Monday, February 24, 2025

Gulf

നിയന്ത്രണം ഏര്‍പ്പെടുത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

ദുബൈ: തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാത്തവര്‍ക്ക് ഈ മാസം 17 വരെയാണ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറുമ്പോള്‍ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം. ജൂലൈ 6 മുതല്‍...

സ്വന്തം വണ്ടിയാണെങ്കിലും വൃത്തിയില്ലെങ്കില്‍ വിവരമറിയും; വാഹനത്തിന് വൃത്തിയില്ലെങ്കില്‍ വന്‍പിഴ

ദുബായ്: വാഹനങ്ങള്‍ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താല്‍ നടപടിസ്വീകരിക്കും. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക് 15 ദിവസം നല്‍കും. നിശ്ചിതസമയപരിധിക്കുള്ളിലും വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. വേനലവധിയില്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കുന്നതുപോലെത്തന്നെ വാഹനങ്ങളും സുരക്ഷിതമാക്കാന്‍ പ്രത്യേകംശ്രദ്ധിക്കണം. അവധിക്ക് പോകുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ പരിപാലിക്കാന്‍ സുഹൃത്തുക്കളെയോ...

ഇന്ത്യന്‍ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ആശ്വസിക്കാം; യുഎഇയില്‍ UPI ഇടപാട് ഇനി എളുപ്പം

യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പിഒഎസ് ടെര്‍മിനലുകളില്‍ ഇനി...

ബി​ഗ് ടിക്കറ്റ്: 10 മില്യൺ ദിർഹം നേടിയ പ്രവാസി സമ്മാനത്തുകയുടെ പങ്ക് കാരുണ്യപ്രവർത്തികൾക്ക് നൽകും

ബി​ഗ് ടിക്കറ്റ് സീരീസ് 264 ഡ്രോയിൽ 10 മില്യൺ ദിർഹം​ ​ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യക്കാരനായ റൈസുർ റഹ്മാൻ. ദുബായിൽ 2005 മുതൽ ഭാര്യക്കും മകനുമൊപ്പം താമസിക്കുന്ന റൈസുർ, ഓൺലൈനായാണ് ടിക്കറ്റെടുത്തത്. 18 മാസമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. എസ്.ഐ ​ഗ്ലോബൽ ​ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് റൈസുർ. പുതിയ നിക്ഷേപ സാധ്യതകൾക്കായി...

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി കോടതി; മാപ്പ് നൽകി കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബം, ഇനി നാട്ടിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ്...

പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാമത് ഈ നാട്

അബുദബി: 2023ൽ പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ഏകദേശം 38.5 ബില്യൺ ഡോളറാണ് യുഎഇയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത്. ലോകബാങ്കിന്റെ 'മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് ബ്രീഫ്' റിപ്പോർട്ടിലാണ് ഇത് പറയുന്നത്. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 38.4 ബില്യൺ ഡോളറാണ് സൗദിയിൽ നിന്ന് നാട്ടിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടിൽ...

ബുർജ് ഖലീഫയിൽ പരസ്യം ചെയ്യണോ? എത്ര പണം ചെലവാകുമെന്ന് അറിയാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പരസ്യം ചെയ്യാൻ ആഗ്രഹമുണ്ടോ? ഇപ്പോൾ പല സിനിമകളുടെ ഉൾപ്പടെ നിരവധി പരസ്യങ്ങൾ ബുർജ് ഖലീഫയിൽ പ്രദര്ശിപ്പിക്കാറുണ്ട്. പരസ്യം ചെയ്യാൻ ആഗ്രഹിക്കുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി, ബുർജ് ഖലീഫയിൽ ഒരു പരസ്യം പ്രദർശിപ്പിക്കുന്നതിന്, കെട്ടിടത്തിൻ്റെ ഉടമയായ എമാർ പ്രോപ്പർട്ടീസിൽ നിന്ന് നിങ്ങൾക്ക് അനുമതി ആവശ്യമാണ്....

ഹജ്ജ് അവസാനിച്ചതോടെ ഉംറ വിസ വീണ്ടും അനുവദിച്ചു തുടങ്ങി

റിയാദ്: ഹജ്ജ്, ഉംറ മന്ത്രാലയം ഇന്നു മുതല്‍ ഉംറ വിസാ അപേക്ഷകള്‍ സ്വീകരിച്ച് വിസകള്‍ അനുവദിക്കാന്‍ തുടങ്ങി. ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം മുഹറം...

കുവൈത്ത് ദുരന്തം: മരണസംഖ്യ ഉയരുന്നു; മരിച്ചത് 24 മലയാളികളെന്ന് സ്ഥിരീകരിച്ച് നോർക്ക

കുവൈത്ത് സിറ്റി: കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക്...

കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 14 മലയാളികളെ

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) , ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ജൂൺ 5നാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. പിതാവ് കുവൈറ്റിൽ ജോലി ചെയ്തുവരികയാണ്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 14...
- Advertisement -spot_img

Latest News

ഇതുവരെ കണ്ടതൊന്നുമല്ല ഐഫോൺ; ഇനി കാണാൻ പോകുന്നതാണ്!; ഇതാ ‘ഫോൾഡബിൾ ഐഫോൺ’ വരുന്നു

ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ്...
- Advertisement -spot_img