Thursday, September 19, 2024

mediavisionsnews

മൊഗ്രാൽ പുത്തൂരിൽ ദേശീയ പാതയോരത്തെ കിണറിൽ അജ്ഞാത മൃതദേഹം

മൊഗ്രാൽ പുത്തൂർ (www.mediavisionnews.in): മൊഗ്രാൽ പുത്തൂരിൽ ദേശീയ പാതയോരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കിണറിന് സമീപത്ത് KA – 44 Q 5677 ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി (www.mediavisionnews.in) :കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ കൂട്ടായ്മ പിരിസപ്പാട് ഐത്തം റസ്റ്റോറന്റ് ഫർവാനിയയിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലം നിവാസികൾക്ക് പുറമെ കുവൈത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ച ചടങ്ങ് എൻജിനീയർ അബൂബക്കർ ഉത്ഘാടനം ചെയ്തു. സദസ്സിനു റമദാൻ സന്ദേശം...

റേഷന്‍ കാര്‍ഡ് വിതരണം നിര്‍ത്തിവച്ചു

മഞ്ചേശ്വരം (www.mediavisionnews.in): ചില സാങ്കേതിക കാരണങ്ങളാല്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നു പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഈ മാസം നാലു മുതല്‍ 30 വരെയുള്ള തീയതികളില്‍ ടോക്കന്‍ കൈപ്പറ്റിയ അപേക്ഷകര്‍ ഇനിയോരറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ റേഷന്‍ കാര്‍ഡിനായി താലൂക്ക് സപ്ലൈ ഓഫീസുമായി...

നിപ്പാ ഭീഷണിയില്‍ ഹജ്ജ് യാത്രയും; വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും

(www.mediavisionnews.in)നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിഞ്ഞാല്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാറായി. രണ്ടര മാസം മാത്രമേ ഇനി സൗദിയില്‍ നടക്കുന്ന ഹജ്ജിനുള്ളു. ഉടനെ തന്നെ നിപ്പാ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ചിലപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടമായേക്കുമന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നേരത്തെ ഗുജറാത്തില്‍...

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്: യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നു

(www.mediavisionnews.in) ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. യുവാക്കള്‍ ഫേസ്ബുക്കിനെ മാറ്റിനിര്‍ത്തി ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയകളിലേക്ക് ചേക്കേറുകയാണെന്നാണ് പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. അമേരിക്കയില്‍ 13 വയസിനും 17 വയസിനും ഇടയിലുള്ള 51 ശതമാനം ആളുകള്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. 2015 ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ...

മൃതദേഹം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളി

മംഗളൂരു(www.mediavisionnews.in): മധ്യവയസ്കന്റെ ജഡം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ കൊപ്പല്‍ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50)ജഡമാണ് സൂറത്കല്‍-കൃഷ്ണപുര പാതയിലെ അഴുക്കുചാല്‍ പാലത്തിനടിയില്‍ ചീഞ്ഞളിഞ്ഞു കിടന്നത്. തുണിയില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടിയ അവസ്ഥയിലായിരുന്നു ജഡം. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

ഹുസൈനബ്ബ വധം: മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു(www.mediavisionnews.in): ഉടുപ്പി ജില്ലയിലെ പെര്‍ഡൂരില്‍ കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) പൊലീസ് ഒത്താശയോടെ ബജ്റംഗ്ദള്‍ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്‌. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഡി.എന്‍.കുമാറിനെ ഉടുപ്പി ജില്ല പൊലീസ്...

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി;ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍

കൊച്ചി (www.mediavisionnews.in): റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...

വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു; ഇനി സമയം ലാഭിക്കാം

ന്യൂഡല്‍ഹി (www.mediavisionnews.in): അതിവേഗം അപ്‌ലോഡ് ചെയ്യാനായി വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു. അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചറാണ് വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നതെന്ന വിവരം വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടത്. വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ഇത്...

8811 പാക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളുമായി ബേക്കൂർ സ്വദേശി അറസ്റ്റില്‍

കുമ്പള (www.mediavisionnews.in):വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 8811 പാക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കടത്തിനു ഉപയോഗിച്ച കാറും കണ്ടെടുത്തു. കൊടിയമ്മ, പൂക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉപ്പള, ബലങ്കുളം ഹൗസിലെ ബി എന്‍ അബൂബക്കര്‍(51) ആണ്‌ അറസ്റ്റിലായത്‌. ജില്ലാ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍...

About Me

34504 POSTS
0 COMMENTS
- Advertisement -spot_img

Latest News

സത്താർ വർഷങ്ങളോളം പ്രവാസി, മകളുടെ കല്യാണത്തിന് മോഹിച്ചെത്തി, അപകടം എല്ലാം തകർത്തു, സങ്കടക്കടലായി നാടും വീടും

ഹരിപ്പാട്: താമല്ലാക്കലിൽ ദേശീയപാതയിൽ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിൽ സങ്കടക്കടലായി നാടും വീടും. മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ സത്താറും മകളുമാണ് അപകടത്തിൽ...
- Advertisement -spot_img