അബുദാബി: നാട്ടില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാര്‍ഡ് ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്എന്‍എൽ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം നിലവില്‍ വരുന്നത്. നാട്ടിലെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുകളിൽ പ്രത്യേക റീചാര്‍ജ് ചെയ്താൽ യുഎഇയിലും ഉപയോഗിക്കാനാകുമെന്ന് ബിഎസ്എൻഎൽ എക്സ് പ്ലാറ്റ്‍ഫോമില്‍ അറിയിച്ചു.
രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബിഎസ്എൻഎൽ നടപ്പാക്കുന്നത്....
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചത്. യു.എ.ഇ.യില്‍ ഓണ്‍ലൈന്‍ എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കുന്ന ബോട്ടിം ആപ്പില്‍ വിനിമയനിരക്ക് ഒരു ദിര്‍ഹത്തിന് 24 രൂപവരെയെത്തി. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അമേരിക്കന്‍ ഡോളറിനെതിരേ...
ജിദ്ദ: ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന റിഷഭ് പന്തിനായി ചെന്നൈ ശ്രമിക്കുക പോലും ചെയ്യാതിരുന്നതും ശ്രദ്ധേയമായി. കെ എല്‍ രാഹുല്‍ പോകുന്നതോടെ പകരം നായകനായാണ്...
റിയാദ്: തിരക്കില്ലാതെ ഉംറ നിർവഹിക്കാനുള്ള സമയക്രമങ്ങൾ പ്രസിദ്ധപ്പെടുത്തി സൗദി അറേബ്യ. ഉംറ തീർത്ഥാടകർക്കായി സൗകര്യങ്ങളും ഇതോടൊപ്പം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ തീർത്ഥാടകരെ ഉംറക്കായി എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാവിലെ ആറു മുതൽ എട്ടു വരെയും. ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയും. പുലർച്ചെ രണ്ടു മുതൽ നാലുമണി വരെയുമാണ് ഉംറ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ...
അബുദാബി: അബുദാബി കാസ്രോട്ടാർ കൂട്ടായ്മ പത്താം വാർഷികാഘോഷം പത്തര മാറ്റിലാക്കുന്നതിനു തയ്യാറെടുപ്പാരംഭിച്ചു. ഇതിന്റെ ഭാഗമായി വാർഷികാഘോഷ പരിപാടിയുടെ ലോഗോ ആഹ്ളാദകരമായ അന്തരീക്ഷത്തിൽ പ്രകാശനം ചെയ്തു. ദുബൈ സൈഫ് ലൈൻ ഓഫീസിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ ഡോ. അബൂബക്കർ കുറ്റിക്കോൽ പ്രകാശനകർമ്മം നിർവഹിച്ചു. മുഖ്യ അതിഥിയായി യുവവ്യവസായി ആസിഫ് മേൽപറമ്പ്, അസീസ് കമാലിയ, ഹനീഫ്...
മസ്കറ്റ്: മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ എം ബി യൂസുഫ് ഹാജി പ്രതിസന്ധി ഘട്ടം ട്ടങ്ങളിൽ പാർട്ടിക്കും പ്രവർത്തകർക്കും കരുത്തു പകർന്ന നേതാവ് മാത്രമായിരുന്നില്ല അണികളിൽ ആവേശം പകരുന്ന മുന്നണി പോരാളി കൂടി ആയിരുന്നുവെന്ന് മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം യോഗം വിലയിരുത്തി
എം ബി യൂസുഫ് ഹാജി, മർഹൂം പി. ബി....
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ്...
റിയാദ്: എത്രയും വേഗം മകൻ തിരികെ എത്തണമെന്നാണ് ആഗ്രമെന്ന് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ ഉമ്മ ഫാത്തിമ. മകനെ സന്തോഷത്തോടെ കണ്ടുമുട്ടി പിരിഞ്ഞെന്ന് ഫാത്തിമ പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം മകനെ കണ്ടുവെന്നും ഒന്നിച്ചു ചായ കുടിച്ചെന്നും ഫാത്തിമ പ്രതികരിച്ചു. നീണ്ട 18 വർഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മയും ബന്ധുക്കളും...
മുംബൈ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ അവസാന സർവീസ് പറന്നിറങ്ങും. ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക.
ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ സർവീസ്...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...