ദുബായ്∙ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ താപനില താഴുന്നു. 41.5% സെൽഷ്യസ് ആയിരുന്നു ഇന്നലത്തെ കൂടിയ താപനില. അന്തരീക്ഷ ഈർപ്പവും കുറഞ്ഞു.
വടക്കൻ എമിറേറ്റുകളിൽ അന്തരീക്ഷം മേഘാവൃതമാണ്. ചിലയിടങ്ങളിൽ കാറ്റിനു സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അജ്‍മാന്‍: യുഎഇയില്‍ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ. അജ്‍മാനിലെ വീട്ടില്‍ അതിക്രമിച്ച് കയറി 1,09,000 ദിര്‍ഹം മോഷ്‍ടിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്‍തതനുസരിച്ച് കൊലപാതകം നടത്തുകയും ചെയ്‍തതിനാണ് അജ്‍മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ ഇനിയും പിടിയാലാവാനുണ്ട്.
21 വയസ് മുതല്‍ 39 വയസ്‍ വരെ പ്രായമുള്ള ഏഷ്യക്കാരാണ് കേസില്‍ പിടിയിലായത്....
മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനില്‍ മരണം 11 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉള്‍പ്പെടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി അറിയിച്ചു.
വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മഴ വരുംദിവസങ്ങളില്‍ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച...
റിയാദ്: സൗദി അറേബ്യയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ കര്‍ണാടക സ്വദേശി മരിച്ചു. മംഗളുരു ഹജ്മാഡി സ്വദേശി മുഹമ്മദ് ഹസ്സന്‍ കണങ്കാര്‍ (38) ജുബൈലില്‍ മരിച്ചത്. കളിമൈതനാത്ത് കുഴഞ്ഞു വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ഹസീന. രണ്ടു കുട്ടികളുണ്ട്. രണ്ടര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ട്. പ്രവാസി സാംസ്‌കാരിക വേദി നേതാവും...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കേടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) നേടിയ മലയാളിയെ കണ്ടെത്തി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കൊല്ലം സ്വദേശി നഹീല്‍ നിസാമുദ്ദീനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് വിളിച്ചെങ്കിലും ഇദ്ദേഹത്തെ ഫോണില്‍ ലഭിച്ചില്ല. പിന്നീട് നഹീലിന്റെ സഹപ്രവര്‍ത്തകന്റെ സഹായത്തോടെയാണ് സമ്മാനവിവരം ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ് ഭാഗ്യശാലി.
നഹീല്‍ സെപ്തംബര്‍ 26ന് വാങ്ങിയ 278109 എന്ന ടിക്കറ്റ് നമ്പരാണ് ഒന്നാം സമ്മാനാര്‍ഹമായത്. സമ്മാനവിവവരം അറിയിക്കാന്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍, നഹീല്‍ നല്‍കിയ രണ്ട് ഫോണ്‍ നമ്പരുകളിലും ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തോട്...
ദോഹ: ഇന്ത്യ ഉൾപ്പെടെ എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ നിബന്ധനകളിൽ മാറ്റം വരുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കെല്ലാം ഇനി രണ്ടു ദിവസ ക്വാറൻറീൻ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിസിറ്റ് വിസയിൽ കുട്ടികൾക്കും യാത്രാനുമതി നൽകിയതാണ് ഏറ്റവും സുപ്രധാന പരമായ തീരുമാനും. ഇതു പ്രകാരം വാക്സിൻ സ്വീകരിക്കാത്ത 12ന് വയസ്സിനു...
റിയാദ്: നിരവധി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലകളില്‍ സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പായി. കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കേണ്ടത്. അതേ...
റിയാദ്: സൗദി അറേബ്യയിൽ സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുത്താൽ വിദേശികൾക്ക് അര ലക്ഷം റിയാൽ (ഏകദേശം 10 ലക്ഷം രൂപ) പിഴയും ആറ് മാസം തടവും ശേഷം നാടുകടത്തലും ശിക്ഷ. റെസിഡന്റ് പെർമിറ്റിൽ (ഇഖാമ) രേഖപ്പെടുത്തിയിരിക്കുന്ന സ്‌പോൺസറുടെ കീഴിലായിരിക്കണം ജോലിയെടുക്കേണ്ടത്. അല്ലെന്ന് കണ്ടെത്തിയാലാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചു.
ഇങ്ങനെ...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...