Tuesday, April 22, 2025

Gulf

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികൾ, ഓഫീസ് സെക്രട്ടറി, വിവര്‍ത്തനം, സ്റ്റോര്‍ കീപ്പർ, ഡേറ്റാ എന്‍ട്രി തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി...

നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ കാലാവധി വീണ്ടും നീട്ടി

റിയാദ്: സൗദി അറേബ്യയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് ഇപ്പോള്‍ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സന്ദര്‍ശക വിസകള്‍ക്ക് മാത്രമായിരിക്കും കാലാവധി നീട്ടി നല്‍കിയ തീരുമാനം ബാധകമാവുക. സൗദി അറേബ്യയിലേക്ക് ഇപ്പോഴും പ്രവേശന വിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്...

വസ്‍ത്രങ്ങളിലേക്ക് തുമ്മുകയും തുപ്പുകയും ചെയ്യുന്നവരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി യുഎഇ പൊലീസ്

ഷാര്‍ജ: പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസിന്റെ (Sharjah Police) മുന്നറിയിപ്പ്. ശരീരത്തിലേക്കോ വസ്‍ത്രത്തിലേക്കോ തുമ്മുകയും തുപ്പുകയും ചെയ്‍ത് (Sneezing and spitting) പണം തട്ടാനുള്ള ശ്രമങ്ങള്‍ വരെ തട്ടിപ്പുകാര്‍ നടത്താറുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. വിവിധ തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള പുതിയ...

കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിന് യുഎഇയില്‍ ഗോൾഡൻ വിസ

ദുബൈ: പ്രവാസി സാമൂഹിക പ്രവർത്തകനും ദുബൈ കെഎംസിസി (KMCC) സംസ്ഥാന സെക്രടറിയുമായ കാസർകോട് സ്വദേശി അഡ്വ. ഇബ്രാഹിം ഖലീലിന് യുഎഇയുടെ ഗോൾഡൻ വിസ (Golen Visa) ലഭിച്ചു. ഇമിഗ്രേഷൻ ഓഫീസർ ഈസ ശീരി ഗോൾഡൻ വിസ കൈമാറി. യുഎഇയിലെ നിക്ഷേപകർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുമാണ് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം...

ബിഗ് ടിക്കറ്റിലൂടെ സ്വര്‍ണം സ്വന്തമാക്കാന്‍ അവസരം; അടുത്ത നറുക്കെടുപ്പില്‍ കാത്തിരിക്കുന്നത് 30 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം. 100 ഗ്രാം, 24 കാരറ്റ് സ്വര്‍ണം നേടാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് സ്വര്‍ണം സമ്മാനമായി ലഭിക്കും. ഇനി എന്തിന് കാത്തിരിക്കണം? ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തൂ. ഒക്ടോബര്‍ 22 മുതല്‍ 29 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ അടുത്ത...

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ മുംബൈ സ്വദേശിയ്ക്ക് 7 കോടി രൂപ സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്ബതികളുടെ മകന്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനം. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 25 ന് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യോഗേഷ്...

“യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തി”

"അബുദാബി: യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് ചൊവ്വാഴ്‍ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി...

ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും നല്ല നാലാമത്തെ രാജ്യം യുഎഇ

അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം യുഎഇ. നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് 10 സ്ഥാനം കൂടി മുകളിലേക്ക് കയറിയാണ് അതുല്യ നേട്ടം യുഎഇ സ്വന്തമാക്കിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്റ്, ഓസ്‍ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയ്‍ക്ക് പിന്നില്‍ നാലാമതാണ് യുഎഇയുടെ സ്ഥാനം. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും...

ഇനി തുടരെ തുടരെ ഉംറ ചെയ്യാം, രണ്ടാം ഉംറക്ക് 15 ദിവസത്തെ ഇടവേള നിബന്ധന ഒഴിവാക്കി

റിയാദ്: ഇനി തുടരെ തുടെര മക്കയിലെത്തി(Makkah) ഉംറ(Umrah) ചെയ്യാം. രണ്ടാമതൊരു ഉംറ നിര്‍വഹിക്കാന്‍ അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി. സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഉംറയ്ക്കുള്ള നിബന്ധന എടുത്തുകളഞ്ഞത്. ഇഅ്തമര്‍ന, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുവഴി അപേക്ഷിച്ച് അനുമതി പത്രം നേടി എത്ര വേണമെങ്കിലും ഉംറ ചെയ്യാം....

നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കി ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വാക്‌സിനേഷന്‍ നടപടികളും ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിലാണ്. സൗദി അറേബ്യ ഞായറാഴ്ച മുതല്‍ സൗദി അറേബ്യ മക്ക, മദീന പള്ളികളിലും മറ്റു പൊതുയിടങ്ങളിലും നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്....
- Advertisement -spot_img

Latest News

സ്വര്‍ണവില 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 2200 രൂപ; ഗ്രാം വില 10,000 കടക്കുമോ?

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്....
- Advertisement -spot_img