റിയാദ് (www.mediavisionnews.in):ഇസ്രഈല്‍ ജൂതരാജ്യമായി പ്രഖ്യാപിച്ച നീക്കം വംശീയവിവേചനങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് സൗദി അറേബ്യ. ഇസ്രഈല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് സൗദിയുടെ പ്രതികരണം. ഫലസ്തീനികള്‍ക്കെതിരെയുള്ള വിവേചനത്തിന് വളമിടുന്നതാണ് പ്രഖ്യാപനമെന്നായിരുന്നു സൗദിയുടെ പ്രസ്താവന.
ജൂതവംശത്തില്‍പ്പെട്ടവരുടെ സമൂഹം സ്ഥാപിക്കപ്പെടുന്നത് രാജ്യ താല്‍പര്യങ്ങളില്‍പ്പെടുന്നതാണെന്നായിരുന്നു ഇസ്രഈല്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ പുതിയ നിയമം. ഔദ്യോഗിക ഭാഷയെന്ന സ്ഥാനത്തുനിന്നും പ്രത്യേകപദവിയുള്ള ഭാഷയെന്ന നിലയിലേക്ക് അറബിയെ തരം...
തിരുവനന്തപുരം(www.mediavisionnews.in): എന്ന പേരില്‍ പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍ പുതിയ സേവനം അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ട്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍ ഒഐ.ഒ.എസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,ടാബ്്‌ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏത് ഫോണിലേക്കും കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഈ സംവിധാനത്തിന് കഴിയും. ഇത്തരം സംവിധാനം രാജ്യത്ത് ബി.എസ്.എന്‍.എല്‍ ആണ് ആദ്യമായി ഒരുക്കുന്നത്.
വോയിസ്...
ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പള സംഘടിപ്പിക്കുന്ന അണ്ടര്‍-16 വിഭാഗത്തിലുള്ള ഫുട്ബോള്‍ പ്രതികള്‍ക്കായുള്ള ക്യാമ്പിന് തുടക്കം കുറിച്ചു. നേരത്തെ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത നൂറില്‍പരം വരുന്ന കുട്ടികളില്‍ നിന്നും അറുപത് പേരെയാണ് ട്രയല്‍സിന്‍റെ രണ്ടാം ഘട്ടമായ കോച്ചിംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്.
ക്യാമ്പ് സന്ദര്‍ശിച്ച മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്...
ന്യൂഡല്‍ഹി (www.mediavisionnews.in): ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന് തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു. 7,290 അമെയ്‌സ് കാറുകളാണ് ഹോണ്ട തിരികെ വിളിക്കുന്നത്.
തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സുകളുടെ ഉടമകളുമായി ഈ മാസം 26 മുതല്‍ ഹോണ്ട നേരിട്ട് ബന്ധപ്പെട്ട് അടുത്തുള്ള ഹോണ്ട സര്‍വീസ് സെന്ററില്‍ വാഹനം എത്തിക്കാന്‍ നിര്‍ദേശം നല്‍കും.
2018 ഏപ്രില്‍ 17 നും മേയ്...
തിരുവനന്തപുരം (www.mediavisionnews.in): സൈബര്‍ കേസുകള്‍ അതത് പോലിസ് സ്‌റ്റേഷനുകളില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഇതോടെ എല്ലാ ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.
ഇതിനായി ഓരോ പോലിസ് സ്‌റ്റേഷനിലും രണ്ട്...
ഉപ്പള (www.mediavisionnews.in): ബസ് തടഞ്ഞ് നിർത്തി ജോലിക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു. കണ്ണാടിപ്പറ കുബണൂറിലെ ഖലീലിനാണ്(26) മുറിവേറ്റത്.
ബേക്കൂറിൽ വെച്ച് ബസ് തടഞ്ഞ് അകത്തു കടന്ന സംഘം ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഖലീല്‍ പരാതിപ്പെട്ടു.ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ലബിനെ കുറിച്ച് പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നും ആശുപത്രിയില്‍ കഴിയുന്ന ഖലീല്‍ പറഞ്ഞു.
ന്യൂഡല്‍ഹി (www.mediavisionnews.in): വാട്സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്.
സ്റ്റെപ്പ് 1: 7349389104 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.
സ്റ്റെപ്പ് 2: വാട്സ്ആപ്പ് തുറക്കുക.
സ്റ്റെപ്പ് 3: ഇനി...