Saturday, November 30, 2024

Gulf

യുഎഇയില്‍ നഴ്‌സുമാര്‍ക്കും ഗോള്‍ഡന്‍ വീസ

അബുദാബി: യുഎഇയിലെ നഴ്സുമാർക്ക് ഗോൾഡൻ വിസ ലഭിച്ചു തുടങ്ങി. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് 10 വർഷത്തെ ഗോൾഡൻ വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വിസ നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യൻമാർക്കും ഗോൾഡൻ വിസ ലഭിച്ചതായും...

വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

അബുദാബി: വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാൾ പ്രാർത്ഥനാ സമയം പ്രഖ്യാപിച്ചു. ഗൾഫിൽ ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് നമസ്കാരം ഉണ്ടാകും. മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി നമസ്കാര പായയുമായി എത്തണം. പള്ളിക്കകത്തും പുറത്തും അകലം നിർബന്ധമാണ്. ഹസ്തദാനവും ആലിംഗനവും വേണ്ട. ആശംസകളും സമ്മാനങ്ങളും...

കോവിഡ് കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തർ

ദോഹ: ഖത്തറിൽ 6 വയസ് മുതലുള്ള കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ആളുകളോടും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 നെ നേരിടാൻ മാസ്ക് ധരിക്കുന്നത്...

‘വിമാന ടിക്കറ്റ് നിരക്ക് വര്‍ധന യാത്രികരുടെ എണ്ണത്തിലുള്ള വര്‍ധന മൂലം’

ജിദ്ദ: ഈദ് അവധിക്കാലത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർദ്ധിച്ചതിന് കാരണം യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും ടിക്കറ്റുകളുടെ ആവശ്യകതയും മൂലമാണെന്ന് സൗദി സിവിൽ ഏവിയേഷൻ വക്താവ് പറഞ്ഞു. ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് ആഭ്യന്തര യാത്രാ ടിക്കറ്റുകളുടെ വില വർദ്ധിച്ചു. ടിക്കറ്റ് നിരക്ക് വർദ്ധിച്ചതോടെ, ഈദ് അവധി ദിവസങ്ങളിൽ കുടുംബസമേതം ചെലവഴിക്കാൻ സൗദി പൗരൻമാർക്ക് ഉയർന്ന...

ബലിപെരുന്നാൾ: ആർ‌ടി‌എ അവധി ദിവസങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഈദുൽ അദ്ഹ അവധി ദിവസങ്ങളിലെ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. കൂടാതെ, ഈ മാസം 8 മുതൽ 11 വരെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള ദുബായിലെ എല്ലാ ഭാഗങ്ങളിലും പൊതു പാർക്കിംഗ് സൗജന്യമായിരിക്കും. ഹാപ്പിനസ് സെന്‍ററുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ,...

’35 വര്‍ഷമായി പ്രവാസം, ബാധ്യതകള്‍ തീര്‍ത്തപ്പോള്‍ ഞാനൊരു ബാധ്യത… ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം’ അറംപറ്റിയത് പോലെ 55 കാരന്റെ വാക്കുകള്‍, നോവ് പങ്കിട്ട് അഷറഫ് താമരശ്ശേരി

തന്റെ സഹായം ഒരിക്കൽ ആവശ്യമായി വരുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിപ്പോയ പ്രവാസിയായ മനുഷ്യൻ മരണത്തെ വരിച്ച നോവ് പങ്കിട്ട് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം തന്റെ വിങ്ങുന്ന അനുഭവം പങ്കുവെച്ചത്. ബസാറിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തന്റെ അടുത്തേയ്ക്ക് 55 കാരനായ അദ്ദേഹം ഓടി വരികയായിരുന്നുവെന്ന് അഷറഫ് താമരശ്ശേരി...

ബിഗ് ടിക്കറ്റിലൂടെ ഈ വര്‍ഷം വിജയികള്‍ സ്വന്തമാക്കിയത് 237 കോടി രൂപ; അവിസ്മരണീയ ഓര്‍മകള്‍ പങ്കുവെച്ച് സംഗമം

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഗ്രാന്‍ഡ് പ്രൈസ് നേടിയവരും ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ വിജയിച്ചവരുമായ നാല് ഭാഗ്യവാന്മാരുടെ ഒത്തുചേരല്‍ വേറിട്ട അനുഭവമായി മാറി. വിജയം ആഘോഷിക്കുന്നതിനൊപ്പം അവരുടെ ജീവിത കഥ വിവരിക്കാനുള്ള വേദി കൂടിയായി മാറുകയായിരുന്നു ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടില്‍ ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച പാനല്‍ ഡിസ്‍കഷന്‍. ഓരോ വിജയിയുടെയും പിന്നിലുള്ള, അവര്‍ക്ക് മാത്രമറിയാവുന്ന കഥകള്‍ വിവരിച്ച ഈ സംഗമം ഇത്തരത്തിലെ ആദ്യത്തെ...

ബലിപെരുന്നാള്‍: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ബലിപെരുന്നാള്‍ വാരാന്ത്യത്തോട് അനുബന്ധിച്ച് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും...

ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റുകള്‍ നാളെ മുതല്‍ സ്വന്തമാക്കാം

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ നാളെ മുതല്‍ സ്വന്തമാക്കാം. ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഫിഫ വെബ്സൈറ്റില്‍ ടിക്കറ്റ്സ് എന്ന ലിങ്കില്‍ കയറി ബുക്ക് ചെയ്യാം. ടിക്കറ്റ് ലഭിക്കുന്നവര്‍ അപ്പോള്‍ തന്നെ പണമടയ്ക്കുകയും വേണം. ആഗസ്റ്റ് 16 വരെ...

ഹജ്ജിനിടയിൽ പ്രശ്​നങ്ങളുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി -ഹജ്ജ്​ സുരക്ഷ സേന

ജിദ്ദ: ഹജ്ജ്​ വേളയിൽ പുണ്യസ്ഥലങ്ങളിൽ സുരക്ഷയെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും നിഷേധാത്മകമായ നടപടികൾ കണ്ടാൽ കർശനമായി തടയുമെന്ന്​ ഹജ്ജ്​ സുരക്ഷ സേന കമാൻഡർ ലെഫ്​റ്റനൻറ്​ ജനറൽ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽബസാമി പറഞ്ഞു. ഹജ്ജ്​ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ഹജ്ജിന്റെ സുരക്ഷ നിലനിർത്താൻ ആഭ്യന്തര മന്ത്രി രണ്ട് സുരക്ഷാ പദ്ധതികൾക്ക്​ അംഗീകാരം നൽകിയിട്ടുണ്ട്​....
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img