Tuesday, November 26, 2024

mediavisionsnews

അവസാന സർവീസ് നാളെ പറന്നിറങ്ങും; വിസ്താര കളം വിടുന്നു, ഇനി എയർ ഇന്ത്യ മാത്രം

മുംബൈ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ അവസാന സർവീസ് പറന്നിറങ്ങും. ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക. ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ സർവീസ്...

ഭക്ഷണത്തിന്റെ ടേസ്റ്റ് നോക്കാന്‍ ഇനി മനുഷ്യനെ വേണ്ട! രുചിച്ചറിയാന്‍ ‘ഇ-നാവ്’ എത്തി

പെൻസിൽവേനിയ: രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി അരങ്ങ് തകർക്കുകയാണ്. എന്താണെന്നല്ലേ? രുചി നോക്കാനുള്ള ടെക് സംവിധാനം. 'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല... ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. ഭക്ഷണത്തിന്‍റെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന്...

മല്ലു ഹിന്ദു ഗ്രൂപ്പ്: നിർണായക റിപ്പോർട്ട് ഡിജിപി കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ല, കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറൻസിക് പരിശോധനയിലും...

സമസ്തക്ക് ശക്തി പകർന്നതിൽ ഒന്നാം സ്ഥാനം പാണക്കാട് കുടുംബത്തിന് – എസ്.വൈ.എസ്.

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തെച്ചൊല്ലി സമസ്തയിൽ ഒരു വിഭാഗത്തിന്റെ വിമർശനത്തിനിടെ, പാണക്കാട് തങ്ങൾ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവജന വിഭാഗമായ എസ്.വൈ.എസ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് ശക്തി പകർന്ന കുടുംബങ്ങളുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനം പാണക്കാട് സയ്യിദ് കുടുംബത്തിന് തന്നെയായിരിക്കുമെന്നാണ് സുന്നി യുവജന സംഘം നേതാക്കളുടെ സംയുക്ത പ്രസ്താവന. പാണക്കാട് കുടുംബത്തിന്റെ...

പച്ചമുളക് അരച്ച് വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് തേച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; മദ്രസ അദ്ധ്യാപകൻ പിടിയിൽ

കണ്ണൂര്‍: കൂത്തുപറമ്പില്‍ മദ്രസാ വിദ്യാര്‍ഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി ഉമൈര്‍ അഷ്റഫിനെയാണ് കണ്ണവം പോലീസ് അറസ്റ്റുചെയ്ത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നാരോപിച്ചാണ് അധ്യാപകന്‍ ഉപദ്രവിച്ചത്. ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയും വടികൊണ്ട് അടിക്കുകയും രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് തേക്കുകയും...

അതും തീരുമാനമായി! ഭക്ഷണത്തിന് ടേസ്റ്റ് നോക്കാൻ ഇനി മനുഷ്യനെ വേണ്ട; രുചിച്ചറിയാന്‍ ‘ഇ-നാവ്’

ആധുനിക സാങ്കേതിക വിദ്യ ഇത്രയും അഡ്വാൻസ് ആയിട്ടുള്ള കാലത്ത് ദിനം പ്രതി പുറത്ത് വരുന്ന പരീക്ഷണങ്ങൾ നിരവധിയാണ്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല… ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. അത്തരത്തിൽ ഒരു പരീക്ഷണം കൂടി ഇപ്പോൾ പുറത്തുവരികയാണ്. എന്താണെന്ന് വച്ചാൽ ഭക്ഷണം രുചിച്ചറിയാന്‍ ‘ഇ-നാവ്’. രുചി...

വർഗീയ പരാമർശം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി

കോഴിക്കോട്: വഖഫിന്റെ പേരിൽ വർഗീയ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ അനൂപ് ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതി. വയനാട് കമ്പളക്കാട് നടന്ന എൻഡിഎ പൊതുയോഗത്തിലാണ് സുരേഷ് ഗോപി വഖഫിനെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മുനമ്പത്തേത് നാല് അക്ഷരമുള്ള കിരാതമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ...

ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടങ്ങളിലും എൽഡിഎഫിനൊപ്പം; പിന്തുണ തുടരുമെന്ന് പിഡിപി

കൊച്ചി: വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് പിഡിപി. എറണാകുളത്ത് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവുമാണ് പിന്തുണ തുടരാന്‍ തീരുമാനിച്ചതെന്ന് പിഡിപി വൈസ് ചെയർമാൻ മുട്ടം നാസർ പറഞ്ഞു. പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ഇ. ശ്രീധരനുണ്ടാക്കിയ മുന്നേറ്റം ബിജെപിക്കുണ്ടാവില്ലെന്നും കൊച്ചിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പറഞ്ഞു.

ഉപ്പള ഫിർദൗസ് നഗറിലെ വീട്ടില്‍ വന്‍ കവര്‍ച്ച; അഞ്ചര പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കവര്‍ന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ഉപ്പള മണ്ണംകുഴി ഫിര്‍ദ്ദോസ് നഗറിലെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അഞ്ചര പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കവര്‍ന്നു. ഫിർദൗസ് നഗറിലെ സലാല ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വ്യാഴാഴ്ച ദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തുകടന്ന...

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണന്‍റെ പ്രവൃത്തികൾ സംശയാസ്പദമെന്ന് പൊലീസ്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ പ്രവൃത്തികൾ സംശയാസ്പദമെന്ന് പൊലീസ്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് സംശയം. പൊലീസിന് നൽകും മുൻപ് നാലുതവണ ഫോൺ ഫോർമാറ്റ് ചെയ്തു. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തത്. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്‌തത്‌ കണ്ടെത്താനായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്....

About Me

34959 POSTS
0 COMMENTS
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img