Saturday, January 11, 2025

mediavisionsnews

ബന്തിയോട്‌ കഞ്ചാവു കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പുറത്തിറങ്ങിയ ആള്‍ വീണ്ടും അറസ്റ്റില്‍

കുമ്പള (www.mediavisionnews.in): കഞ്ചാവു കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പുറത്തിറങ്ങിയ ആളെ കഞ്ചാവുമായി വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ബന്തിയോട്‌, കോരിക്കോട്‌ ഹൗസിലെ അബ്‌ദുള്ള (54)യെ യാണ്‌ ഇന്നലെ വൈകിട്ട്‌ ബന്തിയോട്‌ ടൗണില്‍ വച്ചു കുമ്പള പൊലീസ്‌ 20 ഗ്രാം കഞ്ചാവുമായി വീണ്ടും അറസ്റ്റ്‌ ചെയ്‌തത്‌. 3400 രൂപയും പിടിച്ചെടുത്തു.കഞ്ചാവില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ അപ്പീലില്‍ പുറത്തിറങ്ങിയതായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ പ്രേംസദന്റെ നേതൃത്വത്തില്‍ മഫ്‌ടിയിലെത്തിയാണ്‌...

കുമ്പള കണിപുര ഗോപാല കൃഷ്ണ ക്ഷേത്രത്തിൽ ഭജന സങ്കീർത്തനം 23 ന് തുടങ്ങും

കുമ്പള (www.mediavisionnews.in): കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നാൽപ്പത്തിയെട്ട് ദിവസം നീണ്ടു നിൽക്കുന്ന ഭജന സങ്കീർത്തനം 23 ന് തുടങ്ങുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഭജനസങ്കീർത്തനം രാത്രി 7.45 ന് സമാപിക്കും. അന്നേ ദിവസം കർമയോഗി മോഹനദാസ പരമ ഹംസ സ്വാമിജിക്ക്...

ഫിഷ് സ്പാ ചെയ്ത യുവതിക്ക് കാല്‍വിരലുകള്‍ നഷ്ടമായതിങ്ങനെ

തായ് ലൻഡ് (www.mediavisionnews.in):മാളുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഫിഷ് സ്പാ. കാലുകളെ വൃത്തിയാക്കി സുന്ദരമാക്കാന്‍ ഈ സ്പായിലൂടെ കഴിയും. പ്രത്യേക തരം മീനുകളെ ഉപയോഗിച്ചാണ് ഫിഷ് സ്പാ ചെയ്യുന്നത്. ഗറ റുഫ അഥവാ ഡോക്ടര്‍ ഫിഷ് ആണ് പ്രധാനമായും ഫിഷ് സ്പായ്ക്ക് ഉപയോഗിക്കുന്നത്. ഈ മീനുകള്‍ കാലുകളിലെ മൃതകോശങ്ങള്‍ ഭക്ഷിച്ചാണ് കാലുകള്‍ വൃത്തിയാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും...

മുഗു സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; ആരോപണ വിധേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

കുമ്പള(www.mediavisionnews.in): മുഗു സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി വിജിലൻസിന് സമർപ്പിച്ച പരാതിയിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൻമേൽ ആരോപണ വിധേയർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തലശ്ശേരി വിജിലൻസ് കോടതിയാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഗു സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിവിധ കാലയളവുകളിൽ ബാങ്ക് ഭരണസമിതി ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും...

ഡിജെയെന്ന് വിശ്വസിപ്പിച്ച് വലയിലാക്കിയത് നിരവധി സ്ത്രീകളെ; പെണ്‍കുട്ടികളെ വലയിലാക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നല്‍കി; താമസം കുമ്പളയിലെ രണ്ട് സെന്റിലെ വീട്ടില്‍; പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 20കാരന്‍ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന...

കോഴിക്കോട്(www.mediavisionnews.in): ഡിജെയെന്ന് വിശ്വസിപ്പിച്ച് 20കാരന്‍ വലയിലാക്കിയത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പിടിയിലായതോടെയാണ് എറണാകുളം സ്വദേശി ഫയാസ് മുബീന്റെ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. ഡിജെയാണെന്ന് വ്യാജപ്രചരണം നടത്തിയാണ് ഫയാസ് മുബീന്‍ ഫെയ്‌സ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ സ്വന്തമാക്കിയത്. സുന്ദരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെടുത്തി. തട്ടിപ്പിലൂടെയ തന്നെയായിരുന്നു ആഢംബരജീവിതം നയിക്കുന്നതിനും പണം...

ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഫോണിലെ രഹസ്യം ചോര്‍ത്തി;ഭാര്യക്കെതിരെ കേസ്

റാസല്‍ഖൈമ (www.mediavisionnews.in): മൊബൈല്‍ ഫോണിലെ രഹസ്യ വിവരങ്ങള്‍ പരിശോധിച്ചതിനും അത് സ്വന്തം ഫോണിലേക്ക് പകര്‍ത്തിയതിനും ഭാര്യക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്. യുഎഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. കേസ് ചൊവ്വാഴ്ചയാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ എഴുനേറ്റ് ഫോണിലെ ലോക്ക് തുറന്ന ശേഷം എല്ലാ വിവരങ്ങളും പരിശോധിക്കുന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. ഇതില്‍ നിന്നും തന്റെ ചാറ്റും ചില...

അബൂബക്കർ സിദ്ധീഖ് വധക്കേസ്: പ്രതികളെ ജയിലിൽ ചോദ്യം ചെയ്തു

ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ സി.പി.എം പ്രവർത്തകൻ അബൂബക്കർ സിദ്ധീഖി(24)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തു. ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി പ്രകാരം കേസ് അന്വേഷണ ഉദ്യോഗസ്ഥനായ തീരദേശം പോലീസ് ഇൻസ്‌പെക്ടർ സിബിതോമസ് ആണ് ജയിലിൽ സൂപ്രണ്ട് സാന്നിധ്യത്തിൽ ചോദ്യം ചെയ്യൽ നടത്തിയത്. സോങ്കാലിലെ അശ്വന്ത് കെ.പി എന്ന അമ്പു,...

കുബണൂരിൽ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ചു

ഉപ്പള (www.mediavisionnews.in):  കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച തൊഴിലാളിയെ നാട്‌ ആദരിച്ചു. കുബണൂര്‍ സ്‌കൂളിനടുത്തെ കിണറ്റില്‍ വീണ യുവതിയെ മുന്‍പിന്‍ നോക്കാതെ കിണറ്റില്‍ ചാടി കുബണൂരിലെ വിട്ടല ഗൗഡയാണ്‌ രക്ഷിച്ചത്‌. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ വിട്ടല യുവതിയെ കിണറിനു പുറത്തെത്തിച്ചത്‌. വിവരമറിഞ്ഞ്‌ ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ വിട്ടലയുടെ രക്ഷാദൗത്യം വിജയിച്ചിരുന്നു. കിണറ്റില്‍ വീണ യുവതിയെ സാഹസികമായി...

ഉപ്പള മുളിഞ്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിലെ മുളിഞ്ചയിൽ പണിപൂർത്തിയായിട്ടും ഉദ്ഘാടനത്തിന് മാസങ്ങൾ കാത്തിരുന്ന അങ്കണവാടി ഇന്നലെ കുട്ടികൾക്ക് തുറന്നു കൊടുത്തു. ഭക്ഷണം പാകം ചെയ്യലും, കുട്ടികൾ വിശ്രമിക്കുന്നതും, ഒരേ റൂമിൽ തന്നെയാകുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്ന് വാർത്തയായിരുന്നു. വളരെയേറെ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്കാണ് ഇപ്പോൾ അങ്കണവാടി മാറ്റിയത്. സമാധാനവും, സുരക്ഷിതവുമുള്ള നല്ല കോൺക്രീറ്റ് കെട്ടിടമാണിത്. കുട്ടികൾക്ക്...

വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ഉപയോഗിച്ചാല്‍ പിടിവീഴും; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം (www.mediavisionnews.in):വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് പോലീസ്. റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ല. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു. വാഹനനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ...

About Me

35160 POSTS
0 COMMENTS
- Advertisement -spot_img

Latest News

രാത്രി അധികം ‘തണുക്കേണ്ട’! ‘ചൂടുള്ള’ ബിൽ വരും; ടി.ഒ.ഡി. നിരക്ക് KSEB നടപ്പാക്കിത്തുടങ്ങി

കണ്ണൂർ: രാത്രി എ.സി.യിൽ കൂടുതൽസമയം ‘തണുക്കേണ്ട’. ‘ചൂടുള്ള’ ബിൽ വരും. രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ്...
- Advertisement -spot_img