ദുബൈ: എമിറേറ്റ്സിന്റെ യൂണിഫോം ധരിച്ച എയര്ഹോസ്റ്റസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്ജ് ഖലീഫയുടെ നെറുകയില് നില്ക്കുന്ന വീഡിയോ ദൃശ്യങ്ങള് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില് വൈറലായിരുന്നു. യു.കെയിലെ യാത്രാ നിയന്ത്രണങ്ങളില് നിന്ന് യുഎഇയെ ഒഴിവാക്കിയ സാഹചര്യത്തില് എമിറേറ്റ്സ് പുറത്തുവിട്ട പരസ്യത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ആ ദൃശ്യങ്ങളുണ്ടായിരുന്നത്. വീഡിയോ പുറത്തുവന്നപ്പോള് മുതല് അത്...
അബുദാബി: ഇന്ത്യയില് നിന്ന് കൊവിഷീല്ഡ് വാക്സിനെടുത്തവര്ക്ക് നിലവില് യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില് വാക്സിനെടുത്തവര്ക്ക് മാത്രമേ ഇപ്പോള് പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള് അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളില് സിനോഫാം, ആസ്ട്രസെനിക, മൊഡേണ, സ്പുട്നിക്, ഫൈസര് ബയോഎന്ടെക് എന്നീ വാക്സിനുകള് എടുത്തവര്ക്കും പ്രവേശന അനുമതിയില്ല.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഉള്പ്പെടെ...
ദുബൈ, അബുദാബി വിമാനത്താവളത്തിലേക്ക് അതത് വിസക്കാര്ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് റിപ്പോര്ട്ട്. എയര് ഇന്ത്യ എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ദുബൈ വിമാനത്താവളത്തില് ഇറങ്ങാന് ദുബൈ വിസക്കാര്ക്കും അബുദാബിയിലിറങ്ങാന് അബുദാബി വിസക്കാര്ക്കും മാത്രമേ അനുവാദം ഉണ്ടാവുകയുള്ളു.
ഇതിന്പ്രകാരം ഓഗസ്റ്റ് അഞ്ചിന് മുമ്പെടുത്ത ജിഡിആര്എഫ്എ (ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡന്സി ആന്ഡ് ഫോറിന് അഫയേഴ്സ്)...
ദുബായ്: ആശയകുഴപ്പം പരിഹരിച്ചതിനാല് ഇന്ത്യയില്നിന്നുള്ള വിമാന സര്വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില് നിന്നുള്ള യാത്രക്കാരെ യു.എ.ഇയില് എത്തിക്കുന്നത് നിര്ത്തി വയ്ക്കുകയാണെന്ന് രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല് സര്വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു.
ദുബായ്: യു.എ.ഇയിലേക്കുള്ള ഇന്ത്യാക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഭാഗകമായി അവസാനിച്ചതോടെ പ്രവാസികള് മടങ്ങി തുടങ്ങി. ഇന്ന് നൂറു കണക്കിനാളുകളാണ് ദുബായിലും ഷാര്ജയിലുമായി വിമാനമിറങ്ങിയത്.
യു.എ.ഇയില് നിന്ന് കോവിഡ് 19 വാക്സിന്റെ 2 ഡോസും എടുത്ത താമസവിസക്കാര്ക്കാണ് പ്രവേശനാനുമതി. ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്ളവര്ക്കും യു.എ.ഇയില് പഠിക്കുന്നവര്ക്കും, ചികിത്സാ മാനുഷിക പരിഗണന അര്ഹരായവര്ക്കും വാക്സിനേഷനില്ലെങ്കിലും ഇന്ത്യയില് നിന്ന് യു.എ.ഇയിലേക്ക്...
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് 30 കോടിയുടെ ഭാഗ്യം തേടിയെത്തിയ സനൂപ് സുനില് മലയാളികളുടെ പ്രിയപ്പെട്ട നടന് ഹരിശ്രീ അശോകന്റെ മരുമകന് കൂടിയാണ്. ഹരിശ്രീ അശോകന്റെ മകള് ശ്രീക്കുട്ടി അശോകന്റെ ഭര്ത്താവും എറണാകുളം വൈറ്റില സ്വദേശിയുമാണ് സനൂപ് സുനില്. സനൂപും 19 സഹപ്രവര്ത്തകരും ചേര്ന്നായിരുന്നു സമ്മാനാര്ഹമായ ടിക്കറ്റെടുത്തത്.
ജൂലൈ 13ന് ഓണ്ലൈനിലൂടെ എടുത്ത 183947 നമ്പര്...
ദുബായ്: യു.എ.ഇയിലേക്ക് പ്രവാസികള്ക്കുള്ള യാത്രാതടസ്സം താത്കാലികമായി നീങ്ങിയെങ്കിലും പൂര്ണ്ണമായി ആശ്വസിക്കാനുള്ള വകയില്ല.യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്ക്ക് വ്യാഴാഴ്ച മുതല് നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്, യു.എ.ഇയില് വെച്ച് രണ്ടു ഡോസ് വാക്സിനുകളും എടുത്തവര്ക്കാണ് ആദ്യഘട്ടത്തില് രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.
ഇന്ത്യയില്നിന്ന് വാക്സിനെടുത്തവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂവെന്നാണ് അറിയുന്നത്....
ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയിലേക്ക് വരാം എന്നറിയിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് തുടങ്ങി. എന്നാൽ, ഒറ്റദിവസം കൊണ്ട് ഇരട്ടിയിലേറെ തുകയാണ് ടിക്കറ്റിനത്തിൽ കുതിച്ചുയർന്നത്. ചൊവ്വാഴ്ച രാവിലെ 750 ദിർഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് വൈകുന്നേരത്തോടെ 2000 ദിർഹമായി (40,000 രൂപ) ഉയർന്നു.
ആഗസ്റ്റ് ഏഴ് മുതലാണ് പല വിമാനക്കമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്....
ദുബായ്: യാത്രാവിലക്കില് ഇളവ് വന്നതോടെ പ്രവാസികള്ക്ക് നാളെ മുതല് യുഎഇയിലേക്ക് മടങ്ങാം. കാൽ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില് നിന്ന് യുഎഇയിലേക്ക് ഈടാക്കുന്നത്.
യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്ക്ക് നാളെ മുതല് തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.
ഇന്ത്യയില് വിതരണം ചെയ്യുന്ന കോവിഷീല്ഡ്...
ദുബായ്: ഇന്ത്യന് രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്ന്ന് വന്തോതിലാണ് വിവിധ ഗള്ഫ് രാജ്യങ്ങളില്നിന്ന് പ്രവാസികള് നാട്ടിലേക്ക്...