ഉപ്പള (www.mediavisionnews.in): ഉപ്പള ചുമട്ട് തൊഴിലാളി യൂണിയനും (എസ്.ടി.യു), എം.കെ.എച്ചും സംയുക്തമായി തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം സംഘടിപ്പിച്ചു. പരിപാടി മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.ടി.യു മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ വളപ്പ് അധ്യക്ഷത വഹിച്ചു. എം.കെ.എച്ച് മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് ബാഗ് വിതരണം ചെയ്തു.
ചുമട്ട് തൊഴിലാളി യൂണിയന്‍...
ഉപ്പള (www.mediavisionnews.in): അപകട വളവായ കുക്കർ ദേശിയപാതയിൽ ചരക്ക് ലോറി കുഴിയിലേക് മറിഞ്ഞ് ഗതാഗതം തടസ്സപെട്ടു. തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. ആളപായമില്ല.
മംഗലാപുരം ഭാഗത്ത് നിന്ന് കാസര്കോട്ടേക് പോവുകയായിരുന്ന ലോറി കുക്കർ പാലത്തിനടുത്ത് നിയന്ത്രണംവിട്ട് കുഴിയിലേക് മറിയുകയായിരുന്നു. പാലം വളരെ വീതികുറഞ്ഞതായതുകൊണ്ട് ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
തിരുവനന്തപുരം (www.mediavisionnews.in): ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നു. ഇതില്‍ 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്.
തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാമ്പില്‍ നിന്ന് മാത്രം 45 പേരെ ദാസ്യപ്പണിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍...
തിരുവനന്തപുരം (www.mediavisionnews.in) : സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രത്യേക വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ വധൂവരന്മാര്‍ ഇനി കൂടുതല്‍ തെളിവുകള്‍ നല്‍കണം. പെണ്‍കുട്ടികള്‍ അറിയാതെ ഓണ്‍ലൈന്‍ വഴി വിവാഹരജിസ്‌ട്രേഷന് അപേക്ഷകള്‍ അയക്കുന്നത് വ്യാപകമായതോടെയാണ് അധികൃതര്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ ഇനിമുതല്‍ വധൂവരന്മാര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി ഉള്‍പ്പെടുത്തണം.
ഇനി സബ് രജിസ്ട്രാര്‍...
ബന്തിയോട് (www.mediavisionnews.in) : ബന്തിയോട് പഞ്ചത്തൊട്ടിയിലെ കുഞ്ഞാലി (60) ഹൃദയാഗാതം മൂലം നിര്യാതനായി. ഭാര്യ കുഞ്ഞാലിമ മക്കൾ മൈമൂന, അഷറഫ്, ഹാരിസ്, കുബ്റ, മരുമക്കൾ അബ്ദുൾ കാദർ, റംസീന, അമീർ
മയ്യത്ത് ഇച്ചിലങ്കോട് മാലിക്ദീനാർ ജുമാ മസ്ജിദിൽ കബർ സ്ഥാനിൽ മറവ് ചെയ്യും
ദൈദ്:(www.mediavisionnews.in) പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫക്കാനില്‍ പോയ സുഹൃത്തുക്കളുടെ കാര്‍ അപകടത്തില്‍പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഹാത്തിബ് ഹാരിസ്(23) ആണ് മരിച്ചത്. ജനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
കൊച്ചി (www.mediavisionnews.in) വലിയ ഒച്ചപ്പാടോ ബഹളമോ ഇല്ലാത്ത പ്രേമോഷനായിരുന്നു മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ റീലീസാകുന്നതിന് മുന്‍പ് വരെ. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു മമ്മൂക്ക സൂപ്പര്‍. ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ ചിത്രം. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയുടെ മികച്ച മാസ് ആക്ഷൻ കഥാപാത്രം. മലയാളത്തില്‍ പൊലീസ് വേഷത്തില്‍...
ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ വളർത്തുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മൂസ(36)യ്ക്കാണ് നായയുടെ ആക്രമണമേറ്റത്. ഉപ്പള ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. തൃഭവൻ ഹോട്ടലിന് സമീപമുള്ള വീട്ടിൽ വളർത്തിയിരുന്ന നാടൻ ഇനത്തിൽപ്പെട്ട നായ പൂട്ട് തുറന്ന് വിട്ട ശേഷം വഴിയരികിൽ കണ്ട മൂസയെ ആക്രമിക്കുകയായിരുന്നു....
കാസര്‍കോട്: പത്തുവയസ്സുള്ള നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍...