അബുദാബി: ജോലി നഷ്ടപ്പെട്ട് എല്ലാ പ്രതീക്ഷയും മങ്ങി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസിയെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശേരിയാണ് ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രവാസിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് അഷ്റഫ് താമരശേരിയുടെ പോസ്റ്റ്.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. അവസാനമായി കമ്പനിയിൽ നിന്ന് ലഭിച്ച...
ദുബൈ: കാസറഗോഡ് ജില്ലയിലെ ബന്തിയോട് നഗരത്തിന്റെ ഹൃദയഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ബൈദല സ്‌ക്വയറിന്റെ ഉത്ഘാടനത്തിന് മുന്നോടിയായുള്ള ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവ്വഹിച്ചത്.
സന്ദർശകർക്കും വ്യാപാരികൾക്കും സമാനതകളില്ലാത്ത അനുഭൂതി പകരുന്ന, ചലനാത്മകമായ വാണിജ്യ ഹബ്ബായി പരിണമിക്കാൻ...
റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി. മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ ആണെന്നും സൗദി ശക്തമായ നിലപാടെടുത്തു.
കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന്
സൗദി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം...
ദുബൈ: ദുബൈയുടെ സ്വന്തം വാർഷിക ദുബൈ റൈഡ് സൈക്ലിംഗ് നാളെ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നവംബർ 12 ഞായറാഴ്ച രാവിലെ ഷെയ്ഖ് സായിദ് റോഡ് അടക്കും. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്,...
ഒമാൻ:അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിന്റെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിങ് ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്.
30 കിലോ ചെക്കിൻ ബാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം എന്നാണ് പുതിയ നിയമം. എത്ര...
ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകർന്ന് ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. മസ്കത്തിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും ജിസിസി ആഭ്യന്തര മന്ത്രിമാരുട യോഗത്തിൽ...
ഗസ്സയിൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്ന ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളുടെ ബോധപൂർവമായ ലംഘനമാണ് നടത്തുന്നതെന്ന് കുവൈത്ത് യു.എന്‍ പ്രതിനിധി ഫഹദ് അൽ അജ്മി.
കഴിഞ്ഞ ദിവസം നടന്ന യു.എൻ ജനറൽ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണ്, എന്നാല്‍ ലോകം ഒരു കാഴ്ചക്കാരനായി നിൽക്കുകയാണ്.
ഇസ്രായേൽ അധിനിവേശത്തെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങൾക്ക് ഇക്കാര്യം മറക്കാൻ കഴിയില്ലെന്നും അൽ അജ്മി...
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ദുബൈ: ഗിന്നസ് റെക്കോർഡുകളുടെ പറുദീസയായ ദുബൈക്ക് വീണ്ടുമൊരു റെക്കോർഡ്. ഇത്തവണ മരുഭൂമിയുടെയും യുഎഇയുടെയും അറബ് ജനതയുടെയും അടയാളമായ ഒട്ടകത്തിന്റെ പേരിലാണ് ഗിന്നസ് റെക്കോർഡ് എന്നതിൽ ദുബൈക്ക് അഭിമാനിക്കാം. ‘ഒരു സസ്തനിയുടെ ഏറ്റവും വലിയ എൽഇഡി ശില്പം’ നിർമ്മിച്ചാണ് ദുബൈ ഇടം പിടിച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാർക്ക് ഡെസ്റ്റിനേഷനായ ദുബൈ പാർക്ക്‌സ്...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...