റിയാദ്: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മദീനയിൽ ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി. മദീന നഗരത്തിൻറെവിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും വേഗത്തിൽ എത്തിക്കുന്നതിന് മദീന വികസന അതോറിറ്റിയാണ് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചത്.
ഉച്ചക്ക് ശേഷം മൂന്ന് മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും പുലർച്ചെ അരമണിക്കൂറോളമാണ് നീട്ടിയത്. അതായത്...
റിയാദ്: സഊദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഏപ്രിൽ എട്ട് മുതൽ 11വരെയാണ് ചെറുപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രിൽ 14ന് തിരികെ ജോലിയിൽ പ്രവേശിക്കണം.
തൊഴിൽ നിയമത്തിൻ്റെ എക്സിക്യൂട്ടീവ്...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര് നറുക്കെടുപ്പില് കോടികളുടെ സമ്മാനം നേടി ഇന്ത്യക്കാരനും യുഎഇ സ്വദേശിയും. 10 ലക്ഷം ഡോളര് (8 കോടിയിലേറെ ഇന്ത്യന് രൂപ) ആണ് ഇവര് സ്വന്തമാക്കിയത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര് 453-ാമത് സീരീസ് നറുക്കെടുപ്പിലൂടെ ദുബൈയില് ജോലി ചെയ്യുന്ന...
ജിദ്ദ: ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനുള്ള യാത്രയ്ക്കിടെ സൗദിയിൽ റിയാദിനടുത്ത് സുൽഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാല് പേർ മരിച്ചു. മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിൻ്റെയും സറീനയുടെയും മകൾ ഹിബ (29), ഇവരുടെ ഭർത്താവ് മുഹമ്മദ്...
അബൂദബി: യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം...
ദുബൈ:യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻകൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം, 87 രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇയിലേക്ക് ഓൺ അറൈവൽ വിസ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവേശിക്കാവുന്നതാണ്. അതേ സമയം, ഏതാണ്ട് 110 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു എ...
മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിനുള്ള രജിസട്രേഷൻ ആരംഭിച്ചു.റമദാൻ ഇരുപത് മുതൽ ഇഅ്ത്തികാഫ് ആരംഭിക്കും വിധമാണ് ക്രമീകരണങ്ങൾ. പതിനെട്ട് വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓണ്ലൈനായി രജിസ്റ്റ്ർ ചെയ്യാം.
വിശുദ്ധ റമദാനിലെ ഏറ്റവും പവിത്രമായതും പുണ്യമേറിയതുമാണ് അവസാനത്തെ പത്ത് ദിനരാത്രങ്ങൾ. ഈ ദിവസങ്ങൾ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിരിക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് ഇരുഹറം കാര്യാലയം.
18 വയസ്സ്...
ജിദ്ദ: റമദാൻ മാസത്തിൽ രണ്ടോ അതിലധികമോ തവണ ഉംറ നിർവഹിക്കാൻ അനുമതി നൽകാനാവില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ ഒരു തവണ ഉംറ കർമങ്ങൾ നിർവഹിച്ചാൽ മതിയാകും. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചാൽ ഉണ്ടാവുന്ന നേട്ടങ്ങൾ ഒരുപാടാണെന്നും മന്ത്രാലയം പറഞ്ഞു.
റമദാനിൽ ഒരു ഉംറ എന്ന നിലയിൽ പരിമിതപ്പെടുത്തുന്നത് തിരക്ക് കുറയ്ക്കാനും...
തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...