Wednesday, April 23, 2025

Gulf

യുഎഇയിലെ പുതിയ തൊഴില്‍ നിയമം; പ്രവാസികള്‍ക്ക് ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ

അബുദാബി: യുഎഇയില്‍ നവംബര്‍ 15നാണ് സ്വാകര്യ മേഖലയ്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ പരിഷ്‍കാരങ്ങള്‍ പുതിയ നിയമത്തില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. 2022...

യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വാരാന്ത്യ ദിനങ്ങളിലും

അബുദാബി: യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും. അബുദാബി പോലീസാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ തിരക്കുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകാൻ വേണ്ടിയാണ് നടപടി. ജോലി, പഠനം, മറ്റ് തിരക്കുകൾ എന്നിവ മൂലം സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്തവർക്ക് പുതിയ തീരുമാനം ഏറെ സഹായകമാകും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും താമസക്കാർക്ക് സേവനങ്ങൾ നൽകാനുമാണ്...

നിയമലംഘകരായ പ്രവാസികള്‍ക്ക് ഇനി പൊതുമാപ്പില്ലെന്ന് അധികൃതര്‍; പിടിയിലാവുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം  നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് നിയമ ലംഘകരായ പ്രവാസികള്‍ക്ക് നാല്...

വാക്‌സിനെടുക്കാത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍

മനാമ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവര്‍ക്കുള്ള  നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി. നവംബര്‍ 14 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനമായി. ഇനി മുതല്‍ ഈ പട്ടിക ഉണ്ടാകില്ല. എന്നാല്‍ മറ്റ് കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്ന് അധികൃതര്‍...

ബുർജ് ഖലീഫയിൽ ‘കുറുപ്പ്’; സാക്ഷിയായി ദുൽഖറും കുടുംബവും (വീഡിയോ)

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ  'കുറുപ്പ്'. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. ഇപ്പോഴിതാ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ്...

ഒരു മതത്തെയും അപമാനിക്കരുത്; അസഹിഷ്‍ണുതയ്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതരുടെ മുന്നറിയിപ്പ്

അബുദാബി: മതത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കും ശത്രുതയ്‍ക്കുമെതിരെ  മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മതങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 2,50,000 ദിര്‍ഹം മുതല്‍ ഇരുപത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ യുഎഇ പ്രോസക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ദൈവ വിശ്വാസത്തെ വ്രണപ്പെടുത്തുക, ദൈവത്തെ അധിക്ഷേപിക്കുക, അനാദരവ്...

സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു; വിദേശ ജോലിക്കാർക്ക് ഗുണകരമാവും

സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ സൗദിയിലേക്ക് തൊഴിലാളികൾ എത്തിയ ശേഷമാണ് കരാറുകൾ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴിൽ വിസയിൽ വരുന്നയാളുമായി മുൻകൂട്ടി കരാർ തയ്യാറാക്കണം....

വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാം; പുതിയ വിസ സംവിധാനവുമായി യുഎഇ

ദുബൈ: ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന പുതിയ വിസ പദ്ധതിക്ക് അംഗീകാരം. വിരമിച്ചവര്‍ക്കായി പ്രത്യേക താമസ വിസയ്ക്ക് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. ചൊവ്വാഴ്ച എക്‌സ്‌പോ നഗരിയിലെ യുഎഇ പവലിയനില്‍ ചേര്‍ന്ന മന്ത്രിസഭാ...

വീണ്ടും അദ്ഭുതം സൃഷ്ടിച്ച് യുഎഇ,​ മുസ്ലിങ്ങളല്ലാത്തവർക്ക് പുതിയ നിയമം,​ പ്രത്യേക കോടതി

അബുദാബി: ലോകത്തെ അദ്ഭുത നഗരമായാണ് യു.എ.ഇയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്കും പ്രയോജനപ്പെടുന്ന പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് യു.എ.ഇ. മുസ്ലിം രാജ്യമായ യു.എ.ഇയില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്കായി പ്രത്യേക നിയമങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. അബുദാബി ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്ൽ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്. മുസ്ലിങ്ങളല്ലാത്തവരുടെ വ്യക്തി നിയമങ്ങള്‍ പ്രത്യേകമായി...

കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തിയതിന് അറസ്റ്റിലായ പ്രവാസി യുവതിയെ വിട്ടയച്ചു

കുവൈത്ത് സിറ്റി: കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തിയതിന് കുവൈത്തില്‍ അറസ്റ്റിലായ യുവതിയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചതെന്ന് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രീട്ടീഷ് വനിതയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 30 വയസില്‍ താഴെ പ്രായമുള്ള യുവതിയെ കഴിഞ്ഞ ദിവസമാണ് കുവൈത്ത്...
- Advertisement -spot_img

Latest News

പഹല്‍ഗാം ഭീകരാക്രമണം: സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി, ഉടൻ മടങ്ങിയെത്തും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാത്രിതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. സൗദിയിലെ മോദിയുടെ പരിപാടികള്‍...
- Advertisement -spot_img