Wednesday, January 8, 2025

mediavisionsnews

തമിഴ് യുവാവ് മലയാളികളെ അധിക്ഷേപിക്കുന്ന വീഡിയോയും അതിനുള്ള മറുപടികളും ഷെയര്‍ ചെയ്യാതിരിക്കുക: കേരള പോലീസിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം (www.mediavisionnews.in): തമിഴ് യുവാവ് മലയാളികളെ അധിക്ഷേപിക്കുന്ന വീഡിയോയും അതിനുള്ള മറുപടിയായി എത്തുന്ന വിഡിയോകളും പ്രചരിപ്പിക്കുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരളാ പൊലീസ്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍...

മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു; സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കാന്‍ തീരുമാനം

തിരുവനന്തപുരം(www.mediavisionnews.in): മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നു. സമീപ പ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്‌കരിക്കാനുള്ള പൊതു സ്ഥലം കണ്ടെത്തുന്നതിനും മാലിന്യ നീക്കം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നഗരസഭാ പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതിനു...

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കും. പ്രളയക്കെടുതികള്‍ കാരണം ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് നാളെ പ്രവൃത്തി ദിനമാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിപിഐ വ്യക്തമാക്കി. പ്രളയം കാലവര്‍ഷക്കെടുതി എന്നിവ കാരണം നിരവധി പ്രവൃത്തിദിവസങ്ങള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെത്തെ അവധി ഒഴിവാക്കിയത്. നേരത്തെ ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രളയബാധിത മേഖലകളില്‍ കുട്ടികളെ യൂണിഫോം ധരിക്കാന്‍...

പ്രളയകെടുതിയില്‍ ജനങ്ങളുടെ രക്ഷയ്ക്കിറങ്ങി എലിപ്പനി പിടിപെട്ട സിപിഐഎം സെക്രട്ടറിക്ക് ജീവന്‍ നഷ്ടമായി

ആലപ്പുഴ: കേരളം കണ്ട മഹാപ്രളയത്തില്‍ നിന്ന് അതിജിവിക്കാനായി അരയും തലയും മുറുക്കി ഏവരും രംഗത്തുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഒരേ മനസോടെയാണ് ഏവരും അണിനിരക്കുന്നത്. അതിനിടയിലാണ് ദുരിതാശ്വാസത്തിനിറങ്ങി എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സിപിഐഎം നടുഭാഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് വി ഷിബുവിന് ജീവന്‍ നഷ്ടമായെന്ന സങ്കട വാര്‍ത്തയെത്തുന്നത്. പ്രളയം അതിന്‍റെ രൂക്ഷത ഏറ്റവുമധികം കാട്ടിയ കുട്ടനാട്ടിലായിരുന്നു...

സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിന് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയേക്കും

റിയാദ് (www.mediavisionnews.in): സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നീക്കം. വിഷയം അടുത്ത ബുധനാഴ്ച ചേരുന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്യും. വിദേശികള്‍ അയക്കുന്ന പണത്തിനു നിശ്ചിത ശതമാനം സര്‍ച്ചാർജ് ഏര്‍പ്പെടുത്തണമെന്ന് മുന്‍ ശൂറാ കൗണ്‍സില്‍ അംഗമുൾപ്പെടെ ഉള്ളവർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ വിദേശികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം രാജ്യത്ത് ചിലവഴിക്കുന്നതിനോ നിക്ഷേപം നടത്താനോ പ്രേരിപ്പിക്കണമെന്നും...

നമ്മള്‍ പുനര്‍നിര്‍മിക്കും, ഒറ്റക്കെട്ടായി; ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി കവിഞ്ഞു

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാരും പ്രതിപക്ഷവും. പ്രളയക്കെടുതിയെയും പുനര്‍നിര്‍മാണത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഐക്യസന്ദേശമുയര്‍ന്നത്. ഒമ്പതുമണിക്കൂര്‍ നീണ്ട സമ്മേളനത്തില്‍ മഹാപ്രളയത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് പ്രളയമുണ്ടാക്കിയെന്ന ആരോപണവുമായി സര്‍ക്കാരിനെ പ്രതിപക്ഷം അതിനിശിതമായി വിമര്‍ശിച്ചു. ഒപ്പം ദുരിതാശ്വാസപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണയും...

ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ(www.mediavisionnews.in):പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൊണ്ടുവന്ന സാധനങ്ങള്‍ മോഷ്ടിച്ച ബി ജെ പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയില്‍ രാജീവ് പൈയെയാണ് അമ്പലപ്പുഴ എസ് ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പിലേയ്ക്ക് വിതരണം ചെയ്യുന്നതിന് കളക്ട്രേറ്റില്‍ നിന്നെത്തിയ സാധനങ്ങളില്‍ നിന്ന് 5...

താലൂക്ക് പേര് മാറ്റം; താലൂക്ക് ഓഫീസ് ധര്‍ണയും ഒപ്പ് ശേഖരണവും ശനിയാഴ്ച

കുമ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശനിയാഴ്ച താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണയും പഞ്ചായത്ത് ഓഫീസ് ആസ്ഥാനങ്ങളില്‍ ഒപ്പ് ശേഖരണവും നടത്തുമെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തുളു അക്കാദമിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം താലൂക്കിന് തുളുനാട് എന്ന് പേരിടണമെന്ന ആവശ്യം...

പ്രളയത്തില്‍ ഡീലര്‍ഷിപ്പുകളില്‍ മുങ്ങിയത് 17,500 റോളം കാറുകള്‍; വെള്ളം കയറിയ വാഹനങ്ങള്‍ക്ക് വന്‍വിലക്കിഴിവിന് സാഹചര്യമൊരുങ്ങുന്നു

എറണാകു​ളം (www.mediavisionnews.in): ഓണം സീസണ്‍ മുന്നില്‍ കണ്ട് ഡീലര്‍ഷിപ്പുകള്‍ വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയത്. എന്നാല്‍ മഴ പെയ്തിറങ്ങിയതോടെ ചൂടുപിടിക്കുന്നമെന്ന് കരുതിയ വിപണി തണുത്തുറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 35 ഡീലര്‍ഷിപ്പുകളിലായി വെള്ളത്തിലായത് 17,500 റോളം കാറുകളാണ്. ഏകദേശം ആയിരം കോടി രൂപയുടെ നാശനഷ്ടം ഡീലര്‍ഷിപ്പുകളില്‍ ഉണ്ടായെന്നാണ് കണക്ക്. ഓണം സീസണ്‍ ലക്ഷ്യം വെച്ച് കൂടുതല്‍ സ്റ്റോക്ക് കരുതിയതും രംഗം...

ബിജെപിക്ക് ഭരണം നഷ്ടമായി; കാസര്‍ഗോഡ് കാറഡുക്കയില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐഎം സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു

കാസര്‍ഗോഡ് (www.mediavisionnews.in):  കാസര്‍ഗോഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം അധികാരത്തില്‍. സിപിഐഎം സ്വതന്ത്ര അനസൂയ റായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 18 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് അവസാനമായത്. വനിതാ സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിലെ അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു വിജയം. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വിനോദ് നമ്പ്യാര്‍ക്ക് എല്‍ഡിഎഫ് പിന്തുണ നല്‍കും....

About Me

35149 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഇനി പ്ലാസ്റ്റിക് കുപ്പിയില്ല; ഹരിത കുപ്പിവെള്ളത്തിന്റെ വിപണനത്തിന് സജ്ജമായി കേരളം

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി ജൈവിക രീതിയിൽ നിർമാർജനം ചെയ്യാൻ സാധിക്കുന്ന ഹരിത കുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) വിപണിയിൽ എത്തിക്കാനൊരുങ്ങി കേരളം. സർക്കാർ പുറത്തിറക്കുന്ന 'ഹില്ലി...
- Advertisement -spot_img