Wednesday, December 25, 2024

mediavisionsnews

പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവർക്ക് നേർവഴിയുടെ കൈതാങ്ങ്

ഉപ്പള(www.mediavisionnews.in):സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്ക് മണ്ണംകുഴി നേർവഴി ഇസ്ലമിക്ക് സ്റ്റെർ സഹായം എത്തിക്കുന്നു. നാളെ രാവിലെ 7.15ന് സ്വാതന്ത്രദിന പതാക ഉയർത്തൽ കഴിഞ്ഞയുടനെ സഹായ ശേഖരണത്തിലേക്ക് തുടക്കം കുറിക്കുകയാണ്. അരി, ഗോതമ്പ്, പഞ്ചസാര, പയർ വർഗ്ഗങ്ങൾ മുതലായവ ശേഖരിച്ച് നേർവഴിയുടെ ഭാരവാഹികൾ നേരിട്ട് ദുരിത കേന്ദ്രത്തിലേക്ക് എത്തിക്കുന്നതാണ്. ഈ ഒരു മഹത് ഉദ്യമത്തില്‍ പങ്കാളികളാകാന്‍...

കനത്തമഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കാസര്‍കോട് (www.mediavisionnews.in): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം (ആഗസ്റ്റ് 14 ചൊവ്വാഴ്ച) ജില്ലാ കളക്ടരുടെ ചുമതലയുള്ള എഡിഎം എന്‍ ദേവിദാസ് അവധി പ്രഖ്യാപിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

പ്രവാസികളുടെ വോട്ടവകാശം ജനാധിപത്യാവകാശം: ഖത്തർ കെഎംസിസി മഞ്ചേശ്വരം മണ്ഡലം

ദോഹ(www.mediavisionnews.in):: പ്രവാസികളുടേ വോട്ടവകാശം ഇന്ത്യൻ ജനാധിപത്യത്തിൽ  വിശ്വസിക്കുന്ന ഓരോ പൗരന്റെയും അവകാശമാണെന്നും അതിന്‌ വേണ്ടി ലോകസഭയില്‍ ബില്‍ അവതരിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു, അതോടൊപ്പം വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ എല്ലാ പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണമെന്ന് ഖത്തർ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ഖത്തർ കെഎംസിസി. സംസ്ഥാന പ്രസിഡന്റ് സാം ബഷീർ...

പച്ചമ്പളം മൂസ അറബി ഹാജി നിര്യാതനായി

ബന്തിയോട്(www.mediavisionnews.in): പച്ചമ്പളം മൂസ അറബി ഹാജി നിര്യാതനായി. നീണ്ടകാലം ഇന്ത്യൻ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എസ്.സി.ഐ) ജോലി ചെയ്തിരുന്നു. ഭാര്യ മറിയാമ്മ. മക്കൾ കദീജ, അബ്ദുൽ റഹിമാൻ (കുവൈത്ത് ) ഹനീഫ് (ദുബൈ ), അബ്ദുൽ സത്താർ (കുവൈത്ത് ), റിയാസ് (കുവൈത്ത് ) മജീദ് പച്ചമ്പളം (പച്ചമ്പളം അക്ഷയ കേന്ദ്രം), ബുസ്താന....

ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10നു ഗവർണർ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് പിണറായി മന്ത്രിസഭയിലേക്ക് ജയരാജന്‍ മന്ത്രിയായി എത്തുന്നത്. വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകളിലേക്കാണ് ജയരാജന്‍ തിരിച്ചെത്തുന്നത്. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായിട്ടാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ...

വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് മകന്റെ ഘാതകന് പിതാവ് മാപ്പ് നല്‍കി; വൈറലായി സൗദിയില്‍ നിന്നുള്ള വീഡിയോ

റിയാദ് (www.mediavisionnews.in): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കി. കഴിഞ്ഞ ദിവസം സൗദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സൗദിയിലെ റാബിഗ് പ്രവിശ്യയില്‍ നടന്ന കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലുകള്‍ തള്ളുകയും ബന്ധുക്കള്‍ മാപ്പ് നല്‍കാതിരിക്കുകയും ചെയ്തതിനാല്‍ പ്രതിയുടെ വധശിക്ഷ...

ദുബായില്‍ പുതിയ തൊഴില്‍ നിയമത്തിന് അംഗീകാരം

ദുബായ് (www.mediavisionnews.in):ദുബായില്‍ പുതിയ തൊഴില്‍ നിയമത്തിന് അംഗീകാരം . യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. അംഗപരിമതര്‍ക്ക് പ്രത്യേകിച്ച് ശ്രവണ വൈകല്യമുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് സഹായരമായ നിയമത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതിലോടെ അംഗപരിമതര്‍ക്കും മറ്റുള്ളവര്‍ക്ക് തുല്യമായ തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലി...

അബൂബക്കര്‍ സിദ്ദിഖ് വധം; സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള ആര്‍എസ്എസ് ആയുധപരിശീലനം അന്വേഷിക്കണം: എം വി ഗോവിന്ദന്‍

ഉപ്പള (www.mediavisionnews.in):സിപിഐ എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ട പ്രതാപ് നഗറിലും സോങ്കാലിലും ബേക്കൂറിലും സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നത് പൊലീസ് അന്വേഷിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അബൂബക്കര്‍ സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശങ്ങളില്‍ പലയിടത്തും സര്‍ക്കാര്‍ ഭൂമി...

മഞ്ചേശ്വരത്ത് സംഘ്പരിവാറുകാർ വർഗീയകലാപത്തിന് ശ്രമിക്കുന്നു. പൊലീസ് നീതി നിഷേധത്തിനെതിരെ മുസ്ലിം ലീഗ് ധർണ്ണ 16-ന്

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലുടനീളം ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള ആർഎസ്എസ് സംഘ്പരിവാർ ശക്തികൾ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡ തന്ത്രങ്ങളുടെ ഭാഗമായി നടത്തികൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളെയും കുറിച്ച് നീതിയുക്തമായി അന്വേഷിക്കുന്നതിൽ പൊലീസ് കാട്ടുന്ന വീഴ്ച്ചക്കും നിഷ്ക്രിയത്വത്തിനുമെതിരെ പ്രക്ഷോഭം നടത്താൻ മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 16ന് രാവിലെ 10 മണിക്ക് കുമ്പള...

കൈത്താങ്ങായി സൂപ്പര്‍സ്റ്റാര്‍; ദുരിതാശ്വാസ നിധിയിലേയ്ക്ക് മോഹന്‍ലാല്‍ 25ലക്ഷം രുപ നല്‍കും

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കും. തുക നാളെ നേരിട്ട് കൊമാറുമെന്നാണ് മോഹന്‍ ലാല്‍ അറിയിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260...

About Me

35126 POSTS
0 COMMENTS
- Advertisement -spot_img

Latest News

ചാംപ്യൻസ് ട്രോഫി ഫിക്സ്ചർ പുറത്ത് വിട്ട് ICC; ഇന്ത്യ- പാക് മത്സരം 2025 ഫെബ്രുവരി 23 ന്, വേദി ദുബായ്

ചാംപ്യന്‍സ് ട്രോഫി ഫിക്സ്ചർ ഔദ്യോ​ഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ - പാകിസ്ഥാന്‍ മത്സരമുണ്ടാവുക. മാർച്ച്...
- Advertisement -spot_img