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മക്കയില്‍ കനത്ത മഴയുണ്ടായി. ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴയുണ്ടായത്....

300 കി.മീ. വേഗം, അഞ്ച് പേര്‍ക്ക് യാത്ര; ദുബായിയുടെ ആകാശത്ത് ഇനി പറക്കും ടാക്‌സികളുമെത്തും

ദുബായ്: 2026-ഓടെ എമിറേറ്റിന്റെ ആകാശത്ത് പറക്കും കാറുകള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സിന്റെ സി.ഇ.ഒ. ഡണ്‍കാന്‍ വാക്കര്‍ പറഞ്ഞു. ദുബായില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമാപന വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ. യുടെ ആദ്യ വെര്‍ട്ടിപോര്‍ട്ടിന്റെ (വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ട്) നിര്‍മാണ ചുമതല സ്‌കൈപോര്‍ട്‌സിനാണ് നല്‍കിയിട്ടുള്ളത്. എയര്‍ ടാക്‌സി സേവനങ്ങള്‍ക്കായി...

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ലഭിച്ചത് കോടികളുടെ സമ്മാനം; ഭാഗ്യം തുണച്ചത് പ്രവാസി മലയാളിയെ

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എത്യോപ്യക്കാരനും പ്രവാസി മലയാളിയും വിജയികളായി. രണ്ടുപേര്‍ക്കും 10 ലക്ഷം ഡോളര്‍ (എട്ട് കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിച്ചത്. 36കാരനായ ഷംസുദ്ദീന്‍ ചെരുവാറ്റന്റവിട ആണ് കോടികളുടെ സമ്മാനം നേടിയ മലയാളി. ദുബൈയിലെ ജബല്‍ അലിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍, ഒമ്പത് സുഹൃത്തുക്കള്‍ക്കും സഹോദരനുമൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഒരു...

ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. ജിദ്ദ സുലൈമാനിയ ഡിസ്ട്രക്ടില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. കാര്‍പറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. https://www.instagram.com/reel/CxqrvMtravq/?igshid=MWZjMTM2ODFkZg==

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ്...

ഗിന്നസ് റെക്കോഡിട്ട് യു.എ.ഇ; പിന്തുണച്ച് എമിറേറ്റ്സ് ഡ്രോ

എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കൺസ്യൂമര്‍ പ്രൊട്ടക്ഷൻ ആവിഷ്കരിച്ച 'അവര്‍ റെസ്പോൺസിബിലിറ്റി ടു പ്രൊട്ടക്റ്റ്' പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബിൽബോര്‍ഡിലൂടെ ഗിന്നസ് വേൾഡ് റെക്കോഡ്. പദ്ധതിയുടെ ഔദ്യോഗിക സ്പോൺസര്‍ ആണ് എമിറേറ്റ്സ് ഡ്രോ. കൺസ്യൂമര്‍ ഫ്രോഡ്, ഇന്‍റലക്ച്വൽ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ബിൽബോര്‍ഡ് എന്ന ഗിന്നസ് വേൾഡ് റെക്കോഡാണ് യു.എ.ഇ...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img