അബുദാബി: യു.എ.ഇയില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ മാറ്റം. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തിദിവസമാക്കിയുള്ള പ്രഖ്യാപനം ചൊവ്വാഴ്ച പുറത്തുവിട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും ഇനിമുതല്‍ രാജ്യത്ത് വാരാന്ത്യം ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും ഇനിമുതല്‍ യു.എ.ഇയില്‍ അവധി ദിവസങ്ങളായിരിക്കും.
ഫെഡറല്‍ ഗവണ്‍മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും.
ലോകരാജ്യങ്ങളുടെ ശരാശരി...
റിയാദ്: ഇന്ത്യയുടെ സ്വന്തം കോവാക്‌സിൻ എടുത്തവർക്ക് ഇനി ആശ്വസിക്കാം. കൊവാക്സിനും സ്‍പുട്നികും ഉള്‍പ്പെടെ നാല് കൊവിഡ് വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നല്‍കി. ചൈനയുടെ സിനോഫാം, സിനോവാക് , ഇന്ത്യയുടെ കോവാക്‌സിൻ, റഷ്യയുടെ സ്‍പുട്നിക് വാക്‌സിനുകൾക്ക് ആണ് പുതിയതായി അംഗീകാരം നൽകിയത്.
അംഗീകാരമുള്ള വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശിക്കാവുന്നതാണ്....
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണ ഒന്നാം സമ്മാനം നേടിയത് പ്രവാസി മലയാളി. രജ്ഞിത്ത് വേണുഗോപാലന്‍ ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ 234-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ഒമാനില്‍ താമസിക്കുന്ന 42കാരനായ രജ്ഞിത്ത് നവംബര്‍ 27ന് വാങ്ങിയ 052706...
റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി നീട്ടി. ഇവ സ്വമേധയാ 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം അറിയിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി നവംബർ 30 വരെ...
റിയാദ്: പുതിയ കൊവിഡ് വകഭേദം, ഒമിക്രോണിന്‍റെ(Omicron) പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മലാവി( Malawi), സാംബിയ(Zambia), മഡഗാസ്‌കര്‍(Madagascar), അംഗോള(Angola), സീഷെല്‍സ്(Seychelles), മൗറീഷ്യസ്(Mauritius ), കൊമൗറോസ്(Comoros) എന്നീ രാജ്യങ്ങില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍...
ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗൾഫ് നാടുകളിലെ പ്രവാസികൾ ആശങ്കയിൽ. കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് അവധി എടുത്തു നാട്ടിൽ പോകാനൊരുങ്ങിയ നിരവധി പേരാണ് പുതിയ വാർത്തയെ തുടർന്ന് ആശങ്കയിലായത്. ഒമിക്രോൺ വൈറസ് അതീവ വ്യാപന ശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. വൈറസ് വ്യാപിച്ചാൽ കുവൈത്ത് വീണ്ടും യാത്രാ നിയന്ത്രണങ്ങൾ...
ദോഹ: മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്‍ച ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം...
അബുദാബി: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി, സിംബാവെ, മൊസംബിക് എന്നീ രിജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇയില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ്...
റിയാദ് : ഇന്ത്യയില നിന്ന് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് വരുന്നവര്‍ക്ക് സൗദിയിലെത്തിയാല്‍ അഞ്ചു ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന നിര്‍ബന്ധം.
സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും നേരത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയവര്‍ക്കും മാത്രമെ ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവുണ്ടാകൂ. ഇവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും...
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴി അറിയിച്ചത്.
സൗദിയിൽ തൊഴിൽ...
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാസേന. സംഘാഗംങ്ങളായ ആസിഫ് ഷൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്....