Wednesday, November 27, 2024

Gulf

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ മുംബൈ സ്വദേശിയ്ക്ക് 7 കോടി രൂപ സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്ബതികളുടെ മകന്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനം. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 25 ന് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യോഗേഷ്...

“യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തി”

"അബുദാബി: യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് ചൊവ്വാഴ്‍ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി...

ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും നല്ല നാലാമത്തെ രാജ്യം യുഎഇ

അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം യുഎഇ. നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് 10 സ്ഥാനം കൂടി മുകളിലേക്ക് കയറിയാണ് അതുല്യ നേട്ടം യുഎഇ സ്വന്തമാക്കിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്റ്, ഓസ്‍ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയ്‍ക്ക് പിന്നില്‍ നാലാമതാണ് യുഎഇയുടെ സ്ഥാനം. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും...

ഇനി തുടരെ തുടരെ ഉംറ ചെയ്യാം, രണ്ടാം ഉംറക്ക് 15 ദിവസത്തെ ഇടവേള നിബന്ധന ഒഴിവാക്കി

റിയാദ്: ഇനി തുടരെ തുടെര മക്കയിലെത്തി(Makkah) ഉംറ(Umrah) ചെയ്യാം. രണ്ടാമതൊരു ഉംറ നിര്‍വഹിക്കാന്‍ അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി. സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഉംറയ്ക്കുള്ള നിബന്ധന എടുത്തുകളഞ്ഞത്. ഇഅ്തമര്‍ന, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുവഴി അപേക്ഷിച്ച് അനുമതി പത്രം നേടി എത്ര വേണമെങ്കിലും ഉംറ ചെയ്യാം....

നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കി ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വാക്‌സിനേഷന്‍ നടപടികളും ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിലാണ്. സൗദി അറേബ്യ ഞായറാഴ്ച മുതല്‍ സൗദി അറേബ്യ മക്ക, മദീന പള്ളികളിലും മറ്റു പൊതുയിടങ്ങളിലും നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്....

ദുബൈയിൽ ക്വാറന്റൈൻ പൂർത്തിയാക്കി ഇന്ന് സഊദിയിലേക്ക് മടങ്ങാനിരിക്കെ മലയാളി മരണപ്പെട്ടു

റിയാദ്: സഊദിയിലേക്കുള്ള മടക്ക യാത്രക്കിടെ മലയാളി ദുബൈയിൽ മരണപ്പെട്ടു. ഒതായി കാഞ്ഞിരാല ഉസ്സന്‍ ബാപ്പുവിന്റെ മകൻ നൗഫല്‍ എന്ന കൊച്ചു (34) ദുബായില്‍ നിര്യാതനായത്. അമൃത ടി.വി ജിദ്ദ റിപ്പോര്‍ട്ടര്‍ സുൽഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരനാണ്. നാട്ടില്‍നിന്ന് സഊദിയിലേക്ക് വരാനായി ദുബായിലെത്തി ക്വാറന്റൈനിലിരിക്കുകയായിരുന്നു. ഇന്ന് രാത്രി സഊദിയില്‍ ഇറങ്ങാനിരിക്കെയാണ് മരണം. പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ...

ഹറമുകളിൽ പൂർണ തോതിൽ വിശ്വാസികളെ പ്രവേശിപ്പിച്ച്​ തുടങ്ങി, സാമൂഹിക അകലത്തിനുള്ള സ്റ്റിക്കറുകൾ മാറ്റി

റിയാദ്: മക്കയിലും മദീനയിലും പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സാമൂഹിക അകലം(social distance) പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് ഇന്ന് (ഞായറാഴ്ച) രാവിലെ പ്രഭാത പ്രാര്‍ത്ഥന (സുബഹി നമസ്‌കാരം) മുതലാണ്. ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ...

സൗദിയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; സാമൂഹിക അകലവും പാലിക്കേണ്ടതില്ല

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ പൊതുഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പൊതുഇടങ്ങളില്‍ ഇളവുകള്‍ ബാധകമായിട്ടുള്ളത്. ഈ മാസം 17 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമില്ല. ഹറം പള്ളിയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമില്ല....

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഫുജൈറ: യുഎഇയിലെ ദിബ്ബ എല്‍ ഫുജൈറയില്‍ വ്യാഴാഴ്‍ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്‍ച രാത്രി പ്രാദേശിക സമയം 9.14നായിരുന്നു ഭൂചലനം. 1.19 തീവ്രതായാണ് നാഷണല്‍ സീസ്‍മിക് നെറ്റ്‍വര്‍ക്ക് രേഖപ്പെടുത്തിയത്. പ്രദേശത്ത് ചെറിയ പ്രകടമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ ഹജര്‍ പര്‍വത മേഖലകളില്‍ ഇടയ്‍ക്കിടയ്ക്ക് ഇത്തരം ചെറിയ ഭൂചലനങ്ങള്‍...

പ്രവാസികള്‍ക്ക് ലഭിക്കുന്നത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; നാട്ടിലേക്ക് പണമയക്കാന്‍ തിരക്കേറി

ദുബൈ: അന്താരാഷ്‍ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ (Indian Rupee) മൂല്യം കൂടുതല്‍ ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ (Gulf countries) നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്കേറി.  നിലവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വിനിമയ മൂല്യമാണ് (Exchange rates) പ്രവാസികള്‍ക്ക് (Expatriates) ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നാണ് ധനകാര്യ രംഗത്തുള്ളവര്‍ പറയുന്നത്. അന്താരാഷ്‍ട്ര...
- Advertisement -spot_img

Latest News

ഏഴ് റൺസിന് ഓള്‍ ഔട്ട്! അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഐവറി കോസ്റ്റിന് നാണക്കേടിന്റെ പുതിയ റെക്കോർഡ്

അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...
- Advertisement -spot_img