Tuesday, September 17, 2024

mediavisionsnews

ഉപ്പള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാനെത്തിയ സംഘം ഹോംഗാര്‍ഡിനെ തള്ളിയിട്ടു

ഉപ്പള (www.mediavisionnews.in): സ്‌കൂള്‍ പരിസരത്ത്‌ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാന്‍ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘത്തെ തടയുന്നതിനിടെ ഹോംഗാര്‍ഡിനെ തള്ളിയിട്ടു. സംഭവത്തിനുശേഷം സംഘം, സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടു. ഇവരെ പിന്നീട്‌ കണ്ടെത്തി. ഉപ്പള സ്‌കൂള്‍ പരിസരത്ത്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ്‌ മഞ്ചേശ്വരം പൊലീസിലെ മണിയെയാണ്‌ സംഘം തള്ളിയിട്ടത്‌. മണിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌...

കോണ്‍ഗ്രസിനും ‘മുകളില്‍’ മുസ്ലിം ലീഗ്: മലപ്പുറം ഡിസിസി ഓഫീസ് കൊടിമരത്തില്‍ ലീഗ് പതാക; രാജ്യസഭാ സീറ്റില്‍ പ്രതിഷേധം കത്തുന്നു

മലപ്പുറം:(www.mediavisionnews.in)  കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചത് മലപ്പുറം ഡിസിസി ഓഫിസിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ പതാക കെട്ടി പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതാണ് കൊടിമരത്തില്‍ പതാക മാറ്റി പ്രതിഷേധിക്കാന്‍ കാരണമായത്. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസ ഓഫീസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ്...

സസ്‌പെന്‍സ് പൊളിച്ച് ജീപ്പ്; പുതിയ റെനഗേഡിനെ വിപണിക്ക് വെളിപ്പെടുത്തി

ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ ഏറെ ജനപ്രിയമായി കൊണ്ടിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന മോഡലാണ് ജീപ്പിന്റെ കോംപാസ്. നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിലാണ് കോംപാസ് ക്ലച്ച്പിടിച്ചത്. ഒടുവില്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തങ്ങളുടെ പുതിയ മോഡലിനെ വാഹന വിപണിക്ക് പരിചയപ്പെടുത്തിരിക്കുകയാണ് ജീപ്പ്. 2019 റെനഗേഡിനെ ജീപ്പ് അഗോള വിപണിയില്‍ വെളിപ്പെടുത്തി....

ലീഗ് സമ്മര്‍ദ്ദം ഫലം കാണുന്നു; യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്?

ന്യൂഡല്‍ഹി(www.mediavisionnews.in): കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് അര്‍ഹതപ്പെട്ട ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. ജോസ് കെ. മാണിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്...

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍

തിരുവനന്തപുരം (www.mediavisionnews.in):കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും. ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കര്‍ണാടക, ആന്ധ്ര,...

കെ.എസ്.ആർ.ടി. സി യിൽ ജില്ലയിൽ എല്ലാ റൂട്ടിലും വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നൽകും

കാ​സ​ര്‍​ഗോ​ഡ്‌(www.mediavisionnews.in): ജി​ല്ല​യി​ലെ എ​ല്ലാ റൂ​ട്ടു​ക​ളി​ലും കെ​എ​സ്‌​ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്‌ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ്‌ അ​നു​വ​ദി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ്‌ ആ​ര്‍​ടി​ഒ ബാ​ബു ജോ​ണ്‍ കെ​എ​സ്‌​ആ​ര്‍​ടി​സി ഡി​ടി​ഒ​യ്‌​ക്ക്‌ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ സ്‌​റ്റു​ഡ​ന്‍റ്സ്ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്‌. ഇ​നി​ മു​ത​ല്‍ കെ​എ​സ്‌​ആ​ര്‍​ടി​സി​യു​ടെ എ​ല്ലാ റൂ​ട്ടു​ക​ളി​ലും സി​റ്റി, ടൗ​ണ്‍, ലി​മി​റ്റ​ഡ്‌ സ്റ്റോ​പ്പ്‌, ഓ​ര്‍​ഡി​ന​റി, സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​തെ 40 കി​ലോ...

വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ ‘സിനിമാ സ്റ്റൈലില്‍’ വിളിച്ചിറക്കി കൊണ്ടുപോകാനുള്ള കാമുകന്റെ ശ്രമം കൂട്ടയടിയില്‍ കലാശിച്ചു

തൊടുപുഴ(www.mediavisionnews.in): വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ 'സിനിമാ സ്റ്റൈലില്‍' വിളിച്ചിറക്കി കൊണ്ടുപോകാനുള്ള കാമുകന്റെ ശ്രമം ഒടുവില്‍ കലാശിച്ചത് കൂട്ടയടിയില്‍. പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ച സഹോദരനെയവും പ്രതിശ്രുത വരനെയും കാമുകനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. കിട്ടിയ അടി തിരിച്ചടിച്ചതോടെ പ്രശ്‌നം ഗുരുതരമായി. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം മിനിറ്റുകളോളം നീണ്ടു. റോഡ് ഗതാഗതം തടസ്സപ്പെടുത്തികൊണ്ടായിരുന്നു കൂട്ടയടി. ഒടുവില്‍ തൊടുപുഴ...

ഭീഷണിയായി വീണ്ടും പനിക്കാലം

നിപ വൈറസ് ബാധയുടെ ഭീതി ഒഴിയുംമുമ്ബ് സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീഷണിയില്‍. ഡെങ്കി, മലേറിയ, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയാണ് ഭീഷണിയായിരിക്കുന്നത്. ദിവസം ശരാശരി മുപ്പതിലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കാസര്‍കോട് ജില്ലയാണ് ഡെങ്കിഭീഷണിയില്‍ മുന്നില്‍. ജൂണില്‍മാത്രം അറുപതിലധികം പേര്‍ ചികിത്സതേടി. മിക്ക ജില്ലകളിലും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍...

വിമാനങ്ങളിലേതിനു സമാനമായി അധിക ലഗേജിന് ചാര്‍ജ് ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ

തിരുവനന്തപുരം (www.mediavisionnews.in):വിമാനങ്ങളിലേതിനു സമാനമായി അധിക ലഗേജിന് ചാര്‍ജ് ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. അധികമായി വരുന്ന ലഗേജിന് ഇനി മുതല്‍ ചാര്‍ജും പിഴയും കൊടുക്കേണ്ടിവരും. പുതിയ പരിഷ്‌കാരം ഈ മാസം ആരംഭിക്കാനാണ് റെയില്‍വെയുടെ നീക്കം. നിയമപ്രകാരം ഒരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. എന്നാല്‍ പലയാത്രക്കാരും ഇത് പാലിക്കാതെ വരികയും മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം...

ഇനി മംഗളൂരു എയര്‍പോര്‍ട്ടില്‍ ഫ്രീ വൈഫൈ

മംഗളൂരു (www.mediavisionnews.in):മംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി ഫ്രീ വൈഫൈ സംവിധാനം ഒരുക്കി. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 45 മിനുട്ട് സമയത്തേക്കാണ് ഫ്രീ വൈഫൈ ഒരാള്‍ക്ക് ലഭ്യമാകുക. വൈഫൈ ലഭിക്കാനായി വൈഫൈ സ്‌കാനറില്‍ ‘AAI Free Vodafone WiFi’ എന്ന നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്യണം.

About Me

34471 POSTS
0 COMMENTS
- Advertisement -spot_img

Latest News

‘ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു...
- Advertisement -spot_img