കാസര്‍കോട്(www.mediavisionnews.in): ഉപ്പള, കുഞ്ചത്തൂര്‍, മഞ്ചത്തടുക്ക, പെരിയ, കാനത്തൂര്‍ എന്നൊന്നും ഇനി കുറച്ചു ദിവസം ആരും പറയില്ല. പകരം ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നൊക്കെയാണ് നാട്ടില്‍ പുറങ്ങളുടെ നാവിന്‍ തുമ്പില്‍പോലും വരിക.
മെസ്സിയുടെയും നെയ്‌മറുടെയും മുഖച്ഛായയുള്ള ചെറുപ്പക്കാരെത്തേടി മാധ്യമ പ്രവര്‍ത്തകര്‍ ഗ്രാമങ്ങള്‍ തോറും വീടുകയറി ഇറങ്ങുകയാണ്. ജില്ലയില്‍ ഫുട്‌്‌ബോളിനെ നെഞ്ചേറ്റിയവര്‍ മാത്രമല്ല, കാല്‍പന്തുകളിയുടെ...
ബെംഗളൂരു (www.mediavisionnews.in): കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കാറ്റിലും മഴയിലുമായി വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മഴ ജൂണ്‍ 10 വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ജൂണ്‍ 10 വരെ തീരദേശ കര്‍ണാടകയില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്....
ഉപ്പള (www.mediavisionnews.in): സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാന്‍ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘത്തെ തടയുന്നതിനിടെ ഹോംഗാര്‍ഡിനെ തള്ളിയിട്ടു. സംഭവത്തിനുശേഷം സംഘം, സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടു.
ഇവരെ പിന്നീട് കണ്ടെത്തി. ഉപ്പള സ്‌കൂള്‍ പരിസരത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് മഞ്ചേശ്വരം പൊലീസിലെ മണിയെയാണ് സംഘം തള്ളിയിട്ടത്. മണിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്...
മലപ്പുറം:(www.mediavisionnews.in) കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചത് മലപ്പുറം ഡിസിസി ഓഫിസിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ പതാക കെട്ടി പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതാണ് കൊടിമരത്തില്‍ പതാക മാറ്റി പ്രതിഷേധിക്കാന്‍ കാരണമായത്.
മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസ ഓഫീസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ്...
ന്യൂഡല്‍ഹി(www.mediavisionnews.in): കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് അര്‍ഹതപ്പെട്ട ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. ജോസ് കെ. മാണിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്...
തിരുവനന്തപുരം (www.mediavisionnews.in):കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും. ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കര്‍ണാടക, ആന്ധ്ര,...
തൊടുപുഴ(www.mediavisionnews.in): വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ 'സിനിമാ സ്റ്റൈലില്‍' വിളിച്ചിറക്കി കൊണ്ടുപോകാനുള്ള കാമുകന്റെ ശ്രമം ഒടുവില്‍ കലാശിച്ചത് കൂട്ടയടിയില്‍. പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ച സഹോദരനെയവും പ്രതിശ്രുത വരനെയും കാമുകനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. കിട്ടിയ അടി തിരിച്ചടിച്ചതോടെ പ്രശ്‌നം ഗുരുതരമായി. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം മിനിറ്റുകളോളം നീണ്ടു. റോഡ് ഗതാഗതം തടസ്സപ്പെടുത്തികൊണ്ടായിരുന്നു കൂട്ടയടി.
ഒടുവില്‍ തൊടുപുഴ...
നിപ വൈറസ് ബാധയുടെ ഭീതി ഒഴിയുംമുമ്ബ് സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീഷണിയില്‍. ഡെങ്കി, മലേറിയ, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയാണ് ഭീഷണിയായിരിക്കുന്നത്.
ദിവസം ശരാശരി മുപ്പതിലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കാസര്‍കോട് ജില്ലയാണ് ഡെങ്കിഭീഷണിയില്‍ മുന്നില്‍. ജൂണില്‍മാത്രം അറുപതിലധികം പേര്‍ ചികിത്സതേടി. മിക്ക ജില്ലകളിലും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍...