Tuesday, December 24, 2024

mediavisionsnews

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സിദ്ധീഖിന്റെ വീട് സന്ദർശിച്ചു

ഉപ്പള (www.mediavisionnews.in):സോങ്കാൽ പ്രതാപ് നഗറിൽ കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബൂബക്കർ സിദ്ദീഖിന്റെ വീട് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സന്ദർശിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ, മംഗൽപ്പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിമാരായ ഉമ്മർ അപ്പോളോ, മുസ്തഫ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സൗദിയില്‍ ആറ് മാസത്തിനിടെ 5 ലക്ഷത്തില്‍ പരം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

റിയാദ് (www.mediavisionnews.in): സൗദിയില്‍ ആറ് മാസത്തിനിടെ 5 ലക്ഷത്തില്‍ പരം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതിനൊപ്പം റീട്ടെയില്‍ മേഖലകളിലേക്കും, ഉയര്‍ന്ന തസ്തികകളിലേക്കും സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയം. ഇതിനിടയിലും ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ മാത്രം മൂന്നര ലക്ഷം പേര്‍ക്ക് പുതിയ തൊഴില്‍ വിസകളാണ് വിദേശികള്‍ക്ക് പുതുതായി അനുവദിച്ചത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍...

റിയാസ് മൗലവി വധം; യു.എ.പി.എ ചുമത്തുന്ന കാര്യത്തിലെ തീരുമാനം ഹൈക്കോടതി ജില്ലാകോടതിക്ക് വിട്ടു

കാസര്‍കോട് (www.mediavisionnews.in):  പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിലുള്ള തീരുമാനം ഹൈക്കോടതി ജില്ലാകോടതിക്ക് വിട്ടു. വിചാരണക്കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണക്കോടതിയാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസില്‍ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട്...

സി പി എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിക്ക് വാട്‌സാപ്പ്‌ ഭീഷണി:രണ്ടുപേര്‍ക്കെതിരെ കേസ്‌

മഞ്ചേശ്വരം (www.mediavisionnews.in): സി പി എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി റസ്സാഖ്‌ ചിപ്പാറിനെതിരെ വാട്ട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഭീഷണി മുഴക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു എന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. ഉപ്പള സ്വദേശികളായ മഖ്‌ബൂല്‍ അഹ്മദ്‌, അബ്‌ദുല്‍ ഷരീഫ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.(www.mediavisionnews.in):  ലെഫ്‌റ്റ്‌ അലയന്‍സ്‌ ഉപ്പള എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ നിന്ന്‌ തനിക്കെതിരെ അപമാനകരമായ പോസ്റ്റുകളും ഭീഷണികളും...

മുസ്‌ലിം വിരുദ്ധ പ്രസംഗം; ശ്രീലങ്കന്‍ ബുദ്ധസന്യാസിക്ക് ആറുവര്‍ഷം കഠിനതടവ്

കൊളംബോ (www.mediavisionnews.in): മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ ശ്രീലങ്കന്‍ ബുദ്ധസന്യാസിക്ക് ആറുവര്‍ഷം കഠിനതടവ്. പ്രസംഗങ്ങളിലൂടെ മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിച്ചതിനും കോടതിയലക്ഷ്യക്കേസും ചേര്‍ത്താണ് ശ്രീലങ്കന്‍ ബുദ്ധസന്യാസി ഗലഗോഡ ജ്ഞാനസാരയ്ക്കു അപ്പീല്‍ കോടതി തടവ് വിധിച്ചിരിക്കുന്നത്. കുറച്ച് നാള്‍ മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ കോടതിയില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു മാസം ശിക്ഷ വിധിക്കപ്പെട്ട ജ്ഞാനസാര ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്....

സിദ്ദിഖിന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും

കാസര്‍കോട് (www.mediavisionnews.in):കാസര്‍കോട് ഉപ്പള സോങ്കാലിലെ സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അശ്വത്ത്, കാര്‍ത്തിക്ക് എന്നീ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് അപേക്ഷ നല്‍കുന്നത്. അബൂബക്കര്‍ സിദ്ദീഖിനെ കുത്താന്‍ പ്രത്യേക...

ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു

ചെറുതോണി (www.mediavisionnews.in):ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം തുറക്കുന്നത്. പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം പരിഗണിച്ചാണ് 24 മണിക്കൂര്‍ മുമ്പ്...

വൈസ് പ്രസിഡന്റും പുറത്തായി: എന്‍മകജെ പഞ്ചായത്തില്‍ ബിജെപി ഭരണം അവസാനിച്ചു

ബദിയഡുക്ക(www.mediavisionnews.in):എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡന്റിനു പുറകെ വൈസ് പ്രസിഡന്റും അവിശ്വാസത്തില്‍ പുറത്തായി. ഇതോടെ എന്‍മകജെയില്‍ ബിജെപി ഭരണം അവസാനിച്ചു. ബിജെപിയിലെ കെ.പുട്ടപ്പയ്ക്ക് എതിരെ മുസ്ലീം ലീഗിലെ സിദ്ദീഖ് ഒളമൊഗര്‍ വ്യാഴാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഏഴിനെതിരെ പത്ത് വോട്ട് കള്‍ക്ക് വിജയിച്ചു. അവിശ്വാസപ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണിത്. പഞ്ചായത്ത് പ്രസിഡന്റ് ബി ജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരായ അവിശ്വാസം...

ഹിന്ദു വര്‍ഗീയതയും മുസ്‌ലീം വര്‍ഗീയതയും ഒരുപോലെ കുഴിച്ചുമൂടണം: എം സ്വരാജ്

തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് ഉപ്പളയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അബൂബക്കര്‍ സിദ്ദീഖ് ഹിന്ദുത്വ വാദികളാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്‍.എസ്.എസിനും, വര്‍ഗീയവാദത്തിനുമെതിരെ എം.സ്വരാജ് രൂക്ഷമായി ഭാഷയില്‍ സംസാരിച്ചത്. കൊലപാതക വാര്‍ത്ത കേരള മനസാക്ഷിയെ അസ്വസ്ഥമാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാരംഭിക്കുന്ന പോസ്റ്റില്‍ ഹിന്ദു വര്‍ഗീയതയാണ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എം. സ്വരാജ് പറയുന്നുണ്ട്. ലോക്‌സഭാ...

സിദ്ദിഖിന്റെ കൊലപാതകം: ആശ്വാസം പകർന്ന് പോലീസ് നടപടി

മഞ്ചേശ്വരം(www.mediavisionnews.in): മദ്യം, മയക്കുമരുന്ന്, മണൽ-ഇത്‌ മൂന്നും പോരാഞ്ഞ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചേരിതിരിവും അസ്വസ്ഥത സൃഷ്ടിക്കുന്ന മഞ്ചേശ്വരം താലൂക്കിൽ ഒരു കൊലപാതകം കൂടി അരങ്ങേറിയപ്പോൾ തികച്ചും നിസ്സഹായരായിപ്പോയ സാധാരണക്കാർക്ക് പോലീസ് നടപടി ആശ്വാസമായി. സി.പി.എം. പ്രവർത്തകൻ സിദ്ദിഖിന്റെ കൊലപാതകികളെ പന്ത്രണ്ട് മണിക്കൂറിനകം പിടികൂടാൻ കഴിഞ്ഞു. ഒരുപാട് മാനങ്ങൾ ഉണ്ടാകുമായിരുന്ന കൊലക്കേസിൽ പോലീസ് ഉണർന്ന് പ്രവർത്തിച്ചത് വലിയ കുഴപ്പങ്ങൾ...

About Me

35122 POSTS
0 COMMENTS
- Advertisement -spot_img

Latest News

പോപ്‌കോണൊക്കെ റിച്ചാവാൻ പോവുന്നു; പഞ്ചസാര മിഠായി ഗണത്തിൽ ഉൾപ്പെടുത്തി ഉയർന്ന GST, ട്രോളോട് ട്രോൾ

ന്യൂഡല്‍ഹി: പോപ്‌കോണിന് ജി.എസ്.ടി. വര്‍ധിപ്പിച്ചത് വ്യാപക ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് പോയാല്‍ പോപ്‌കോണ്‍ വാങ്ങുന്നവരാണ് അധികവുമെന്നതിനാല്‍, നികുതി വര്‍ധന വലിയൊരു വിഭാഗത്തെ ബാധിക്കും. മൂന്ന് തരത്തിലുള്ള...
- Advertisement -spot_img