Friday, November 29, 2024

Gulf

നാട്ടിൽ നിന്ന് കുടുംബം എത്താൻ ദിവസങ്ങൾ മാത്രം, മലയാളി സൗദിയിൽ പിക്കപ്പ് വാനിടിച്ച് മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സൗദി അറേബ്യയിൽ മലയാളി പിക്കപ്പ് വാനിടിച്ച് മരിച്ചു. ദക്ഷിണ സൗദിയിലെ ജീസാന് സമീപം ദർബിലാണ് കണ്ണൂർ കാപ്പാട് കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ. അബ്ദുൽ റഷീദ് (47) മരിച്ചത്. രാത്രി നമസ്കാരത്തിന് ശേഷം താമസസ്ഥലത്തേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് സൗദി പൗരൻ ഓടിച്ച പിക്കപ്പ് വാൻ വന്നിടിച്ച് തൽക്ഷണം മരിച്ചത്. മൃതദേഹം...

പ്രിയപ്പെട്ടവര്‍ക്കൊപ്പം സ്വപ്‌നസ്ഥലങ്ങളിലേക്ക് പറക്കാം; അവസരമൊരുക്കി ബിഗ് ടിക്കറ്റ്

അബുദാബി: നിരവധി സര്‍പ്രൈസ് സമ്മാനങ്ങളുമായി ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണ ആദ്യമായി പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. 10 ഭാഗ്യശാലികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതിനായി 10,000 ദിര്‍ഹത്തിന്റെ വിമാന ടിക്കറ്റ് നല്‍കുകയാണ് ഹോളിഡേ ഗിവ് എവേ പ്രൊമോഷനിലൂടെ ബിഗ് ടിക്കറ്റ്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഏപ്രില്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ...

നാടണയാൻ കൊതിച്ച് മരണത്തിലേക്ക് നടന്നുപോയ ചെറുപ്പക്കാരൻ- കരളലിയിപ്പിക്കുന്ന അനുഭവം പറഞ്ഞ് അഷ്റഫ് താമരശ്ശേരി

പ്രവാസലോകത്ത് ജീവിതം ഉരുകിത്തീരുന്ന മനുഷ്യരുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. കുടുംബത്തിന്റെ പട്ടിണിയകറ്റാൻ നാടും വീടുമെല്ലാം ഉപേക്ഷിച്ച് വർഷങ്ങളായി അറബ് ലോകത്തെ മരുഭൂമിയിൽ ഉരുകിജീവിച്ച് ഒടുവിൽ മൃതദേഹങ്ങളും അരജീവനുകളുമായി നാട്ടിലേക്കു മടങ്ങുന്നവരുടെ അത്തരം നിരവധി കഥകൾ പുറംലോകത്തെത്തിച്ചയാളാണ് യു.എ.ഇയിലെ മലയാളി ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ദിവസങ്ങൾക്കുമുൻപ് മരണത്തിനു തൊട്ടുതലേദിവസം നാട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹവുമായി തന്നെ വന്നു...

സൗദിയില്‍ ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥകള്‍ പുതുക്കി

റിയാദ്: സൗദി അറേബ്യയില്‍ ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥകള്‍ പുതുക്കി. തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിദേശ തൊഴിലാളിയെ കാണാതായി എന്ന് സൗദി തൊഴിലുടമക്ക് പരാതിപ്പെടാനുള്ള 'ഹുറൂബ്' സംവിധാനത്തിന്റെ വ്യവസ്ഥകളാണ് പുതുക്കിയത്. ഹുറൂബ് രജിസ്റ്റര്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെട്ടതിന്...

ചെറിയ പെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് നാല് വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 (റമദാന്‍ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. അവധി കഴിഞ്ഞ് മേയ് അഞ്ചിന് ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും...

യു.എ.ഇ വിസാ നടപടികളിലെ മാറ്റം സെപ്തംബറോടെ നിലവില്‍ വരും

ദുബൈ: വിസാ നടപടികളില്‍ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷം സെപ്തംബറോടെ നിലവില്‍ വരുമെന്ന് യു.എ.ഇ. സ്‌പോണ്‍സര്‍ ഇല്ലാത്ത വിസയുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഗ്രീന്‍വിസ,സന്ദര്‍ശക വിസ എന്നിവയാണ് സെപ്തതംബറോടെ നിലവില്‍ വരുന്നത്. ഫ്രീലാന്‍സ് ജോലികള്‍, വിദഗ്ധ തൊഴില്‍, സ്വയം തൊഴില്‍ എന്നിവക്ക് അഞ്ചുവര്‍ഷത്തെ ഗ്രീന്‍വിസ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി...

ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് 60 ലക്ഷം രൂപ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി.  പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ മനുഭായ് ചൗഹാന്‍. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ വിജയിയായ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവധിക്ക് ഇന്ത്യയിലെത്തിയ മനുഭായ് ബിഗ് ടിക്കറ്റിന്റെ ഇ മെയില്‍ കണ്ടു. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട്...

“കഅ്ബയുടെ ആദ്യ കാഴ്ച്ചക്ക് ദൈവത്തിന് നന്ദി”; ആദ്യ ഉംറ നിര്‍വ്വഹിച്ച് സന ഖാന്‍

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ ആദ്യ ഉംറ നിര്‍വ്വഹിച്ചു. അല്ലാഹുവിന്‍റെ സഹായത്താൽ ഉംറ നിര്‍വ്വഹിച്ചതായും കഅ്ബയുടെ ആദ്യ ദർശനത്തിന് ദൈവത്തിന് സ്തുതിയെന്നും സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളോടെ കുറിച്ചു. എല്ലാവരുടെയും ഉംറയും ഇബാദത്തും അല്ലാഹു സ്വീകരിക്കട്ടെ, ഇതുവരെ കഅ്ബ സന്ദര്‍ശിക്കാന്‍...

അ‌ഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ; വിശദാംശങ്ങള്‍ ഇങ്ങനെ

അബുദാബി: അഞ്ച് വര്‍ഷം കാലാവധിയുള്ള 'ഗ്രീന്‍ വിസ'കള്‍ പ്രഖ്യാപിച്ച് യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കും. വിദഗ്ധ തൊഴിലാളികള്‍ സ്‍പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ...

ദുബൈ‌ കെഎംസിസി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി എക്സിക്യൂട്ടീവ്‌ മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

ദുബൈ‌: കെഎംസിസി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി എക്സിക്യൂട്ടീവ്‌ മീറ്റും ഇഫ്താർ സംഗമവും ദുബൈ ബിസിനസ് ബേയിൽ വെച്ച്‌ വിപുലമായി സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റസാഖ്‌ ബന്തിയോട് സ്വാഗതം പറഞ്ഞു. ദുബൈ‌ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നേതാക്കളായ...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img