Thursday, January 23, 2025

Gulf

ഹജ്ജ്​ തീർഥാടകർ തിരിച്ചറിയൽ കാർഡ് ആയ ‘നുസ്​ക്​’ ​കയ്യിൽ കരുതണമെന്ന് മന്ത്രാലയം

റിയാദ്: ഹജ്ജ്​ തീർഥാടകർ ‘നുസ്​ക്​’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത്​ നൽകുന്നുണ്ട്​. തീർഥാടകർ എല്ലാ യാത്രയിലും കാർഡ് കൈവശം വെക്കുകയും ആവശ്യമാകുമ്പോൾ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. നിയമാനുസൃത തീർഥാടകരെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കാനുള്ള...

ഒമാനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ഇടപെട്ട് മുനവ്വറലി തങ്ങള്‍

കോഴിക്കോട്: ഒമാനിലെ ജയിലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ മൃതദേഹം (51) നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ഏറ്റെടുക്കാൻ ഇടപെടല്‍ നടത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മൃതദേഹം എറ്റെടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് ഒമാനിലുണ്ടായിരുന്ന മുനവ്വറലി തങ്ങള്‍ പൊലീസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഖബറടക്കത്തിനുള്ള നിർദേശം കെ.എം.സി.സി പ്രവർത്തകർക്ക് നല്‍കിയാണ് തങ്ങള്‍ മടങ്ങിയത്. മസ്‌കത്തിലെ...

റഹീം മോചനം; കേരളം കൈകോർത്തപ്പോള്‍ അക്കൗണ്ടിൽ ഒഴുകിയെത്തിയത് 47 കോടിയോളം രൂപ, ദിയാധനവും വക്കീല്‍ ഫീസും കൈമാറി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മാർച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി ഒഴുകി എത്തിയത് 47 കോടിയോളം രൂപയാണെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ബാങ്കുകളിൽ അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ പേരിലും റഹീമിന്റെ മാതാവ് പാത്തു എന്നിവരുടെ പേരിലും ആരംഭിച്ച...

സന്ദർശന വിസക്കാർക്ക്​ മക്കയിലേക്ക്​ പ്രവേശിക്കുന്നതിന്​ വിലക്ക്​

റിയാദ്: സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക്​ ​വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക്​ മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്. എല്ലാത്തരം സന്ദർശന വിസകൾക്കും തീരുമാനം ബാധകമാകുമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി​. സന്ദർശന വിസകൾ കൈവശമുള്ളവരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല. മെയ് 23 (വ്യാഴം) മുതൽ ജൂൺ 21 (വെള്ളി) വരെ ഒരു മാസത്തേക്കാണ് വിലക്ക്....

റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ ഇന്ത്യൻ എംബസിയിലെത്തി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദിയാധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 33.5 കോടി രൂപ) റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ്...

എമിറേറ്റ്സ് ഡ്രോയിലുടെ ഇന്ത്യൻ ഡ്രൈവർക്ക് സ്വന്തം 1,50,000 ദിർഹം

എല്ലാ ആഴ്ച്ചയും ലോകം മുഴുവനുള്ള ആയിരക്കണക്കിന് ആളുകളാണ് എമിറേറ്റ്സ് ‍ഡ്രോയിലൂടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടുന്നത്. വെറും 5 ദിർഹം മുതൽ തുടങ്ങുന്ന ​ഗെയിമുകളിലൂടെ ദിവസേനയും ആഴ്ച്ചതോറും ഒന്നിലധികം സമ്മാനങ്ങൾ നേടാനും 100 മില്യൺ ദിർഹം വരെ സ്വന്തമാക്കാനും EASY6, FAST5, MEGA7, PICK1 ​ഗെയിമുകൾ സഹായിക്കും. കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ നിന്നുമുള്ള ഒരാൾ ഈസി6...

യുഎഇയില്‍ നേരിയ ഭൂചലനം; താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാത്രി 9.57 മണിക്ക് അല്‍ ഹലായില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍ ഹലാ. താമസക്കാര്‍ക്ക് നേരിയ തോതില്‍ ഭൂചലനം...

മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (ഏകദേശം 1.65 കോടി രൂപ) സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്. അടുത്ത ദിവസം തന്നെ കരാറുകൾ തയ്യാറാക്കി...

വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ് നല്‍കി സൗദി അധികൃതര്‍

റിയാദ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്.  ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍...

ഇ- വിസ കൂടുതൽ രാജ്യക്കാർക്ക്; ഇനി എളുപ്പം പറക്കാം, മൂന്ന് രാജ്യക്കാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതായി അധികൃതർ

റിയാദ്: കൂടുതല്‍ രാജ്യക്കാര്‍ക്ക് ഇലക്ട്രോണിക് വവിസിറ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. മൂന്ന് രാജ്യങ്ങളെ കൂടിയാണ് സൗദിയുടെ ഇ-വിസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ബാര്‍ബഡോസ്, ബഹാമസ്, ഗ്രെനഡ എന്നീ കരീബിയന്‍ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ, സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി ഇ- വിസിറ്റ്...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img