Sunday, December 22, 2024

mediavisionsnews

കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട് രണ്ട് ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാര്‍ഥികളായ മൂടാടി ഹില്‍ ബസാര്‍ റോഷന്‍ വില്ലയില്‍ റിജോ റോബര്‍ട്ട്, നടുവണ്ണൂര്‍ കാവില്‍ ഒറ്റപ്പുരക്കല്‍ ഫഷ്മിത എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസില്‍...

ചേര്‍പ്പ് സ്‌കൂളിലെ നിര്‍ബന്ധിത പാദപൂജ; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തൃശ്ശൂര്‍ (www.mediavisionnews.in): ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടാതെ കമീഷന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയയും ചെയ്തു. ഡി.പി.ഐ, ഡി.ഡി.ഇ, പ്രിന്‍സിപ്പല്‍, സി.എന്‍.എന്‍ ഹൈസ്‌കൂള്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ നേരത്തെ ഡി.പി.ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തൃശൂര്‍...

മ്യാന്‍മറിലെ വെള്ളപ്പൊക്കം; 12 മരണം, 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മ്യാന്‍മര്‍ (www.mediavisionnews.in):  മ്യാന്‍മറിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. ഏകദേശം 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 94000 പേരെ 157 ക്യാംപുകളിലായി അഭയം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മരണമടഞ്ഞവരില്‍ 3 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. മ്യാന്‍മറിലെ ബാഗോ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നുണ്ട്. മഴയോടൊപ്പം, നാല്...

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ആലുവ (www.mediavisionnews.in): പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസായിരുന്നു. വൈകീട്ട് 4.40നാണ് അന്ത്യം. അര്‍ബുദം ബാധിച്ച് ആലുവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉമ്പായിയെ ചികിത്സിച്ചിരുന്നത്. അബു ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാര്‍ത്ഥ പേര്. 1988ലാണ് ഉമ്പായിയുടെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കിയത്. നാല് പതിറ്റാണ്ടായി ഗസല്‍ ഗാന രംഗത്ത് അവിസ്മരണിയ സന്നിധ്യമായിരുന്നു ഉമ്പായി.  ഇരുപതോളം...

സൗദിയില്‍ നിയമലംഘനത്തിന് ഏഴു മാസത്തിനിടെ അറസ്റ്റിലായത് മലയാളികള്‍ അടക്കം 14.8 ലക്ഷം പേര്‍

റിയാദ് (www.mediavisionnews.in): നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ നവംബര്‍ 15 മുതല്‍ ജൂലൈ 26 വരെ നടത്തിയ പരിശോധനകളില്‍ മലയാളികള്‍ അടക്കം നിയമലംഘനം നടത്തിയ 14.8 ലക്ഷം പേര്‍ അറസ്റ്റിലായതായി പൊതു സുരക്ഷാവിഭാഗം അറിയിച്ചു. ഏഴു മാസമായി നിയമലംഘകരില്ലാത്ത രാജ്യം എന്ന സന്ദേശം മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് 14,83,009 പേര്‍ പിടിയിലായത്. ഇതില്‍ 11.2...

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായ സംഭവത്തില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി:(www.mediavisionnews.in) വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായ സംഭവത്തില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പിന്നിലെ കുഴിയില്‍ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കള്‍ ആശ (21), അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്. കാളിയാര്‍ പൊലീസ് എത്തി...

അഭിമന്യു വധം; പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി(www.mediavisionnews.in): അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അഭിമന്യുവിനെ കുത്തിയതെന്നു പോലീസ് സംശയിക്കുന്ന പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാളാണ് പിടിയിലായത്. കൊച്ചിയിലെ ഒരു ജ്യുസ് കടയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെയാണ് പോലീസ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തത്.  ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുമാസം കഴിഞ്ഞു....

ചെര്‍ക്കളത്തെ അപമാനിച്ച് ഫേസ്ബുക്കിലൂടെ പ്രചാരണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്(www.mediavisionnews.in):  നിര്യാതനായ മുസ്ലിം ലീഗ് നേതാവും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ട സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബളാലിലെ അഴീക്കോടന്‍ രാജേഷിനെയാണ് വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍കുമാര്‍ അറസ്റ്റു ചെയതത്. ചെര്‍ക്കളത്തിന്റെ മരണശേഷം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപമാനിക്കുന്നതിനും വേണ്ടി മനപ്പൂര്‍വ്വം ഇയാള്‍ ശ്രമിച്ചുവെന്നാണ്...

യുഎഇയില്‍ പൊതുമാപ്പ് ഇന്നുമുതല്‍; ‘പിഴയോ നിയമനടപടികളോ നേരിടാതെ രാജ്യം വിടാം’

യുഎഇ (www.mediavisionnews.in): ആവശ്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നുമുതല്‍ തുടങ്ങും. ശിക്ഷയൊന്നും കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശമുയര്‍ത്തിയാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. ശിക്ഷനടപടികളൊന്നും കൂടാതെ ന്യായമായ...

സൗദിയില്‍ വനിതാ ഡ്രൈവര്‍ വരുത്തിയ ആദ്യ അപകടം; കാറോടിച്ചു കയറ്റിയത് തുണിക്കടയിലേക്ക്

ജിദ്ദ (www.mediavisionnews.in): സൗദിയില്‍ വനിതാ ഡ്രൈവിംഗിനു മേലുള്ള നിരോധനം എടുത്തുകളഞ്ഞ് ഒരു മാസം തികയാനിരിക്കെ വനിതാ ഡ്രൈവര്‍ വരുത്തുന്ന ആദ്യ വാഹനാപകടം റിപ്പോര്‍ട്ട് ചെയ്തു. അല്‍ അഹ്‌സയിലെ അല്‍ മുബ്‌റാസ് പട്ടണത്തിലായിരുന്നു അപകടം. അല്‍ നജാഹ് സ്ട്രീറ്റിലെ ഷോപ്പുകളിലൊന്നിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ട്രാഫിക് പോലിസ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ കടയിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു....

About Me

35117 POSTS
0 COMMENTS
- Advertisement -spot_img

Latest News

വാഹനാപകടങ്ങളുടെ ഭയപ്പെടുത്തുന്ന കണക്കുകൾ; കാസർകോട് ജില്ലയിൽ ഇക്കൊല്ലം റോഡിൽ പൊലിഞ്ഞത് 146 ജീവൻ

കാസർകോട് ∙ റോഡിൽ നമ്മളിലാരുടെയൊക്കെയോ ചെറിയൊരശ്രദ്ധ. ഇക്കൊല്ലം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 146 ജീവൻ. ഇതിൽ 70 പേർ അപകട സ്ഥലത്തും ബാക്കി 76 പേർ...
- Advertisement -spot_img