കാസര്‍കോട്: പൈവളിഗെയില്‍ നിന്നു ഒരു മാസം മുമ്പു കാണാതായ പതിനഞ്ചുകാരിയെയും 42 കാരനെയും വീടിനു സമീപത്തെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മേർക്കള സ്വദേശിയായ ശ്രേയയേയും വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള മണ്ടേക്കാപ്പ് കൂടൽമേർക്കള സ്വദേശി രതീഷിനെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍...
തിരുവനന്തപുരം: പത്തുവയസ്സുകാരനായ മകനെ ഉപയോഗിച്ച് ലഹരിവില്പന നടത്തിയ പിതാവ് അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. മുഹമ്മദ് ഷമീര്‍ എന്നയാളാണ് മകന്റെ ശരീരത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് വില്പന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ദീപാ ജങ്ഷന് സമീപത്തെ വീട്ടില്‍നിന്നാണ് മുഹമ്മദ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും...
കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ 27 കാരിയായ ഫാത്തിമ ഹബീബയ്ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതുസംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി ഉത്തരവ് ഇറക്കി. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഫാത്തിമ. പൊലീസിന്റെ റൗഡി ലിസ്റ്റില്പ്പെട്ടയാളാളുകൂടിയാണ് ഫാത്തിമ. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശനം...
കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയ പൊയിലിൽ
കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് അത്യാഹിതം. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ...
കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെയാണ് സംഭവം. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന...
ഉപ്പള : കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായി ഗതാഗതം നിരോധിച്ച പൈവളിഗെ പഞ്ചായത്തിലെ ഉർമി തടയണ പുനനിർമാണത്തിനായി 1.23 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു.
പൈവളിഗെ പഞ്ചായത്തിലെ കടങ്കോടി വാർഡിലെ ഉർമി തോടിന് കുറുകെ 40 വർഷം മുൻപ് നിർമിച്ച വി.സി.ബി.യാണ് കാലപ്പഴക്കത്താൽ അപകടവാസ്ഥയിലായത്. ഇതുമൂലം ഉർമി, പല്ലക്കൂടൽ, കൊമ്മംഗള, കുരുഡപ്പദവ്...
പൈവളിഗെ: മണ്ടേകാപ്പു സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ വീട് സന്ദർശിച്ച എം.എൽ.എ. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകുമെന്നു അവരെ അറിയിച്ചു. പൈവളികെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അലി കയ്യാർ, അസീസ് ചേവാർ, മനാഫ് സുബ്ബയ്കട്ട...
കാസര്‍കോട്: പ്രണയത്തിനു ഒടുവില്‍ 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശിയായ വിക്രമ(22)നെയാണ് മഞ്ചേശ്വരം പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം വിക്രമന് പെണ്‍കുട്ടിയുടെ...
കുമ്പള: കുമ്പളയിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. 24 ദിവസം പിന്നിട്ടിട്ടും കുട്ടിയെകുറിച്ച് വിവരമില്ലാത്തതിൽ ആശങ്കയിലാണ് മാതാപിതാക്കൾ. ഏതാനും ദിവസം മൊബൈൽ ഫോൺ റിങ് ചെയ്തിരുന്നതിനാൽ അധികം താമസിയാതെ മകളെ ബന്ധപ്പെടാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഫോൺ പലപ്രാവശ്യം റിങ് ചെയ്ത് ഓഫായതോടെ ആ പ്രതീക്ഷയും അവസാനിച്ചു. മകൾ...
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് റിപ്പോര്‍ട്ട്. സൂര്യരശ്മികളില്‍ നിന്നുമുള്ള അള്‍ട്രാവൈലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ നാളെ വരെ യെല്ലോ അലേര്‍ട്ട് ആണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഉയര്‍ന്ന താപനിലയും...
കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...