Thursday, April 24, 2025

Gulf

സൗദിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 20 ലക്ഷത്തോളം രൂപ വരെ പിഴ

റിയാദ്: കൊവിഡ്(covid) മുന്‍കരുതല്‍ നടപടികളും മാനദണ്ഡങ്ങളും പാലിക്കാത്തവര്‍ക്ക് വന്‍തുക പിഴ(fine) ചുമത്തുമെന്ന് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് (mask)ധരിക്കാത്തവര്‍ക്ക് 1,000 റിയാലാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പരമാവധി 100,000 റിയാല്‍ വരെ (20 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക്...

കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ

ദുബായ്: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ. ജനുവരി 1 മുതലാണ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. പൂർണമായും വാക്‌സിനേഷൻ എടുത്ത പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കേണ്ടതുണ്ടെന്ന് നാഷണൽ ക്രൈസിസ് & എമർജൻസി മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം യുഎഇയിൽ ഇന്ന് 2,556 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 908 പേർ...

പുതുവര്‍ഷത്തില്‍ 44 കോടിയുടെ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഓരോ ആഴ്‍ചയും 50 ലക്ഷം വീതം സമ്മാനം

അബുദാബി: ഈ ജനുവരിയില്‍ ജീവിതം തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യതയുള്ള പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ടെറിഫിക് 22 മില്യന്‍ എന്ന് പേരിട്ടിരിക്കുന്ന നറുക്കെടുപ്പില്‍ ഇതാദ്യമായി 2.2 കോടി ദിര്‍ഹമാണ് (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടിയുണ്ട്. ഇതിനെല്ലാം...

പുതുവര്‍ഷാഘോഷം; അബുദാബിയില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: പുതുവര്‍ഷാഘോഷം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ്. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലവും കൈവശമുണ്ടാകണം. ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആഘോഷ പരിപാടികളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. കൊവിഡ്...

ശനിയാഴ്ച മുതൽ കേരളമുൾപ്പടെ 8 ഇന്ത്യൻ എയർപ്പോർട്ടുകളിലേക്ക് വിമാന സർവീസ്

റിയാദ്: ഇന്ത്യാ-സൗദി എയർ ബബ്ൾ കരാർ ശനിയാഴ്ച മുതൽ നടപ്പാവും. കേരളത്തിലേക്കുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം...

കൊവിഡ് കുതിക്കുന്നു, സഊദിയിൽ മാസ്കും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കി, ഇരു ഹറമുകളിലും നിയന്ത്രണം കടുപ്പിച്ചു

റിയാദ്: രാജ്യത്ത് കൊവിഡ് കേസുകൾ ക്രമതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കലും സാമൂഹിക അകലം വീണ്ടും നിർബന്ധമാക്കി. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പൊതുപരിപാടികളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ നിബന്ധനകൾ നാളെ (വ്യാഴം) രാവിലെ ഏഴു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇരു ഹറമുകളിലും നിയന്ത്രണം...

അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ 1 കോടി രൂപ പിഴ; യുഎഇയില്‍ നിര്‍ണായക സൈബര്‍ നിയമ ഭേദഗതി

യുഎഇയില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇയില്‍ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം ഏകദേശം ഒരു കോടി രൂപ വരെയായിരിക്കും പിഴ. ആറ് മാസം വരെ തടവും...

ന്യൂ ഇയര്‍ ഓഫറുമായി ബിഗ് ടിക്കറ്റ്; രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം

അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുമായി രംഗത്ത്. ഡിസംബര്‍ 29നും 30നുമായി നടക്കുന്ന 'ന്യൂ ഇയര്‍ ബൊണാന്‍സ' ഓഫറിലൂടെ രണ്ട് ബിഗ് ടിക്കറ്റുകള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഡിസംബര്‍ 29, 30 തീയ്യതികളില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ 'ന്യൂ ഇയര്‍...

അബുദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഇതിനോടകം പ്രാബല്യത്തില്‍

അബുദാബി: അബുദാബിയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്‍തിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നിബന്ധനകളില്‍ മാറ്റം വരുത്തുന്നതെന്ന് അബുദാബി എമര്‍ജന്‍സി...

അവധി ദിനങ്ങൾ മാറുന്നു, ദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലും മാറ്റം,​ ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ

ദുബായ്: ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ അവധിദിനങ്ങളിൽ നടപ്പാക്കുന്ന മാറ്റം പൊതുഗതാഗത മേഖലയിലും പ്രകടമാകും. ജനുവരി മൂന്ന്​ മുതലാണ്​ മെട്രോ, ബസ്​, ട്രാം സമയങ്ങൾ മാറുക. അതേസമയം സൗജന്യ പാർക്കിംഗ് വെള്ളിയാഴ്​ചകളിൽ മാത്രമായി തുടരും. ​ദുബായ് റോഡ്സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിട്ടിയാണ്​ ഇക്കാര്യം അറിയിച്ചത്​. പുതിയ അവധി ദിനമായ ഞായറാഴ്​ച രാവിലെ എട്ട്​ മുതൽ പുലർച്ച...
- Advertisement -spot_img

Latest News

പഹല്‍ഗാം ഭീകരാക്രമണം: ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട് കാസര്‍കോട്ടെ എട്ടംഗ കുടുംബം

നീലേശ്വരം (കാസര്‍കോട്): പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് കാസര്‍കോട് പരപ്പയിലെ എട്ടംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്. പരപ്പയിലെ സപ്‌ന ടെക്‌സ്‌റ്റൈല്‍സ് ഉടമ നിസാറും ബന്ധു...
- Advertisement -spot_img