Friday, November 29, 2024

Gulf

പ്രവാചക നിന്ദയില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഖത്തർ

ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങളും തടയാണമെന്നും നടപടിയുണ്ടാകണമെന്നും യുഎഇ ആവശ്യപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ...

പ്രവാചകനിന്ദ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ച് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ച് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. അല്‍-അര്‍ദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് തേയില ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഷെല്‍ഫുകളില്‍ നിന്ന് പിന്‍വലിച്ചത്. അരി ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പടെയുള്ള സാധന സാമഗ്രികളുള്ള അലമാരകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട്...

ഉപരാഷ്ട്രപതിയ്ക്ക് ഒരുക്കിയ വിരുന്ന് മാറ്റിവെച്ച് ഖത്തര്‍; അമീറിന് കൊവിഡ് സമ്പര്‍ക്കം ഉണ്ടായതുകൊണ്ടെന്ന് വിശദീകരണം

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് വേണ്ടി ഒരുക്കിയിരുന്ന വിരുന്ന് ഖത്തര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. നായിഡുവിനായി ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ഒരുക്കിയ വിരുന്നാണ് മാറ്റിവെച്ചത്. ഡെപ്യൂട്ടി അമീറിന് കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിരുന്ന് മാറ്റിവെച്ചത്. പ്രവാചകനെതിരായ ബി.ജെ.പി വക്താവിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി ഇന്ത്യന്‍ അംബാസഡറെ ഖത്തര്‍ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിരുന്ന്...

ഇന്ത്യ എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കാന്‍ പഠിക്കണം: ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി സൗദിയും

റിയാദ്: പ്രവാചകനെതിരായ ബി.ജെ.പി വക്താവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ ഇന്ത്യയെ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. നേരത്തെ ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങളും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു. ‘ഇന്ത്യയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താവ് പ്രവാചകനെ നിന്ദിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളെ വിദേശകാര്യം അപലപിക്കുന്നു,’ സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. വിദ്വേഷ...

പ്രവാചകനിന്ദ; ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ബഹിഷ്‌കരിക്കാന്‍ ക്യാംപയിന്‍, പ്രസ്താവനയ്‌ക്കെതിരെ അറബ് ലീഗും

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയ്ക്കെതിരെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്ത്. അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്താനും, ഒമാന്‍ എന്നീ രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് രഗത്ത് വന്നത്. മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ...

പ്രവാചക നിന്ദ: ഇന്ത്യൻ അംബസാഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച്​ ഖത്തർ

ദോഹ: ഇന്ത്യയിൽ ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ ​പരാമർശത്തിൽ ശക്​തമായ പ്രതിഷേധവുമായി ഖത്തർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ ഔദ്യോഗിക സന്ദർശനവേളയിലാണ്​ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലിനെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ്​ അൽ മുറൈഖി രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചത്​. പ്രവാചകനെ നിന്ദിക്കുന്ന തരത്തിൽ ഭരണകക്ഷിയായ ബി.ജെ.പി വക്​താക്കളുടെ...

ഇല്ലാ റസൂലല്ലാഹ് യാ മോദി; പ്രവാചകനെതിരെയുള്ള അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി ദേശീയ വക്താവ് നുപൂർ ശർമ്മ നടത്തിയ അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ഇല്ലാ റസൂലല്ലാഹ് യാ മോദി എന്ന ഹാഷ് ടാഗ് സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങളിൽ ട്രൻഡിങ് ആയി മാറിയെന്ന് ബിബിസി അറബിക് റിപ്പോർട്ടു ചെയ്യുന്നു. ബോയ്‌കോട്ട് ഇന്ത്യ എന്ന ഹാഷ്ടാഗ്...

ഒരു വര്‍ഷത്തെ ഭാഗ്യ പരീക്ഷണം വിജയം കണ്ടു; യുഎഇയിലെ പ്രവാസിക്ക് 40 കോടിയുടെ സമ്മാനം

അബുദാബി: നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റില്‍ ഈ വര്‍ഷം ഇതാദ്യമായി ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. ജൂണ്‍ മൂന്ന് ശനിയാഴ്ച രാത്രി നടന്ന 'മൈറ്റി 20 മില്യന്‍' നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്‍ ആരിഫ് രണ്ട് കോടി ദിര്‍ഹം (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ...

14 വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെത്തേടി ഒടുവില്‍ സമ്മാനമെത്തി

ദുബൈ: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ ഇതാദ്യമായി ജോര്‍ദാന്‍ പൗരന് സമ്മാനം. സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്ത ഇബ്രാഹിം ആബെദ് ലുത്ഫി ഒത്‍മാനാണ് ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പില്‍ 5,00,000 ദിര്‍ഹം (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിലെ  സമ്മാനം പ്രതീക്ഷിച്ച് കഴിഞ്ഞ 14 വര്‍ഷമായി ഒത്‍മാനും അടുത്ത സുഹൃത്തുക്കളും ഭാഗ്യം പരീക്ഷിക്കുകയാണ്. ഒടുവില്‍ അവരെത്തേടി സമ്മാനമെത്തിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ പണം നല്‍കിയ...

ബീഫ് വിവാദം: നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബറാക്രമണം കാര്യമാക്കാറില്ല – നിഖില വിമൽ

ദുബൈ: ബീഫ് കഴിക്കുന്നതിനെ കുറിച്ച് താൻ പറഞ്ഞത് തന്റെ നിലപാടാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി നിഖില വിമൽ. ഈ വിഷയത്തിൽ നടന്ന സൈബറാക്രമണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങൾ കാര്യമാക്കാറില്ലെന്നും നിഖില പറഞ്ഞു. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബൈയിൽ എത്തിയ നിഖില വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. എല്ലാവർക്കും നിലപാടുകളുണ്ട്. വ്യക്തിപരമായ എന്റെ...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img