ദുബൈ: ദുബൈയില് തൊഴിലുടമകളുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 17 വീട്ടുജോലിക്കാര് അറസ്റ്റില്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിന് നടത്തിയ ക്യാമ്പയിനിലാണ് വിവിധ രാജ്യക്കാരായ ഇവര് പിടിയിലായത്.
ഇത്തരത്തില് തൊഴിലുടമകളില് നിന്ന് ഒളിച്ചോടിയെത്തുന്നവരെ വീട്ടുജോലിക്ക് നിര്ത്തരുതെന്നും ഇത് സമൂഹത്തിന് ഭീഷണിയാണെന്നും ദുബൈ പൊലീസ് ഇന്ഫില്ട്രേറ്റേഴ്സ് വിഭാഗം ഡയറക്ടര് കേണല് അലി സാലിം പൊതുജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി. വിവിധ...
അബുദാബി: കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരില് ആരും അബുദാബിയില് കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് അബുദാബി പബ്ലിക് ഹെല്ത്ത് സെന്ററിന്റെ പഠനം. കൊവിഡ് കാരണം ആശുപത്രിയില് പ്രവേശിപ്പിക്കേണ്ട സ്ഥിതി തടയുന്നതില് 93 ശതമാനവും ഐ.സി.യുവില് പ്രവേശിപ്പിക്കേണ്ട സാഹചര്യം തടയുന്നതില് 95 ശതമാനവും വാക്സിനുകള് ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
യുഎഇയില് ഇതുവരെ 96.7 ലക്ഷം ഡോസ് വാക്സിനുകളാണ്...
മസ്കറ്റ്: ഒമാനില് കൊവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില് നിന്ന് വരുന്ന യാത്രക്കാര്ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു.
ഏപ്രില് 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല് തീരുമാനം പ്രാബല്യത്തില് വരുമെന്ന് അറിയിപ്പില് വ്യക്തമാക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും....
അബുദാബി: യാചകര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന് മൂന്നറിയിപ്പ് നല്കി. സംഘടിതമായി ഭിക്ഷാടനം നടത്തുന്നവര്, ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്ന സംഘങ്ങള് എന്നിവര്ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന് സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
യുഎഇയിൽ ഭിക്ഷാടനം നടത്തുന്നവർക്ക് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവുമായിരിക്കും ശിക്ഷയായി ലഭിക്കുകയെന്ന് പബ്ലിക്...
റിയാദ്: സൗദിയിൽ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ. പത്ത് ലക്ഷം റിയാൽ വരെ പിഴയോ, അഞ്ച് വർഷം തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൊവിഡിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു...
ദുബൈ: ഇന്ത്യയില് നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പരിശോധനാ നിബന്ധനകളില് മാറ്റം. എയര് ഇന്ത്യ എക്സ്പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഇതനുസരിച്ച് സാമ്പിള് ശേഖരിച്ച സമയം മുതല് 48 മണിക്കൂറിനകം നല്കുന്ന നെഗറ്റീവ് പരിശോധനാ ഫലമാണ് യാത്രക്കാര് ഹാജരാക്കേണ്ടത്.
ഇതിനു പുറമെ സാമ്പിള് ശേഖരിച്ച തീയ്യതി, സമയം, റിസള്ട്ട് ലഭ്യമായ തീയ്യതി, സമയം എന്നിവ...
ദുബൈ: ദുബൈയില് പണം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല് കുറുകെ വെച്ച് വീഴ്ത്തി പിടികൂടാന് സഹായിച്ച മലയാളിക്ക് അഭിനന്ദന പ്രവാഹം. 80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന് നോക്കിയ മോഷ്ടാവിനെ പിടികൂടാന് സഹായിച്ച് ദുബൈയില് താരമായ വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറിനെ(40)ഇസിഎച്ച് ഗ്രൂപ്പ് അനുമോദിച്ചു. ജാഫറിന്റെ സമയോചിതമായ ഇടപെടലിനെയും ആത്മധൈര്യത്തെയും സിഇഒ ഇഖ്ബാല് മാര്ക്കോണി അഭിനന്ദിച്ചു.
സന്ദര്ശക...
അൽഐൻ: രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തടുക്ക സ്വദേശി പാറപ്പള്ളി അബ്ദുല്ല കുഞ്ഞി കൊന്നക്കാടാണ് (33) അൽഐനിലെ വാഹനാപകടത്തിൽ മരിച്ചത്. കമ്പനിയിൽ സെയിൽസ്മാനായിരുന്നു.
ഞായറാഴ്ച രാവിലെ അൽഐനിലേക്ക് സാധനം എടുക്കാൻ പോയതായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരം ഇല്ലാത്തതിനാൽ ബന്ധുക്കളും കെ.എം.സി.സി പ്രവർത്തകരും അന്വേഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം...
കണ്ണൂര്: കണ്ണൂര് വളപട്ടണത്ത് വന് കവര്ച്ച. വളപട്ടണം മന്നയില് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്റഫിന്റെ വീട്ടിലാണ്...