Thursday, January 23, 2025

mediavisionsnews

യുവാവ് ട്രെയിനിൽ നിന്ന് തെറിച്ചു വീണ് മരിച്ചു

കാസർകോട്: ഗൾഫിൽ പോകുന്നതിന്റെ മുന്നോടിയായി ബയോഡേറ്റ അയച്ചു കൊടുക്കാൻ പോയ കുമ്പള മുട്ടം കുന്നിൽ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നു തെറിച്ചു വീണു മരിച്ചു. മുട്ടം കുന്നിലെ അബ്ദുൾ റഹിമാന്റെ മകൻ ഹുസൈൻ സവാദ് (35) ആണ് മരിച്ചത്. വെളളിയാഴ്ച സന്ധ്യയോടുപ്പിച്ചായിരുന്നു അപകടം. കുമ്പള റെയിൽവേ സ്റ്റേഷൻ അടുക്കാറായപ്പോൾ സവാദ് ഡോറിനടുത്തേക്ക് മാറുകയായിരുന്നെന്ന് പറയുന്നു....

മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. മതസ്പര്‍ദ്ധ വളര്‍ത്തല്‍-കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. ജനം എന്ന സ്വകാര്യ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പിസി ജോര്‍ജ്ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ജനുവരി 6ന് ആയിരുന്നു വിവാദമായ ചര്‍ച്ച. ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു...

മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ 17 വരെ ഭാഗിക വൈദ്യുതിനിയന്ത്രണം

കാസർകോട് : മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ 17 വരെ വൈകിട്ട് ആറുമുതൽ രാത്രി 10 വരെ ഭാഗിക വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന് കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. ഉഡുപ്പി ജനറേറ്റിങ് സ്റ്റേഷനിലെ തകരാർമൂലം കർണാടകയിൽനിന്നുള്ള വൈദ്യുതിലഭ്യതയിൽ കുറവ് വന്നതിനാലാണിത്.

ക്യാമറ കാണുമ്പോൾ സ്പീഡ് കുറയ്ക്കുന്നവരും ഇനി കുടുങ്ങും; വാഹനങ്ങളെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കെ.എൽ.ഐ.ബി.എഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് കടന്നുപോകാൻ വാഹനങ്ങൾ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. അമിതവേഗതയിൽ...

പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനം: ‘വിശദമായ ചർച്ച വേണം’; തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്. പിവി അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുൽ ഗാന്ധിക്കെതിരായ പരാമർശവും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് നിലപാട്. ഇതിന് ശേഷമേ യുഡ‍ിഎഫ് പ്രവേശനം ആലോചിക്കാവൂ എന്നാണ് കോൺഗ്രസ്...

ബോബി ചെമ്മണ്ണൂരിൽ അവസാനിപ്പിക്കില്ല! 20 യൂട്യൂബ് ചാനലുകൾക്കെതിരെ ഹണി റോസ്; പൊലീസിന് വിവരങ്ങൾ കൈമാറും

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ...

കാസർകോട്-മംഗളൂരു റൂട്ടിലെ കേരള ആർ.ടി.സി. ബസുകളിലെ നിരക്കുവർധന പിൻവലിക്കണം – എ.കെ.എം.അഷ്റഫ് എം.എൽ.എ.

ഉപ്പള : കാസർകോട്-മംഗളൂരു റൂട്ടിലെ കേരള ആർ.ടി.സി. ബസുകളിലെ നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പട്ട് എ.കെ.എം.അഷ്റഫ് എം.എൽ.എ. ഗതാഗതമന്ത്രി ഗണേഷ് കുമാറിനെ നേരിൽക്കണ്ട് കത്ത് നൽകി. കർണാടകയിൽ ബസ് നിരക്ക് വർധിപ്പിച്ചപ്പോൾ കേരള ആർ.ടി.സി.യും വർധിപ്പിച്ചത് പിൻവലിക്കണമെന്ന് എം.എൽ.എ.യും ആവശ്യപ്പെട്ടു. ദിവസേന ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് കോളേജുകളിലേക്കടക്കം പോയിവരുന്ന വിദ്യാർഥികൾക്കും രോഗികൾ അടക്കമുള്ള ആയിരങ്ങൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് നടപടിയെന്നും...

ഇനി പ്ലാസ്റ്റിക് കുപ്പിയില്ല; ഹരിത കുപ്പിവെള്ളത്തിന്റെ വിപണനത്തിന് സജ്ജമായി കേരളം

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി ജൈവിക രീതിയിൽ നിർമാർജനം ചെയ്യാൻ സാധിക്കുന്ന ഹരിത കുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) വിപണിയിൽ എത്തിക്കാനൊരുങ്ങി കേരളം. സർക്കാർ പുറത്തിറക്കുന്ന 'ഹില്ലി അക്വാ' ബ്രാൻഡിനു കീഴിലാണ് ഹരിത കുപ്പിവെള്ളവും വിപണിയിലെത്തുക. കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ്...

‘എച്ച്എംപി വൈറസ് പുതിയതല്ല, മാരകവുമല്ല’: അനാവശ്യഭീതി പരത്തരുതെന്ന് ഐഎംഎ

കൊച്ചി: എച്ച്എംപി പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐഎംഎ കൊച്ചി അറിയിച്ചു. പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവന്‍, ഡോ. എം. ഐ ജുനൈദ് റഹ്മാന്‍, ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ...

രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന്...

About Me

35226 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img