Friday, November 15, 2024

mediavisionsnews

മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അവഗണനയ്ക്കും ചൂഷണത്തിനുമെതിരെ ബോധവൽക്കരണ ജാഥ നടത്തി

മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിന്റെ കീഴിൽ സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അവഗണനയ്ക്കും ചൂഷണത്തിനുമെതിരെ ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാതല ബോധവൽക്കരണ ജാഥ ജൂൺ 11ന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക് പഞ്ചായത് വൈസ് പ്രെസിഡന്റ് മമത ദിവാകർ അധ്യക്ഷത വഹിച്ചു. ജില്ലാ...

ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റിന്റെ പ്രതീക്ഷയില്‍ പള്ളികളില്‍ ഇന്ന്‌ പ്രാര്‍ത്ഥനാ സംഗമം

കാസറഗോഡ് (www.mediavisionnews.in) :വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിക്കപ്പെട്ട ലൈലത്തുല്‍ ഖദ്‌റ്‌ പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ ഇരുപത്തേഴാം രാവ്‌ ഇന്ന്‌. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാവ്‌ എന്ന്‌ ദൈവം വിശുദ്ധ ഗ്രന്ഥത്തില്‍ വിശേഷിപ്പിച്ച രാവില്‍ അനുഗ്രഹത്തിന്റെ മാലാഖമാര്‍ ഭൂമിലേക്കിറങ്ങി വരുമെന്നും പരിശുദ്ധ ആത്മാവുകള്‍ നന്മനിറഞ്ഞവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട്‌ പുലരും വരെ ഭൂമിയില്‍ തുടരുമെന്നുമാണ്‌ വിശ്വാസം. പുണ്യ സ്ഥലങ്ങളിലേക്ക്‌ തീര്‍ത്ഥയാത്രകള്‍ സംഘടിപ്പിച്ചും...

യു.എ.ഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബൈ (www.mediavisionnews.in) :യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 (വ്യാഴം) മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി. നേരെത്ത സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സൗദി ഭരണാധികാരിയായ...

ഒടിയന്‍ കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസിനൊരുങ്ങുന്നു

(www.mediavisionnews.in) ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഒടിയന്റെ റിലീസ്. ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്...

സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് യുവാവിന് ഗുരുതരം

കുമ്പള (www.mediavisionnews.in): യുവാവിന് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കുതിരപ്പാടിയിലെ മഹേഷിനാണ് (26) സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റത്. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ സീതാംഗോളിയില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മഹേഷ്....

കൈകമ്പ ദേശിയപാതയിൽ മരം വീണ് ലോറികൾ കൂട്ടിമുട്ടി ഗതാഗതം തടസ്സപെട്ടു

ഉപ്പള (www.mediavisionnews.in): ദേശീയ പാതയിൽ മരം വീണ് ഗതാഗതം മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഉപ്പള കൈകമ്പ ദേശിയപാതയിലാണ് സംഭവം. ഈ സമയം അതുവഴി എത്തിയ ലോറി മരം വീണത് ശ്രദ്ധയിൽപെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വലിയ മാത്രമായതിനാൽ മുറിച്ച നീക്കാൻ...

കുവൈറ്റില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി www.mediavisionnews.in):കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 18 തിങ്കള്‍ വരെയായിരിക്കും ഈദുല്‍ ഫിത്തര്‍ അവധി. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14.06.2018 വ്യാഴാഴ്ച പതിവ് പോലെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്.

വാട്ട്സ്ആപ്പിലെ ഏറ്റവും വലിയ തലവേദന ഒഴിവായി; പുതിയ ഫീച്ചറിന് ഉപയോക്താക്കളുടെ കൈയ്യടി

ന്യൂഡല്‍ഹി (www.mediavisionnews.in): അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്‌റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു....

ലോറക് മെന്‍സ് ഫാഷന്‍ ഹബ് ; കുമ്പളയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുമ്പള (www.mediavisionnews.in): മിലാനോ ഗ്രുപ്പിന്റെ പുതിയ മെന്‍സ് ഔട്ട്‌ലെറ്റ് സയ്യദ് കുമ്പോല്‍ അബു തങ്ങള്‍ ഉദ്ഘടനം ചെയ്തു. യൂസഫ് മിലാനോ, സജു മിലാനോ, സത്താര്‍ മിലാനോ, നാസര്‍ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു

കമ്മിഷണർക്ക് സ്ഥലംമാറ്റം; പോലീസ് അധിപനില്ലാതെ മംഗളൂരു

മംഗളൂരു (www.mediavisionnews.in): സിറ്റി പോലീസ് കമ്മിഷണറായ വിപുൽകുമാറിനെ സ്ഥലംമാറ്റി. മൈസൂരു പോലീസ് അക്കാദമിയിലെ ഐ.ജി.യായാണ് മാറ്റം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രിലിലാണ് വിപുൽകുമാറിനെ മംഗളൂരു കമ്മിഷണറായി നിയമിച്ചത്. നിലവിൽ ആർക്കും മംഗളൂരു പോലീസ് കമ്മിഷണറുടെ ചുമതല നൽകിയിട്ടില്ല.

About Me

34906 POSTS
0 COMMENTS
- Advertisement -spot_img

Latest News

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 18 മുതൽ 21വരെ ജി.എച്ച്.എസ്.എസ് മംഗൽപ്പാടിയിൽ

കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ...
- Advertisement -spot_img