Friday, November 29, 2024

Gulf

സൗദിയിൽ മാസപ്പിറവി കണ്ടു; ബലിപെരുന്നാൾ ജൂലൈ 9ന്

റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ഇന്ന് (ജൂണ്‍ - 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ...

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; യുഎഇയില്‍ മലയാളി യുവതി മരിച്ചു

യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽ താഴെ ഹഫ്​സലിൻറെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെയാണ്​ അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസർ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൻ മുഹമ്മദ്​...

ഇറാനില്‍ ഭൂകമ്പം, യുഎഇയിലും പ്രകമ്പനം; മലയാളികള്‍ താമസിക്കുന്ന ഇടങ്ങളും കുലുങ്ങി

ദുബായ്: ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുലുങ്ങി യുഎഇയും. മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായി. ആറ് സെക്കന്റോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ട്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് (ശനിയാഴ്ച) രാവിലെയാണ് ഇറാനില്‍ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഭൂചലനത്തില്‍ ഇതിനുമുമ്പും യുഎഇയില്‍ പ്രകമ്പനം ഉണ്ടായിരുന്നു. എന്നാല്‍ നേരത്തെ അനുഭവപ്പെട്ടതിലും...

ജൂലൈ 19 വരെ ഉംറ നിര്‍വഹിക്കാന്‍ അനുമതി ഹജ്ജ് തീര്‍ത്ഥാടകരായി എത്തുന്നവര്‍ക്ക് മാത്രം

റിയാദ്: മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രം. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂലൈ 20 മുതല്‍ ഹജ്ജ്...

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

അബുദാബി: ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റിയാണ് (ടി.ഡി.ആര്‍.എ) സാമൂഹിക മാധ്യമങ്ങളിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലേക്ക് ചില വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത്. ഐഫോണുകളിലുള്ള ഐ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത്തരം മെസേജുകള്‍ ലഭിക്കുകയെന്ന്...

പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും; ആറ് മേഖലകളിൽ കൂടി സ്വദേശിവത്കരണം

റിയാദ്: പ്രവാസികൾക്ക് സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും. ആറ് തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നു. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ ഔട്ട്‍ലെറ്റുകളിലെ ജോലികൾ, പാഴ്സൽ ട്രാൻസ്‍പോർട്ട്​ ജോലികൾ, കസ്റ്റമർ സര്‍വീസസ് ജോലികൾ, ഏഴ്​വിഭാഗത്തില്‍പെടുന്ന വിൽപന ഔട്ട്‍ലെറ്റുകളിലെ ജോലികൾ എന്നിവയാണ്...

സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവത്ക്കരണം; അടുത്ത മാർച്ച് മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു. ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് പുതുതായി സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. അടുത്ത മാർച്ച് മുതൽ നിയമം പ്രാബല്യത്തിലാകും. മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജിയാണ് പ്രഖ്യാപനം...

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് എട്ടു കോടിയോളം രൂപ സമ്മാനം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 10 ലക്ഷം ഡോളര്‍ ( 7.8 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. ഒമാനിലെ മസ്‌കറ്റില്‍ താമസിക്കുന്ന 62കാരനായ ജോണ്‍ വര്‍ഗീസിനാണ് വന്‍ തുക സമ്മാനം ലഭിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ഡിയില്‍ ഇന്ന് നടന്ന മില്ലെനിയം മില്ലനയര്‍  392-ാമത് സീരീസ്  നറുക്കെടുപ്പിലാണ്...

സൗദി അറേബ്യയിൽ റീ-എൻട്രി വിസ കിട്ടാൻ പാസ്‌പോർട്ടിന് 90 ദിവസം കാലാവധി വേണം

റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി. റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) നിര്‍ണയിക്കുന്നതെങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധി....

സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി

റിയാദ്: ഇന്ത്യയിലേക്ക് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് തിങ്കളാഴ്ച പിൻവലിച്ചത്. ഇന്ത്യ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് താതാകാലികമായി ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. നാല് രാജ്യങ്ങളിലേക്ക് നേരിട്ടോ...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img