കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സബ് ജില്ലാപരിധിയിലെ 95 സ്കൂളുകളിൽ നിന്നും എണ്ണായിരത്തോളം വിദ്യാർഥികൾ വിവിധ കലാ മത്സര പരിപാടികളിൽ മാറ്റുരയ്ക്കും. മംഗൽപ്പാടി ഗവ.ഹയർ...
കാലിഫോര്‍ണിയ: സമീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പ് നിരവധി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മൾട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് ഈ പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ്...
ആലപ്പുഴ: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയത്.
എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അസൽ പകർപ്പ് മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും...
കാസര്‍കോട്: വിദ്യാഭ്യാസത്തിനും ശാസ്ത്രഗവേഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സിയുടെ പുരസ്‌കാരം ഡോ.മുനീറിന്. യുഎസിലെ ഹാക്കന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് ജെഎഫ്‌കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ന്യൂറോ സയന്‍സ്റ്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. അമേരിക്കയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയിലും ഗവേഷണത്തിലും വരുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുകയാണെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഈ മേഖലയിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 നവംബർ 16 വരെ...
ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 50 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സിദ്ധരാമയ്യ പറയുന്നത്. മൈസൂരു ജില്ലയിലെ ടി.നരസിപുര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം.
വാഗ്ദാനത്തോട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ യോജിച്ചില്ലെന്നും അതിനാലാണ് ബി.ജെ.പി...
തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലക്ക് അനുമതി നൽകി ഗതാഗത വകുപ്പ്. ആദ്യ ഘട്ടത്തില്‍ 12 പേര്‍ക്കാണ് ഗ്രൗണ്ടുകള്‍ തുടങ്ങാനുള്ള അനുമതി നല്‍കിയത്. സ്വന്തം നിലയില്‍ ഗ്രൗണ്ട് ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലം കണ്ടിരുന്നില്ല.
ഡ്രൈവിങ് ടെസ്റ്റ് ആധുനികവത്കരിക്കാനായി എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ കേന്ദ്ര...
ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ വിധി.
പരസ്പരം ഇഷ്ടപ്പെടുന്ന യുവതീയുവാക്കൾ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണ്. പ്രകടമായ ലൈംഗികതാത്പര്യത്തോടെ ബലപ്രയോഗം നടത്തിയാൽമാത്രമേ ലൈംഗികാതിക്രമമായി കണക്കാക്കാനാവൂ -കോടതി പറഞ്ഞു. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന 21-കാരനെതിരേയാണ് 19-കാരി...
ദില്ലി: വാട്സ്ആപ്പിൽ വിവാഹ ക്ഷണക്കത്ത് അയച്ച് നടത്തുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. ബന്ധുക്കളും പരിചയക്കാരുമെല്ലാം വിവാഹ കത്ത് വാട്സ്ആപ്പ് വഴി അയക്കുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. എന്നാൽ വിവാഹ ക്ഷണക്കത്തെന്ന വ്യാജേനയെത്തുന്ന ചില ഫയലുകൾ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോർന്നേക്കാമെന്നും പണം തട്ടിയെടുക്കാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകുകയാണ് പൊലീസ്.
വാട്സ്ആപ്പ് വഴി...
ദില്ലി: ഇന്ത്യയില്‍ ആദ്യമായി സിം കാര്‍ഡ് ഇല്ലാതെ കൃത്രിമ ഉപഗ്രഹം വഴി ഫോണില്‍ കോളും എസ്എംഎസും സാധ്യമാകുന്ന ഡയറക്ട്-ടു-ഡിവൈസ് (Direct-to-Device) സേവനം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വയാസാറ്റുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഡിടുഡി സേവനം തുടങ്ങിയിരിക്കുന്നത്.
ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ പോലും തടസ്സമില്ലാതെ...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...