Tuesday, April 1, 2025

Gulf

ഇന്ത്യയ്ക്ക് സഹായം നീട്ടി സൗദി; ഓക്‌സിജനും സിലിണ്ടറുകളും എത്തിക്കും

റിയാദ്:ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്.  80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനാണ് തീരുമാനം. റിയാദിലെ ഇന്ത്യൻ എംബസിയാണ് ചിത്രങ്ങൾ സഹിതം ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത്. അദാനിയുമായും ലിൻഡെയുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും എംബസി...

ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്

ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്. രാജ്യത്തുനിന്നുള്ള വിമാനങ്ങൾക്കാണു പൂർണമായും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക വിമാനങ്ങൾക്കും കുവൈത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായതിനു പിറകെയാണ് കുവൈത്ത് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കു പുറമെ മറ്റ് 33 രാജ്യങ്ങൾക്കും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ആരോഗ്യ പ്രവർത്തകർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക്...

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ദോഹ: ഇന്ത്യക്കാരുള്‍പ്പെടെ ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഏപ്രില്‍ 25 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് തീരുമാനമെടുത്തത്. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഖത്തറിലെത്തി ഏഴു...

ഇത്തവണ മൂന്ന് പേര്‍ക്ക് കോടികളുടെ സമ്മാനം, ആഢംബര കാര്‍; ബിഗ് ടിക്കറ്റിലൂടെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ

അബുദാബി: മലയാളികളുള്‍പ്പെടെ അനേകം പേര്‍ക്ക് കോടികള്‍ സമ്മാനമായി നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഏപ്രില്‍ മാസത്തിലും പുതിയ സര്‍പ്രൈസുകളുമായെത്തുന്നു. ഇത്തവണ നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്കാണ് കോടികള്‍ നേടാന്‍ അവസരമൊരുങ്ങുന്നത്. 1.2 കോടി ദിര്‍ഹമാണ് (24 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. രണ്ടാം സമ്മാനമായി മുപ്പത് ലക്ഷം ദിര്‍ഹവും(5 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇതിന്...

തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടിയ 17 വീട്ടുജോലിക്കാര്‍ ദുബൈയില്‍ അറസ്റ്റില്‍

ദുബൈ: ദുബൈയില്‍ തൊഴിലുടമകളുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 17 വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിന് നടത്തിയ ക്യാമ്പയിനിലാണ് വിവിധ രാജ്യക്കാരായ ഇവര്‍ പിടിയിലായത്. ഇത്തരത്തില്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയെത്തുന്നവരെ വീട്ടുജോലിക്ക് നിര്‍ത്തരുതെന്നും ഇത് സമൂഹത്തിന് ഭീഷണിയാണെന്നും ദുബൈ പൊലീസ് ഇന്‍ഫില്‍ട്രേറ്റേഴ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിവിധ...

രണ്ട് ഡോസ് വാക്സിനെടുത്തവരില്‍ ആരും അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

അബുദാബി: കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരില്‍ ആരും അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ പഠനം. കൊവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതി തടയുന്നതില്‍ 93 ശതമാനവും ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം തടയുന്നതില്‍ 95 ശതമാനവും വാക്സിനുകള്‍ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. യുഎഇയില്‍ ഇതുവരെ 96.7 ലക്ഷം ഡോസ് വാക്സിനുകളാണ്...

പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ വിലക്ക്

മസ്കറ്റ്: ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും....

യാചകര്‍ക്കെതിരെ നിയമനടപടികള്‍ കടുപ്പിച്ച് യുഎഇ; വിദേശത്ത് നിന്ന് ആളുകളെ എത്തിച്ചാല്‍ കടുത്ത ശിക്ഷ

അബുദാബി: യാചകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മൂന്നറിയിപ്പ് നല്‍കി. സംഘടിതമായി ഭിക്ഷാടനം നടത്തുന്നവര്‍, ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. യുഎഇയിൽ ഭിക്ഷാടനം നടത്തുന്നവർക്ക് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവുമായിരിക്കും ശിക്ഷയായി ലഭിക്കുകയെന്ന് പബ്ലിക്...

സൗദി അറേബ്യയില്‍ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ പത്ത് ലക്ഷം റിയാൽ പിഴ

റിയാദ്: സൗദിയിൽ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ. പത്ത് ലക്ഷം റിയാൽ വരെ പിഴയോ, അഞ്ച് വർഷം തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊവിഡിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു...

ദുബൈയിലേക്കുള്ള യാത്രാ നിബന്ധനകളില്‍ സുപ്രധാന മാറ്റം; വ്യാഴാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്സ്‍പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഇതനുസരിച്ച് സാമ്പിള്‍ ശേഖരിച്ച സമയം മുതല്‍ 48 മണിക്കൂറിനകം നല്‍കുന്ന നെഗറ്റീവ് പരിശോധനാ ഫലമാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. ഇതിനു പുറമെ സാമ്പിള്‍ ശേഖരിച്ച തീയ്യതി, സമയം, റിസള്‍ട്ട് ലഭ്യമായ തീയ്യതി, സമയം എന്നിവ...
- Advertisement -spot_img

Latest News

ശവ്വാലൊളി തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി...
- Advertisement -spot_img