Wednesday, November 27, 2024

Gulf

ദുബൈയില്‍ മാത്രം ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്

ദുബൈ: ദുബൈ എമിറേറ്റില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ യുഎഇയിലെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ  സ്വന്തമാക്കിയതായി കണക്കുകള്‍. 2019ല്‍  ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും അവരെ രാജ്യത്തുതന്നെ നിലനിര്‍ത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും...

ഇസ്ലാമോഫോബിയയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നു,​ സുധീർ ചൗധരിക്കെതിരെ യുഎഇ രാജകുമാരി,​ അബുദാബിയിലെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

അബുദാബിയിൽ നടക്കാനിരിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് പരിപാടിയിൽ നിന്ന് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ നീക്കി. യു.എ.ഇയിലെ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം രാജകുമാരി ചൗധരിയെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർത്തിയതോടെയാണ് നടപടി. ചൗധരിയെ ക്ഷണിച്ചതിനെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങൾ എഴുതിയ കത്ത് രാജകുമാരി ട്വിറ്ററിൽ...

അശ്രദ്ധ ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍; അപകട വീഡിയോ പുറത്തുവിട്ട് യുഎഇ അധികൃതര്‍

അബുദാബി: ഗതാഗത നിയമങ്ങള്‍ (Traffic laws) ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ് (Abu dhabi police). ഇത്തരം പ്രവണതകള്‍ ഗുരുതരമായ റോഡ് അപകടങ്ങള്‍ക്ക് (Road accidents) കാരണമാവുമെന്നും റോഡില്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഗതാഗത നിയമ ലംഘനങ്ങളും റോഡിലെ അശ്രദ്ധയും എങ്ങനെ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്ന് ബോധ്യപ്പെടുത്താന്‍...

രാത്രിസഞ്ചാരത്തിന് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇ

അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ (Gallup’s Global Law and Order)സൂചികയിലാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു. 93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു...

ബിസിനസ്​ ലൈസൻസുകളുടെ നടപടിക്രമങ്ങൾ എളുപ്പമാക്കി സൗദി; സ്വന്തം രാജ്യത്ത് നിന്ന് ഇനി കമ്പനി രജിസ്​റ്റര്‍ ചെയ്യാം

ജിദ്ദ: ഇനി സ്വന്തം രാജ്യത്ത് നിന്ന് സൗദിയില്‍ കമ്പനി രജിസ്​റ്റര്‍ ചെയ്യാം. രാജ്യത്ത് ബിസിനസ്​ ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി. വിദേശത്ത് നിന്ന് ഓൺലൈൻ വഴി ലൈസൻസുകൾ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയിൽ, തുടങ്ങാൻ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്​റ്റേഷൻ നടത്തണം. ഇതിനുള്ള...

യുഎഇയിലെ പുതിയ തൊഴില്‍ നിയമം; പ്രവാസികള്‍ക്ക് ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ

അബുദാബി: യുഎഇയില്‍ നവംബര്‍ 15നാണ് സ്വാകര്യ മേഖലയ്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ പരിഷ്‍കാരങ്ങള്‍ പുതിയ നിയമത്തില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. 2022...

യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വാരാന്ത്യ ദിനങ്ങളിലും

അബുദാബി: യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും. അബുദാബി പോലീസാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ തിരക്കുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകാൻ വേണ്ടിയാണ് നടപടി. ജോലി, പഠനം, മറ്റ് തിരക്കുകൾ എന്നിവ മൂലം സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്തവർക്ക് പുതിയ തീരുമാനം ഏറെ സഹായകമാകും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും താമസക്കാർക്ക് സേവനങ്ങൾ നൽകാനുമാണ്...

നിയമലംഘകരായ പ്രവാസികള്‍ക്ക് ഇനി പൊതുമാപ്പില്ലെന്ന് അധികൃതര്‍; പിടിയിലാവുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം  നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് നിയമ ലംഘകരായ പ്രവാസികള്‍ക്ക് നാല്...

വാക്‌സിനെടുക്കാത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍

മനാമ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവര്‍ക്കുള്ള  നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി. നവംബര്‍ 14 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനമായി. ഇനി മുതല്‍ ഈ പട്ടിക ഉണ്ടാകില്ല. എന്നാല്‍ മറ്റ് കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്ന് അധികൃതര്‍...

ബുർജ് ഖലീഫയിൽ ‘കുറുപ്പ്’; സാക്ഷിയായി ദുൽഖറും കുടുംബവും (വീഡിയോ)

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ  'കുറുപ്പ്'. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. ഇപ്പോഴിതാ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ്...
- Advertisement -spot_img

Latest News

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...
- Advertisement -spot_img