ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വർഗീയ പരാമർശത്തിൽ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ മേഖല കോർഡിനേറ്റർ ദുർഗാ ദാസിനെ സ്ഥാനത്ത് നിന്നും നീക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘപരിവാർ നേതൃത്വത്തിൽ നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ദുർഗാ ദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എമ്പസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിബിഎഫ് അംഗം കൂടിയാണ്...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 239-ാമത് സീരീസ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് . ട്രക്ക് ഡ്രൈവറായ 49കാരന്‍ മുജീബ് ചിറത്തൊടിയാണ് സമ്മാനാര്‍ഹനായത്. അജ്മാനില്‍ താമസിക്കുന്ന മുജീബ് ഏപ്രില്‍ 22നാണ് 229710 എന്ന നമ്പരിലെ ടിക്കറ്റ് വാങ്ങിയത്.
യൂട്യൂബില്‍ പരസ്യം കണ്ടാണ് മുജീബ് ഒരു വര്‍ഷം മുമ്പ് ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങിയത്. അന്നു മുതല്‍ അദ്ദേഹം എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ട്. ഇന്ത്യക്കാരും ബംഗ്ലാദേശികളും...
അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് മെയ് മാസത്തില്‍ വന്‍കുത ക്യാഷ് പ്രൈസുമായെത്തുന്നു. രണ്ട് കോടി ദിര്‍ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം. ഇത് കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ കൂടി നിങ്ങളെ കാത്തിരിക്കുന്നു. ഈ...
അബുദാബി: യുഎഇയിലെ സ്വദേശികള്‍ക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതിനായി പാസ്‍പോര്‍ട്ട് കൈയില്‍ കരുതേണ്ടതില്ല. നേരത്തെ ഈ സൗകര്യം ലഭ്യമായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്രാ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പാസ്‍പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു.
പുതിയ യാത്രാ ഇളവ് യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച പ്രഖ്യാപിച്ചത്. സമാനമായ...
മദീന: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദാ) സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റംസാന്‍ 27 മുതല്‍ ശവ്വാല്‍ രണ്ട് വരെയുള്ള (ഏപ്രില്‍ 27 മുതല്‍ മെയ് 2) ദിവസങ്ങളിലാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.
സന്ദര്‍ശകര്‍ക്കും നമസ്‌കരിക്കാന്‍ വരുന്നവര്‍ക്കും മികച്ച സൗകര്യവും സേവനവുമാണ് ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ കഴിഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ സന്ദര്‍ശകരെ വീണ്ടും അനുവദിക്കും. ജനതിരക്ക് നിയന്ത്രിക്കാനാണ്...
ദുബൈ: പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ ടിക്കറ്റിന് മാത്രമായി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പെരുന്നാളിനോടടുത്ത ദിവസങ്ങളില്‍ നല്‍കേണ്ടിവരുന്നത്.
ഇന്ന് ദുബൈയില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ശരാശരി എണ്ണായിരം രൂപയ്ക്ക് താഴേയാണ് ടിക്കറ്റ് നിരക്കെങ്കില്‍, പെരുന്നാളിന് തൊട്ടുത്ത ദിവസങ്ങളില്‍ അഞ്ചിരട്ടിയോളം അധികം കൊടുക്കണം....
അബുദാബി: മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചെന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ താരിഖ് ഷൈഖിന് ആഹ്ലാദം അടക്കാനായില്ല. അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ വിജയിയാണ് താരിഖ് ഷൈഖ്.
ഖത്തറില്‍ താമസിക്കുന്ന താരിഖ്, ഒരു വര്‍ഷമായി എല്ലാ മാസവും സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. 'എന്റെ ചില സുഹൃത്തുക്കള്‍ക്ക്...
റിയാദ്: സൗദി അറേബ്യയില്‍ സമൂസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ ശുചിമുറിയില്‍ പാചകം ചെയ്ത് വില്‍പ്പന നടത്തി വന്ന ഭക്ഷണശാല അധികൃതര്‍ പൂട്ടിച്ചു. 30 വര്‍ഷത്തിലേറെയായി ഇതേ രീതിയില്‍ സമൂസകളുണ്ടാക്കി വിറ്റ ജിദ്ദയിലെ ഭക്ഷണശാലക്കെതിരെയാണ് നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
മുപ്പത് വര്‍ഷത്തിലേറെയായി ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ഭക്ഷണശാല....
ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി. ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ജീവനക്കാര്‍ക്ക് ആകെ ഒമ്പത് ദിവസമാണ് അവധി ലഭിക്കുക.
പെരുന്നാള്‍ മേയ് ഒന്നിനാണെങ്കില്‍ മൂന്നാം തീയതി വരെയും രണ്ടിനാണ് പെരുന്നാളെങ്കില്‍ നാല് വരെയും...
ജിദ്ദയിൽ നിന്നും മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. മദീനയിൽ നിന്നും 100 കി.മീ അകലെ ഹിജ്റയിൽ വെച്ചാണ് അപകടം. അപകടത്തിൽ പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...