Saturday, January 11, 2025

mediavisionsnews

ജലനിധി വിതരണം ചെയ്യുന്നത് മലിനജലം; ദുരിതം തിന്ന് മൂടം ബയലിലെ നാൽപതോളം കുടുംബങ്ങൾ

കുമ്പള(www.mediavisionnews.in):: മീഞ്ച പഞ്ചായത്തിലെ മൂടംബയൽ പജിങ്കാറ് കൽപ്പണയിലെ നാൽപതോളം കുടുംബങ്ങൾക്ക് ജലനിധി വിതരണം ചെയ്യുന്നത് മലിനജലം. കുടിക്കാൻ ശുദ്ധജലം എന്ന പേരിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ മാരക രോഗങ്ങൾ പരത്തുന്ന കോളിഫോം ബാക്ടീരിയയും കൂത്താടികളും. ഗുണഭോക്താക്കൾ മംഗളൂരുവിലെ ലാബിൽ പരിശോധിച്ച റിപോർട്ടിലാണ് വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്. ഒരു വർഷം മുമ്പാണ് മീഞ്ച പഞ്ചായത്ത്...

ബായാറിൽ ബന്ധുവായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബായാർ(www.mediavisionnews.in): ബന്ധുവായ 22കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വിവാഹിതനും, രണ്ടു മക്കളുടെ പിതാവുമായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണൽ എസ് ഐ അനീഷാണ് അറസ്റ്റ് ചെയ്തത്. ബായാർ പൊന്നങ്കള പദ്യാനയിലെ വാസുവാണ്(47)അറസ്റ്റിലായത്. വാസുവിന്റെ അടുത്ത ബന്ധത്തിൽപെട്ട 21കാരിയെ ഏഴു വർഷത്തോളമായി ഇയാൾ പീഡിപ്പിക്കാൻ തുടങ്ങിയിട്ട് എന്ന് പരാതിക്കാരി പറഞ്ഞു. ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും...

ട്വിറ്ററില്‍ ഒരു മില്യണിലധികം ആളുകള്‍ കണ്ട പൊന്നാനിയിലെ ‘ചായയടി’

മലപ്പുറം(www.mediavisionnews.in):  ഈ ചായയടിയും ചായയും കണ്ടാല്‍ ആരായാലും കൊതിച്ചു പോകും..ഒരു ചായ കുടിക്കാന്‍. ചായയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഏതൊരു മലയാളിയെയും ഈ ചായ രുചി കൊണ്ട് വീഴ്ത്തുകയും ചെയ്യും. പക്ഷേ ഇതൊന്നുമല്ല സംഭവം, ഈ ചായ ഉണ്ടാക്കുന്ന രീതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൊന്നാനിയിലെ ‘ദി ചപ്പാത്തി ഫാക്ടറി’ എന്ന ഹോട്ടലിലാണ് ഈ ‘അത്ഭുത’...

കീറിയ കറന്‍സി ഇനി മാറ്റിക്കിട്ടുക എളുപ്പമാകില്ല; പകരം പണം കിട്ടുക നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ച്; റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

കൊച്ചി(www.mediavisionnews.in) : കീറിയ കറന്‍സിയുടെ മൂല്യം ഇനി അളന്ന് നിശ്ചയിക്കും. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം ലഭിക്കുക. കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയാണ് കിട്ടുക. വളരെ കുറച്ചാണെങ്കില്‍ ഒന്നും കിട്ടില്ല. പുതിയ നിര്‍ദേശം പഴയ നോട്ടുകള്‍ക്കും 2,000...

ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ബൈത്തുറഹ്മ സമർപ്പണം 17ന്

മഞ്ചേശ്വരം(www.mediavisionnews.in) : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മഞ്ചേശ്വരം ഉദ്യാവാറിൽ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിർമിച്ച് നൽകുന്ന ബൈത്തുറഹ്മയുടെ പ്രവർത്തി പൂർത്തീകരിച്ച് ഈ മാസം 17ന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് സയ്യിദ് അതാഹുള്ള തങ്ങൾ ഉദ്യാവാർ താകോൽ ദാനം നിർവഹിക്കും. ഉദ്യാവാർ ജുമ മസ്ജിദ് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ...

മറ്റൊരാളുടെ ഭാര്യയെ വിവാഹം കഴിച്ച ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജിനെതിരെ കേസില്ല!; പ്രവാസി യുവാവിന്റെ പരാതി പൊലീസ് തള്ളി

വടകര(www.mediavisionnews.in) മറ്റൊരാളുടെ ഭാര്യയെ വിവാഹം കഴിച്ച ടിപി വധക്കേസിലെ പ്രതി കിര്‍മാണി മനോജിനെതിരെ കേസെടുക്കാനാവില്ലെന്ന് വടകര പൊലീസ്. വിവാഹം അസാധുവാക്കണമെന്നും തന്റെ രണ്ടു മക്കളെയും വിട്ടുകിട്ടണമെന്നുമാണ് നാരായണ നഗര്‍ സ്വദേശിയായ പരാതിക്കാരന്റെ ആവശ്യം. മൂന്നും ഏഴും വയസുള്ള കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി യുവാവിനെ കാണിച്ച ശേഷം പൊലീസ് മടക്കി അയച്ചു. എന്നാല്‍, പരാതി തള്ളിയ...

കര്‍ണാടകയിലെ സകലേഷ്പൂരില്‍ മണ്ണിടിച്ചില്‍: ട്രെയിനുകള്‍ 20 വരെ റദ്ദാക്കി

മംഗളൂരു(www.mediavisionnews.in):  കര്‍ണാടകയിലെ സകലേഷ്പൂരിനും സുബ്രഹ്മണ്യറോഡിനും ഇടയിലെ ചുരം മേഖലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ക്കായി ട്രാക്ക് അടച്ചിടുന്നതിനാല്‍ ബംഗളൂരുവില്‍നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള ട്രെയിനുകള്‍ സെപ്റ്റംബര്‍ 20വരെ സര്‍വിസ് റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ഹാസന്‍ -ബംഗളൂരു സെക്ഷനിലെ 56 കിലോമീറ്റര്‍ ഭാഗത്ത് 67 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായിരുന്നത്. എക്‌സ്‌കവേറ്ററിന്റെ സഹായത്തോടെ മണ്ണു നീക്കി അരികുകള്‍...

യു.ഡി.എഫ്. കാസര്‍ഗോഡ് പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന്

കാസര്‍ഗോഡ്(www.mediavisionnews.in):  ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ജില്ലാതല നേതൃത്വ കണ്‍വന്‍ഷന് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പികെ കുഞ്ഞാലിക്കുട്ടി, കെഎം മാണി, കെപിഎ മജീദ്, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം...

വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രളയ ദുരിതാശ്വാസ നിധി കൈമാറി

ഉപ്പള (www.mediavisionnews.in): പ്രളയ ബാധിത പ്രദേശത്തേക്കുള്ള സംസ്ഥാന വനിത ലീഗ് സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ആദ്യ ഗഡു ജില്ല ജനറൽ സെക്രട്ടറി മുംതാസ് സമീറയ്ക് കൈമാറി. ചടങ്ങിൽ മണ്ഡലം പ്രിസിഡണ്ട് ഫരീദ സക്കീർ, ജനറൽ സെക്രട്ടറി എ.എ ആയിശ, ഫാത്തിമ അബ്ദുല്ല കുഞ്ഞി, സബൂറ കുമ്പള, ഖൈറുന്നിസ അപ്പോളൊ, സംഷീന, സുഹ്റ...

ദേശീയപാത വികസനം: നഷ്ടപരിഹാരം ലഭിക്കാതെ ഒഴിഞ്ഞുകൊടുക്കില്ല – മർച്ചന്റ്‌സ് അസോസിയേഷൻ

കാസര്‍കോട്(www.mediavisionnews.in):ദേശീയപാത വികസനത്തിന്റെ പേരിൽ നഷ്ടപരിഹാരം നൽകാതെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കുമെന്ന് കാസർകോട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസ്താവിച്ചു. സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലെത്തിയിട്ടും വ്യാപാരികൾക്ക് സർക്കാരോ കെട്ടിട ഉടമകളോ നഷ്ടപരിഹാരം നൽകാതെ ഉടമകളുടെ ഭീഷണിക്ക് വഴങ്ങി കട ഒഴിഞ്ഞുകൊടുക്കില്ലെന്നും അസോസിയേഷൻ പ്രവർത്തകസമിതി യോഗം വ്യക്തമാക്കി. കടമുറികളിൽ വ്യാപാരികൾ മുതൽമുടക്കി സ്ഥാപിച്ച ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾക്കെല്ലാം കെട്ടിട ഉടമകൾക്ക് ഭീമമായ...

About Me

35160 POSTS
0 COMMENTS
- Advertisement -spot_img

Latest News

രാത്രി അധികം ‘തണുക്കേണ്ട’! ‘ചൂടുള്ള’ ബിൽ വരും; ടി.ഒ.ഡി. നിരക്ക് KSEB നടപ്പാക്കിത്തുടങ്ങി

കണ്ണൂർ: രാത്രി എ.സി.യിൽ കൂടുതൽസമയം ‘തണുക്കേണ്ട’. ‘ചൂടുള്ള’ ബിൽ വരും. രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ്...
- Advertisement -spot_img