Friday, December 27, 2024

mediavisionsnews

ഉപ്പള ഗേറ്റിൽ റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് യുവാവ് മരിച്ചു

ഉപ്പള (www.mediavisionnews.in): റോഡ് മുറിച്ച് കടക്കവേ വഴിയാത്രക്കാരനായ യുവാവ് ബൈക്കിടിച്ച് മരിച്ചു. ഉപ്പള ഗേറ്റ് കാപ്പാട് മൂസ ഹാജിയുടെ മകൻ അബ്ദുൽ റസാഖ് എന്ന അബ്ദു(38)ആണ് മരിച്ചത്. വ്യഴാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പളഗേറ്റിലാണ് അപകടം. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയാിരുന്നു. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക്...

പൊലീസ് അകമ്പടി വാര്‍ത്തകള്‍ തള്ളി കാന്തപുരം; ‘ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പൊലീസ് സുരക്ഷ ആവശ്യമില്ല;മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’

മലപ്പുറം (www.mediavisionnews.in): മാധ്യമങ്ങളില്‍ വന്ന പൊലീസ് സുരക്ഷ വാര്‍ത്തകള്‍ തള്ളി കാന്തപുരം എപി അബുബുക്കര്‍ മുസ്ലിയാര്‍. തനിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്ല. പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥിരമായി തന്റെ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ സാമുദായിക നേതാക്കളുടെ ആള്‍ദൈവങ്ങളുടെയും വീട്ടിലും പൊലീസുകാര്‍...

മലയാളികള്‍ക്ക് കഴിക്കാന്‍ അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം

തി​രു​വ​ന​ന്ത​പു​രം (www.mediavisionnews.in): മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യത്തില്‍ മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഫോര്‍മാലിനെന്ന രാസവസ്തു മാരകമായ അളവില്‍  മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു കിലോ മീനില്‍  63.6% അളവില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന്പരിശോധനയില്‍ നിന്ന് കണ്ടെത്തി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തില്‍ അമരവിള, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 14,000 കിലോ മത്സ്യം...

വ്യത്യസ്ത ഡിസൈന്‍ ശൈലിയില്‍ പുതുതലമുറ മാരുതി ആള്‍ട്ടോ എത്തുന്നു

ന്യൂഡൽഹി (www.mediavisionnews.in): പുതുതലമുറ മാരുതി ആള്‍ട്ടോ വ്യത്യസ്ത ഡിസൈന്‍ ശൈലിയില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങും. വിപണിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന BNVSAP (ഭാരത് ന്യു വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പുതുതലമുറ മാരുതി ആള്‍ട്ടോ 800 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുക. ജാപ്പനീസ് ആഭ്യന്തര വിപണിയിലുള്ള (JDM) ആള്‍ട്ടോയുടെ മാതൃകയിലാണ് ആള്‍ട്ടോ 800 ഒരുങ്ങുന്നത്. 2018 എക്‌സ്‌പോയില്‍ അവതരിച്ച...

യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബൈ (www.mediavisionnews.in) :യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക. യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന്...

Sale Maruti Suzuki alto 800

DATE 21-06-2018 Brand: Maruti Suzuki Modal: ALTO 800 Year: 2013 Fuel: PETROL Km Driven:36000 Price: 200000 Contact:9746 876 545

യുവതിയെ കാണാനില്ലെന്ന്‌ പരാതി

ഉപ്പള (www.mediavisionnews.in):കുബണൂര്‍ അഗര്‍ത്തിമൂലയിലെ പതിനെട്ടുകാരിയെ കാണാതായതായി പരാതി. ഇന്നലെ രാവിലെ ഒമ്പതരമണിവരെ വീട്ടിലുണ്ടായിരുന്നെന്നും അച്ഛനുമമ്മയും ജോലിക്ക്‌ പോയി മടങ്ങി എത്തിയപ്പോള്‍ മകളെ കാണാനില്ലെന്നും മാതാവ്‌ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സുന്നി ഐക്യത്തിനു നേതൃത്വം നല്‍കിയ സമസ്ത നേതാവിനെ പുറത്താക്കാന്‍ ലീഗ്, കടുത്ത പ്രതിഷേധവുമായി സമസ്ത

മലപ്പുറം:(www.mediavisionnews.in) സുന്നി ഐക്യശ്രമത്തിന് മുന്നില്‍ നില്‍ക്കുന്ന സമസ്ത നേതാവിനെ പുറത്താക്കാനൊരുങ്ങി ലീഗ്. സമസ്ത കേന്ദ്ര മുശവാറ അംഗവും സുന്നി ഐക്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന സമിതി മെമ്പറുമായ ഉമര്‍ ഫൈസി മുക്കത്തെ എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാനാണ് ലീഗിന്റെ ശ്രമം. കേരളത്തിലെ സുന്നി ഇടവകകളായ മഹല്ലുകള്‍ നിയന്ത്രിക്കുന്ന സുന്നി മഹല്ല്...

വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ച പഞ്ചായത്താണ് പൈവളികെ- എ.കെ.എം അഷ്‌റഫ്

പൈവളികെ (www.mediavisionnews.in): പൈവളികെ പഞ്ചായത്തിലെ മിക്ക ജനങ്ങളും വിദ്യാഭ്യാസത്തെ താലോലിച്ച ലോകത്തിന്റെ നെറുകയിൽ കൊണ്ടെത്തിച്ച മഹൽ വ്യക്തിത്വങ്ങൾ നിറഞ്ഞ പഞ്ചായത്താണ് എന്ന് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് അവകാശപ്പെട്ടു. ഡോക്ടർമാരും അദ്ധ്യാപക ഗസറ്റഡ് തുടങ്ങി നിരവധി പ്രതിഭകളെ വാർത്തെടുത്ത പഞ്ചായത്താണ് പൈവളികെ. ലാൽബാഗ് ബോളങ്കയിൽ പുതുതായി പണിത അൽ മദീന ഇംഗ്ലീഷ് മീഡിയം...

ദൈവമേ നിനക്കും സുരക്ഷയോ! ഇസഡ് കാറ്റഗറിയുടെ പേരില്‍ മാതാ അമൃതാനന്ദമയിക്കും പോലീസ് ദാസ്യര്‍; സുരക്ഷയൊരുക്കുന്നത് 50 പോലീസുകാര്‍; ഡിജിപിയുടെ കണക്ക് പുറത്ത്

കൊല്ലം (www.mediavisionnews.in): പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കണ്ണുരുട്ടിയതോടെ ഇരുട്ടിലായിരുന്ന പോലീസ് റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തേക്ക്. മാതാ അമൃതാനന്ദമയി ദേവിക്ക് സുരക്ഷയൊരുക്കുന്നത് 50 പോലീസുകാരെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നാല്‍പത് സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതാണ്. പത്തുപേരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശ പ്രകാരം വിട്ടു നല്‍കിയതുമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് അമൃതാനന്ദമയിക്ക് 10...

About Me

35132 POSTS
0 COMMENTS
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ പണി കിട്ടും; പിഴ അഞ്ച് ലക്ഷം വരെ, ശിക്ഷ കടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കൽ, രാഷ്ട്രപതിയുടെ ചിത്രങ്ങൾ, സുപ്രീംകോടതിയുടെ ചിത്രങ്ങൾ...
- Advertisement -spot_img