റിയാദ്: നിലവിലെ സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ നടപടികൾ ആരംഭിച്ചതായ സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി നൽകാനാണ് നടപടികൾ ആരംഭിച്ചത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പതിനായിരക്കണക്കിന് വിദേശികകൾക്കാണ് ഇത് ആശ്വാസം പകരുക. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി...
അബുദാബി: യുഎഇയില് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് ശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത്. ഇത്തരം നേരിയ ഭൂചലനങ്ങള് വര്ഷത്തില് പലതവണ പലയിടങ്ങളിലായി അനുഭവപ്പെടാറുണ്ടെന്ന് വിദഗ്ധര് അറിയിച്ചു. രണ്ട് മുതല് അഞ്ച് വരെ റിക്ടര് സ്കെയിലില് തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള് കാര്യമായ ആഘാതമൊന്നും ഉണ്ടാക്കില്ലെന്നും...
റിയാദ്: സൗദി അറേബ്യയില് ഭര്ത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാന് കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാര് സ്പെയര്പാര്ട്സ് കട നടത്തുന്ന കാസര്കോട് ആലമ്പാടി സ്വദേശി ഷഹ്സാദ് വില്ലയില് അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വര്ഷമായി ഭര്ത്താവിനോടൊപ്പം സൗദിയില് പ്രവാസിയാണ് അവര്.
ബുധനാഴ്ച...
ദുബൈ: പ്രവാസി ഇന്ത്യക്കാരന് ദുബൈയില് 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന് രൂപ) സമ്മാനം. ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര് നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. ദുബൈ വിമാനത്താവളത്തില് എയര് ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന ബംഗളുരു സ്വദേശിയായ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്ഷമായി ദുബൈ...
അബുദാബി: പ്രവാസികള്ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കില് നാട്ടില് കുടങ്ങിയവരുടെ താമസ വീസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒന്പത് വരെയാണ് കാലാവധി നീട്ടിയത്. വീസ കാലാവധി കഴിഞ്ഞ പ്രവാസികള്ക്ക് ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങി യുഎഇയിലേക്ക് മടങ്ങാം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.
ദുബൈ: എമിറേറ്റ്സിന്റെ യൂണിഫോം ധരിച്ച എയര്ഹോസ്റ്റസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്ജ് ഖലീഫയുടെ നെറുകയില് നില്ക്കുന്ന വീഡിയോ ദൃശ്യങ്ങള് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില് വൈറലായിരുന്നു. യു.കെയിലെ യാത്രാ നിയന്ത്രണങ്ങളില് നിന്ന് യുഎഇയെ ഒഴിവാക്കിയ സാഹചര്യത്തില് എമിറേറ്റ്സ് പുറത്തുവിട്ട പരസ്യത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ആ ദൃശ്യങ്ങളുണ്ടായിരുന്നത്. വീഡിയോ പുറത്തുവന്നപ്പോള് മുതല് അത്...
അബുദാബി: ഇന്ത്യയില് നിന്ന് കൊവിഷീല്ഡ് വാക്സിനെടുത്തവര്ക്ക് നിലവില് യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില് വാക്സിനെടുത്തവര്ക്ക് മാത്രമേ ഇപ്പോള് പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള് അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളില് സിനോഫാം, ആസ്ട്രസെനിക, മൊഡേണ, സ്പുട്നിക്, ഫൈസര് ബയോഎന്ടെക് എന്നീ വാക്സിനുകള് എടുത്തവര്ക്കും പ്രവേശന അനുമതിയില്ല.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഉള്പ്പെടെ...
ദുബൈ, അബുദാബി വിമാനത്താവളത്തിലേക്ക് അതത് വിസക്കാര്ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് റിപ്പോര്ട്ട്. എയര് ഇന്ത്യ എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ദുബൈ വിമാനത്താവളത്തില് ഇറങ്ങാന് ദുബൈ വിസക്കാര്ക്കും അബുദാബിയിലിറങ്ങാന് അബുദാബി വിസക്കാര്ക്കും മാത്രമേ അനുവാദം ഉണ്ടാവുകയുള്ളു.
ഇതിന്പ്രകാരം ഓഗസ്റ്റ് അഞ്ചിന് മുമ്പെടുത്ത ജിഡിആര്എഫ്എ (ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡന്സി ആന്ഡ് ഫോറിന് അഫയേഴ്സ്)...
ദുബായ്: ആശയകുഴപ്പം പരിഹരിച്ചതിനാല് ഇന്ത്യയില്നിന്നുള്ള വിമാന സര്വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില് നിന്നുള്ള യാത്രക്കാരെ യു.എ.ഇയില് എത്തിക്കുന്നത് നിര്ത്തി വയ്ക്കുകയാണെന്ന് രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല് സര്വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു.
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര് വാഹന ഉദ്യോഗസ്ഥര് മൊബൈല് ഫോണില് ഫോട്ടോ എടുത്ത് വാഹന ഉടമകള്ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല് ഫോണില്...