ദുബൈ: യു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു. ആറുമാസത്തിനിടെ പലവട്ടം രാജ്യത്തേക്ക് വരാൻ പുതിയ വിസയിൽ സൗകര്യമുണ്ടാകും. യു.എ.ഇ ICP യാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകർ, സംരംഭകർ, വിദഗ്ധരായ പ്രൊഫഷനലുകൾ, ബിസിനസുകളിൽ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവർ തുടങ്ങിയവർക്കാണ് പ്രത്യേക സന്ദർശക വിസ അനുവദിക്കുക. ആറുമാസത്തിനിടെ ഒറ്റതവണ വരാനും,...
അബുദാബി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് വീണ്ടും ലക്ഷങ്ങള് സ്വന്തമാക്കി മലയാളികടക്കം മൂന്ന് ഇന്ത്യക്കാര്. സീരീസ് 271 നറുക്കെടുപ്പിലാണ് മലയാളികളെ തേടി ഭാഗ്യമെത്തിയത്. മലയാളികളായ സന്ദീപ് താഴെയില്, ഷറഫുദ്ദീന് ഷറഫ് എന്നിവര്ക്കും ആല്വിന് മൈക്കിള് എന്ന യുവാവിനുമാണ് ലോട്ടറിയടിച്ചത്. ഇവര്ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശിയും സമ്മാനത്തിന് അര്ഹനായിട്ടുണ്ട്.
സുഹൃത്തുക്കള്ക്കൊപ്പമായിരുന്നു സന്ദീപ് ബിഗ് ടിക്കറ്റ് എടുത്തത്. ഭാര്യയും മകളുമടങ്ങുന്ന...
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മസ്ഥലമായ മക്കയില് നിന്ന് മദീനയിലേക്കുള്ള ചരിത്രപരമായ ഹിജ്റ യാത്ര പുനഃരാവിഷ്കരിക്കുന്ന സാംസ്കാരിക പദ്ധതി സൗദി അറേബ്യ അവതരിപ്പിച്ചു. സന്ദര്ശകര്ക്ക് ചരിത്രപരവും ആത്മീയവുമായ ആഴത്തിലുള്ള അനുഭവം സമ്മാനിക്കുന്നതാണ് ഈ പദ്ധതി. മക്ക മുതല് മദീന വരെയുള്ള 470 കിലോമീറ്റര് ദൈര്ഘ്യമുള്ള പാതയില് 41 പ്രധാന നാഴികക്കല്ലുകള് പുനഃസ്ഥാപിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി...
1967-ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സൗദി അറേബ്യ മുൻഗണന നൽകുന്നില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ വാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രഖ്യാപനം.
റിയാദിന്റെ...
ദുബായ്: ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റിലെ ഇന്ത്യ-പാകിസ്താന് മത്സരത്തിന്റെ ടിക്കറ്റുകള് മിനിറ്റുകള്ക്കുള്ളില് വിറ്റുതീര്ന്നു. ഫെബ്രുവരി 23-ന് ദുബായ് ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വില്പ്പന ആരംഭിച്ച് ഏതാനും മിനിറ്റുകള്ക്കുള്ളില് വിറ്റുതീര്ന്നത്. ടിക്കറ്റ് വില്പ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്സൈറ്റില് ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു,
വില്പ്പന...
സൗദി റിയാദില് മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര് അലിയാരാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളുടെ ആക്രമണത്തില് ഷമീര് കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. സംഭവത്തില് പൊലീസ്
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര് അലിയാര് റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള് സുഹൃത്തുക്കള് അന്വേഷിച്ചെത്തുകയായിരുന്നു....
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം പ്രവാസി മലയാളിക്ക്. 59 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ഭാഗ്യവാന് ലഭിക്കുന്നത്. ഷാര്ജയിൽ താമസിക്കുന്ന ആഷിഖ് പടിഞ്ഞാറത്തിനാണ്
അബുദാബി ബിഗ് ടിക്കറ്റ് അടിച്ചത്.456808 എന്ന നമ്പര് ടിക്കറ്റാണ് സമ്മാനാര്ഹമായത്.
ജനുവരി 29നാണ് ആഷിഖ് സമ്മാനാര്ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ...
മനാമ: പ്രവാസികള് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിര്ദ്ദേശത്തിന് ബഹ്റൈന് പാര്ലമെന്റ് അംഗീകാരം നല്കി. ഒരു വര്ഷം മുമ്പ് ഇതേ നിർദേശം പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചിരുന്നെങ്കിലും ശൂറ കൗണ്സിൽ തള്ളിയിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചര്ച്ചയ്ക്ക് വെച്ചതും പാർലമെന്റ് ഏകകണ്ഠമായി തന്നെ അംഗീകരിച്ചതും.
ശൂറ കൗണ്സിൽ ഇത്തവണയും നിര്ദ്ദേശം...
റിയാദ്: ഗൂഗിൾ പേ സേവനം ഇനി സൗദിയിലും ലഭ്യമാകും. സൗദി സെൻട്രൽ ബാങ്ക് ഗൂഗിളുമായി ഇതിനായുള്ള കരാറിൽ ഒപ്പ് വെച്ചു. ഈ വർഷം തന്നെ സേവനം ലഭ്യമാകുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്. ദേശീയ പേയ്മെന്റ് സംവിധാനമായ മാഡാ പേയിലൂടെയായിരിക്കും സേവനം ലഭ്യമാക്കുക. സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നേട്ടം. ഗൂഗിൾ പേ നിലവിൽ വരുന്നതോടെ...