Friday, November 29, 2024

Gulf

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 60 ലക്ഷം നേടിയ പ്രവാസി ഇന്ത്യക്കാരനെ വിവരമറിയിക്കാനാവാതെ സംഘാടകർ

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഇന്ത്യക്കാരന് സമ്മാനം. 065049 എന്ന ടിക്കറ്റിലൂടെ മനുഭായ് ചൗഹാനാണ് 3,00,000 ദിർഹം (അറുപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ സന്തോഷ വാർത്ത അറിയിക്കാൻ മനുഭായ് ചൗഹാനെ ഫോണിൽ ബന്ധപ്പെടാൻ ബി​ഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സമ്മാനാർഹനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബി​ഗ് ടിക്കറ്റ് സംഘാടകർ അറിയിച്ചു. ബി​ഗ് ടിക്കറ്റിന്റെ ഈ മാസത്തെ...

കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ വിസ പതിപ്പിച്ചവർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി തേടണം

ദുബൈ: കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാസ്പോർട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോർട്ടിൽ...

കുവൈറ്റിനു പിന്നാലെ ‘ബീസ്റ്റി’ന് പ്രദര്‍ശന വിലക്കുമായി ഖത്തര്‍

വിജയ്‍യുടെ (Vijay) ഈ വാരം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ബീസ്റ്റിന് (Beast) വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍. നേരത്തെ കുവൈറ്റും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം മുസ്‍ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും പാകിസ്ഥാനെതിരെ ചില സംഭാഷണങ്ങള്‍ ഉണ്ടെന്നും ആരോപിച്ചായിരുന്നു കുവൈറ്റ് അധികൃതര്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഖത്തറിലെ വിലക്കിന്‍റെ കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രെയ്‍ലര്‍ പുറത്തെത്തിയതിനു പിന്നാലെ...

അറസ്റ്റിലായ യാചകന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത് എട്ടുലക്ഷം രൂപ

ദുബൈ: ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം കണ്ടെടുത്തത് 40,000 ദിര്‍ഹവും (8 ലക്ഷം ഇന്ത്യന്‍ രൂപ) അറബ്, വിദേശ കറന്‍സികളും. റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഇത്രയും പണം സ്വന്തമാക്കിയത്. ഭിക്ഷാടനത്തിനെതിരായ ദുബൈ പൊലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്. ഭിക്ഷാടനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക...

മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ വാക്കേറ്റവും കൈയാങ്കളിയും; രണ്ട് പേര്‍ പിടിയില്‍

റിയാദ്: മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ സംഘര്‍ഷമുണ്ടാക്കിയ രണ്ട് തീര്‍ത്ഥാടകരെ പിടികൂടി. സഫ, മര്‍വയ്‍ക്ക് ഇടയില്‍ വെച്ചാണ് രണ്ട് പേര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് മൂര്‍ച്ഛിച്ച് കൈയാങ്കളിയിലെത്തി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്‍ചയായിരുന്നു സംഭവമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കുമെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി...

ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാര്‍ക്ക് യാത്രാ വിലക്കുണ്ടാവില്ലെന്ന് അധികൃതര്‍

ദോഹ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ഖത്തറിലെ താമസക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് അധികൃതര്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വക്താവ് ഖാലിദ് അല്‍ നമ അറിയിച്ചു. ജുലൈ മാസത്തിന് ശേഷം ഖത്തറില്‍ നിന്ന് പുറത്തുപോകരുതെന്നും, പോയാല്‍ ലോകകപ്പ് കഴിയാതെ പിന്നെ...

ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായി പ്രവാസിയും ഒന്‍പത് സുഹൃത്തുക്കളും

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഈ മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ 10 പ്രവാസികള്‍ക്ക് സമ്മാനം. അജ്‍മാനില്‍ താമസിക്കുന്ന മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളുമാണ് 3,00,000 ദിര്‍ഹം (60 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. പ്രതിവാര നറുക്കെടുപ്പിലെ സമ്മാനത്തിന് പുറമെ മേയ് മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പില്‍ വിജയികളാവാനുള്ള അവസരവും ഇവരെ കാത്തിരിക്കുകയാണ്. പ്രതിവാര നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്...

നിയന്ത്രണം വിട്ട കാര്‍ മേല്‍പ്പാലത്തിന്റെ കൈവരി തകര്‍ത്ത് നിലംപതിച്ചു – വീഡിയോ

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. നിയന്ത്രണം വിട്ട ഒരു കാര്‍ ഫ്ലൈ ഓവറിന്റെ കൈവരികള്‍ തകര്‍ത്ത ശേഷം താഴെയുള്ള റോഡിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ പിന്‍ ഭാഗത്ത് ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍...

ബാക്ടീരിയ സാന്നിധ്യം; കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിച്ചതായി നിര്‍മ്മാതാക്കള്‍

അബുദാബി: സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിക്കുന്നതായി ചോക്കലേറ്റിന്റെ നിര്‍മ്മാതാക്കളായ ഫെററോ. കിന്‍ഡര്‍ ചോക്കലേറ്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയ സാന്നിധ്യം സംശയിക്കുന്നത്. എന്നാല്‍ യുഎഇയിലും ഗള്‍ഫ് മേഖലയിലുമുള്ള കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റുകളില്‍ സാല്‍മൊണെല്ല പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി ഉറപ്പാക്കി. ഫെററോ എന്ന...

ജോലിക്കിടെ വാഹനത്തില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്‍തീന്റെ മകന്‍ സിറാജ് (37) ആണ് മരിച്ചത്. ബുധനാഴ്‍ച രാത്രി ജോലിക്കിടെ വാഹനത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൊബൈല്‍ ഫോണ്‍ ആക്സസറീസിന്റെ മൊത്ത വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന സിറാജ്, അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം. മാതാവ്...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img