Saturday, January 11, 2025

mediavisionsnews

ഹർത്താൽ: ഉപ്പളയിൽ റോഡ് തടസ്സമുണ്ടാക്കിയതിന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം 26 പേർക്കെതിരെ കേസ്

മഞ്ചേശ്വരം(www.mediavisionnews.in): ഹർത്താലിനോടനുബന്ധിച്ച് റോഡ് തടസ്സമുണ്ടാക്കിയതിന് പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമടക്കം 26 പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ്, പഞ്ചായത്തംഗം മുസ്തഫ, സക്കറിയ അബ്ദുൽ ശുകൂർ, ഷാഫി, റസാഖ്, മുനീർ, മുസ്തഫ, ശാഹുൽ ഹമീദ്, യൂസഫ്, അബ്ദുൽ റഹ്‌മാൻ, അബൂ, ഹമീദ്, ഹാസിം, അബ്ബാസ്, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 11 പേർക്കെതിരെയാണ്...

കുമ്പള പഞ്ചായത്തിൽ സംസ്‌ക്കരണത്തിന്‌ സംവിധാനമില്ല; നാട്ടുകാര്‍ മാലിന്യം പഞ്ചായത്താഫീസ്‌ മുറ്റത്ത്‌ തള്ളി

കുമ്പള (www.mediavisionnews.in): നഗരത്തില്‍ കുന്നു കൂടുന്ന മാലിന്യം നീക്കം ചെയ്യാനോ സംസ്‌ക്കരിക്കാനോ സംവിധാനങ്ങള്‍ ഒരുക്കാത്ത അധികൃതരുടെ നിലപാടിനെതിരെ ജനരോഷം ശക്തമാകുന്നു. സഹികെട്ട നാട്ടുകാര്‍ മാലിന്യം ചാക്കുകളിലാക്കി പഞ്ചായത്താഫീസിനു മുന്നില്‍ തള്ളി. ഹര്‍ത്താല്‍ പിറ്റേന്ന് ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ കൂട്ടിയിട്ട മാലിന്യം കണ്ട് അമ്പരന്നു. മാലിന്യം എങ്ങോട്ടു നീക്കുമെന്നറിയാതെ ജീവനക്കാരും കുഴങ്ങി. നേരത്തെ കുമ്പള പഞ്ചായത്തിലെ...

പെട്രോളിന് 82.80 രൂപ ഈടാക്കുമ്പോള്‍ നികുതിയും കമ്മീഷനുമായി ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിഴിയുന്നത് 46.09 രൂപ

ന്യൂഡല്‍ഹി (www.mediavisionnews.in): അടിക്കടി രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിനെ കുറ്റംപറയുന്നത് അടിസ്ഥാന രഹിതമെന്ന് പറയാന്‍ സാധിക്കില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.80 രൂപയാണ് വില. ഇതില്‍ നിന്നും നികുതിയിനത്തിലും കമ്മീഷന്‍ ഇനത്തിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത് 46.09 രൂപയാണ്. അതായത് ആകെ വിലയുടെ പകുതിയിലധികവും നികുതിയും കമ്മീഷനുമാണ്. ഇത് കുറയ്ക്കുന്നതിന് കേന്ദ്ര-...

സൗദിയിലെ 12 തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം ഇന്നു മുതല്‍ നിലവില്‍ വരും; പ്രവാസി മലയാളികള്‍ ആശങ്കയില്‍

റിയാദ്(www.mediavisionnews.in) : സൗദിയുടെ സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖാതിന്റെ മറ്റൊരു ഘട്ടത്തിനു കൂടി ഇന്നു തുടക്കമാവും. മൂന്നു ഘട്ടമായി നടപ്പാക്കുന്ന 12 മേഖലകളിലെ സ്വദേശിവല്‍കരണ പദ്ധതിയുടെ ആദ്യഘട്ടമാണ് തുടങ്ങുന്നത്. കാര്‍/ബൈക്ക് ഷോപ്പ്, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഓഫിസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണ കടകള്‍ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലെ സ്വദേശിവല്‍കരണം പ്രാബല്യത്തിലാകും. ഈ വിഭാഗങ്ങളിലെ...

ഡിവൈഎഫ്ഐ വിരിച്ച വിരിയില്‍ ബിജെപിക്കാര്‍ എങ്ങനെ കിടക്കും? തലശ്ശേരിയില്‍ വിവാദം

തലശ്ശേരി(www.mediavisionnews.in)  രാഷ്ട്രീയവിവാദമായി തലശ്ശേരി ജനറൽ ആശുപത്രിയിലെ കിടക്കവിരികളും പുതപ്പുകളും തലയിണകവറുകളും. നവീകരിച്ച വാർഡിൽ ഡിവൈഎഫ്ഐ സംഭാവന ചെയ്ത വസ്തുക്കളാണ് വിവാദത്തിന് വഴിവെച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജിക്കല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐ.സി.യു. എന്നിവ നഗരസഭയുടെ പണം ഉപയോഗിച്ച് നവീകരിച്ചപ്പോൾ തലശേരി ബ്ലോക്കിന്റെ യൂത്ത് ബ്രിഗേഡ് പുത്തന്‍ കിടക്കവിരികളും പുതുപ്പുകളും തലയിണകവറുകളും സംഭാവന ചെയ്തിരുന്നു....

എതിര്‍പ്പുകള്‍ ശക്തമായതോടെ സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം ; പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കും

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കിക്കൊണ്ട് കലോത്സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക്...

അഞ്ചുമണിക്കൂർ നീണ്ട തിരച്ചിൽ; കണ്ടെത്തിയത് ചേതനയറ്റ മനോജിനെ

ഉപ്പള(www.mediavisionnews.in): ഭഗവതി നഗർ ഭാഗത്ത് ഉപ്പള പുഴയ്ക്ക് ഏറിയാൽ 30 മീറ്റർ വീതിയുണ്ടാകും. പുറമെ ശാന്തമായി ഒഴുകുന്ന പുഴ. ഇവിടെ പാലമില്ലാത്തതിനാൽ ആളുകൾ ഇറങ്ങിക്കടന്ന് മറുഭാഗത്തേക്ക് പോകുന്നത് പതിവാണ്. പാലത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഫലമുണ്ടായിട്ടില്ല. വല്ലപ്പോഴും തോണിയുണ്ടാകും. അത് കിട്ടിയില്ലെങ്കിൽ ഇറങ്ങിക്കടക്കും. അതാണ് തനി ഗ്രാമമായ ഇവിടത്തെ ശീലം. തിങ്കളാഴ്ച ഉച്ചയ്ക്ക് മനോജും...

മുസ്ലിം ലീഗ് ഉപ്പള ടൗൺ കമ്മിറ്റി രൂപീകരിച്ചു

ഉപ്പള (www.mediavisionnews.in): മുസ്ലിം ലീഗ് ഉപ്പള ടൗൺ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി ഹമീദ് നീൽകമലിനേയും, ജനറൽ സെക്രട്ടറിയായി ബി.എം മുസ്തഫയെയും ട്രഷററായി യൂസഫ് ഫൈൻ ഗോൾഡിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ: ഹനീഫ് ഐ.കെ, ഫാറൂഖ് മദക്കം, സൈൻ യു.കെ സെക്രട്ടറിമാർ: അഷ്‌റഫ് ഹിദായത്ത് നഗർ, താഹിർ ബി.ഐ ഉപ്പള, ശറഫുദ്ധീൻ പെരിങ്കടി മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...

ഇന്ധന വിലവർധനക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ബായാർ ഡി.വൈ.എഫ്.ഐ; ഫുട്ബാൾ മത്സരത്തിൽ സമ്മാനമായി നൽകിയത് രണ്ട് ലീറ്റർ പെട്രോൾ

ബായാർ(www.mediavisionnews.in): ദിവസംതോറും ഇന്ധന വില കൂട്ടുന്നതിൽ പ്രതിഷേധിച്ച് വിജയികൾക്ക് രണ്ട് ലീറ്റർ പെട്രോൾ സമ്മാനിച്ചാണ് ഡി.വൈ.എഫ്.ഐ ബായാർ യൂണിറ്റ് കമ്മിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. ആറ് ടീമുകളായി മത്സരിച്ച് ഒന്നാം സ്ഥാനത്തിലെത്തിയ ബി.സി ടൈഗർ ബായാറിന് രണ്ട് ലിറ്റർ പെട്രോൾ സമ്മാനമായി നൽകി. ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ലോക് കമ്മിറ്റി അംഗം സകരിയ ബായാർ, യൂണിറ്റ് സെക്രട്ടറി...

സമരാനുകൂലികള്‍ സ്ഥാപനത്തിന് ഷട്ടറിട്ടു; ഉള്ളില്‍ കുടുങ്ങി ഉദ്യോഗസ്ഥന്‍, വലഞ്ഞത് പൊലീസും ജീവനക്കാരും

കോഴിക്കോട്(www.mediavisionnews.in): ഹര്‍ത്താലിന് യാത്രാസൗകര്യവും ഭക്ഷണവും ലഭിക്കാതെ വലയുന്നത് സ്വാഭാവികമാണ്. എന്നാല്‍ കോഴിക്കോട് സമരത്തില്‍ വലഞ്ഞത് പൊലീസും ധനകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥനും ജീവനക്കാരുമാണ്. സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ഉള്ളില്‍ ഉണ്ടെന്ന് അറിയാതെ സമരാനുകൂലികള്‍ ധനകാര്യ സ്ഥാപനത്തിന് ഷട്ടറിട്ട് പൂട്ടി. ഇതിനിടയിലാണ് ഉദ്യോഗസ്ഥന്‍ അകത്തായി പോയത്. കോഴിക്കോട് മാവൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് കുടുങ്ങിപ്പോയത്. നഗരത്തില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സമരാനുകൂലികള്‍ സ്ഥാപനം...

About Me

35158 POSTS
0 COMMENTS
- Advertisement -spot_img

Latest News

‘ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം

ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക്...
- Advertisement -spot_img