അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കൊവിഡ് പോസിറ്റീവായാല്‍
ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവര്‍ - 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം...
ന്യൂഡല്‍ഹി: ദുബൈ വിമാനത്താവളത്തില്‍ വന്‍ദുരന്തം ഒഴിവായി. ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ട രണ്ടുവിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവിമാനങ്ങളിലുമായി നൂറ് കണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഞായറാഴ്ചയാണ് സംഭവം. ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കുമുള്ള വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ നിന്ന് ഒരേ സമയം പുറപ്പെടാന്‍ ഒരുങ്ങിയത്. ഹൈദരാബാദിലേക്കുള്ള വിമാനം രാത്രി 9.45ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നത്. ബംഗളൂരുവിലേക്കുള്ള വിമാനവും ഇതേസമയത്ത് തന്നെ...
അബുദാബി: യുഎഇയില്‍ ഉടനീളം കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ...
ദുബൈ: ഒമിക്രോണോ കേവിഡിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ കാരണമായി യു.എ.ഇയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അൽ സയൂദി. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോൺ ആഘാതം കുറവാണെന്നും മന്ത്രി പറഞ്ഞു. ഡെൽറ്റയുടെ സമയത്ത് പോലും രാജ്യം ലോക്ഡൗണിലേക്ക് പോയിട്ടില്ല. കാരണം...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം. ഇന്ത്യക്കാരനായ ജിതേന്ദ്ര ദേവ്ജാനിയാണ് ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിയായത്. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി എടുത്ത 011006 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ പ്രതിവാര നറുക്കെടുപ്പിലെയും വിജയം തേടിയെത്തിയത്
പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായെങ്കിലും ഫെബ്രുവരി...
അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച പ്രവൃത്തിദിനമായ ആദ്യദിനം. ആഴ്ചയിലെ പ്രവൃത്തിദിവസങ്ങള്‍ നാലരയായി കുറച്ചതിനു ശേഷം യുഎഇയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വെള്ളിയാഴ്ച എന്ന പ്രത്യേകതകൂടി ഇന്നത്തെ ദിവസത്തിനുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ യുഎഇ വാരാന്ത്യ അവധി രണ്ടര ദിവസമാക്കിയിരുന്നു. സര്‍ക്കാര്‍ മേഖലയ്ക്ക് ഒപ്പം മിക്ക സ്വകാര്യ സ്ഥാപനങ്ങളും രണ്ടരദിവസം അവധിയിലേക്ക് നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെയാണ് ഓഫീസുകള്‍...
റിയാദ്: സൗദി അറേബ്യയിൽ ക്വാറന്റീൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ (ഏതാണ്ട് 20 ലക്ഷം രൂപ) പിഴയോ അല്ലെങ്കിൽ രണ്ടുവർഷം തടവുശിക്ഷയോ ലഭിക്കും. കൊവിഡ് രോഗം ബാധിച്ചവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആയിട്ടുള്ളവർ ക്വാറന്റീൻ നിയമം ലംഘിച്ചാലാണ് ഈ പിഴയും തടവുശിക്ഷയും. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമലംഘനം...
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം. പുതിയ കൊവിഡ് കേസുകള്‍ മുവായിരം കടന്നു. 24 മണിക്കൂറിനിടെ 3168 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 608 പേര് സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രാജ്യത്ത് ആകെ 134,397 കൊവിഡ് പി.സി.ആര് പരിശോധനയാണ്...
ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര് പരിശോധനാ ഫലം നിര്‍ബന്ധം. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ലെബനാന്, പാകിസ്ഥാന്, ശ്രീലങ്ക,...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന് മൂത്തട്ടില്‍ വാസുണ്ണി. ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്...