Friday, April 4, 2025

Gulf

യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍: വാക്സിനെടുത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

ദോഹ: ഖത്തറില്‍ പുതിയ യാത്രാ നിബന്ധനകള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന, വാക്സിനെടുത്തവര്‍ക്ക് ഉള്‍പ്പെടെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിബന്ധനകള്‍ ഇവയാണ്... 1. താമസ വിസയുള്ളവര്‍,  ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള...

വാക്‌സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പതിനേഴ് മാസത്തെ അടച്ചിടലിന് ശേഷം രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുമെന്ന് സൗദി അറേബ്യ. എന്നാൽ ഉംറ തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ സൗദി അറേബ്യ പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല. വിദേശ വിനോദ സഞ്ചാരികൾക്കായി രാജ്യത്തിന്റെ വാതിൽ തുറക്കുമെന്നും ടൂറിസ്റ്റ് വിസയുള്ളവർക്കുള്ള താൽക്കാലിക പ്രവേശന വിലക്ക് ഓഗസ്റ്റ്...

പ്രവാസികള്‍ക്ക് ആശങ്ക; ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത് നീട്ടിയതായി എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. വെബ്‌സൈറ്റ് വഴിയാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല.  ജൂലൈ 31 വരെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചരുന്നത്. ഇതാണ് ഇപ്പോള്‍...

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സന്ദർശിക്കുന്നവരെ മൂന്ന് വർഷത്തേക്ക് വിലക്കാൻ പദ്ധതിയിട്ട് ഗൾഫ് രാഷ്ട്രം

റിയാദ്: കൊവിഡ് അതിതീവ്രമായി നിൽക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെ കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കാൻ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോർട്ട്. സൗദിയിലെ ദേശീയ വാർത്താ ഏജൻസിയാണ് ഏതാനും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദം രൂക്ഷമായി പടർന്നിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിൽ സൗദിയിൽ...

യുഎഇയില്‍ സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്ന യുവാവിനെ അറസ്റ്റ് ചെയ്‍തു

അബുദാബി‍: യുഎഇയില്‍ സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ യുവാവ് വെടിവെച്ചുകൊന്നു. അല്‍ ഐനിലായിരുന്നു സംഭവം.  പ്രതിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി

യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത്​ സർക്കാരാണെന്നും​ എമിറേറ്റ്​സ്​ എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു​. യാത്രാവിലക്ക്​ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന്​ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ്​ ഉണ്ടാകില്ലെന്ന് ​യു.എ.ഇ...

അബൂദബി ചേംബറിന്റെ തലപ്പത്ത്​ എം.എ. യൂസഫലിയും

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു.  അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ അബ്ദുള്ള മുഹമ്മദ് അല്‍   മസ്‌റോയിയാണ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ്  ചെയര്‍മാന്‍.   യൂസഫലിയോടൊപ്പം അലി ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരി വൈസ് ചെയര്‍മാനായും, മസൂദ്...

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ്

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് വെബ്സൈറ്റിലൂടെ വെള്ളിയാഴ്ച അറിയിച്ചു. സര്‍വീസുകള്‍ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട്...

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവർക്ക് കൊവിഡ് പരിശോധനയില്‍ ഇളവ്

ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. നേരത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 36 മണിക്കൂറിനകം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാരുടെ...

കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിയിലും പെരുന്നാള്‍ പൊലിമയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

ദുബൈ: ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിക്കിടയിലും പെരുന്നാൾ പൊലിമയിലാണ് ഗൾഫിലെ ലക്ഷകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം. അതേസമയം ഹജ്ജ് കർമ്മം അനുഷ്‍ഠിക്കുന്ന തീർഥാടകർ മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുത്തു. ആറ് ഗൾഫ് രാജ്യങ്ങളും ബലിപെരുന്നാളിന്റെ നിറവിലാണ്. തഖ്‍ബീർ മുഴങ്ങുന്ന പുലരിയിൽ പ്രവാചകൻ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെ ത്യാഗസ്മരണകൾ...
- Advertisement -spot_img

Latest News

‘എമ്പുരാന്’ പിന്നാലെ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് തുടരുന്നു; കേരളത്തിലും തമിഴ്നാട്ടിലുമായി 5ഇടത്ത് റെയ്ഡ്

കൊച്ചി: ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...
- Advertisement -spot_img