കോഴിക്കോട്(www.mediavisionnews.in):മഹാപ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം നഷ്ടപ്പെട്ട വിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേഷിന്റെ മകന്‍ കൈലാസ്(19) ആണ് ഇന്ന് ജീവനൊടുക്കിയത്. ഇന്നലെ ഐ.ടി.എ.യില്‍ അഡ്മിഷന് ചേരാന്‍ ഇരിക്കുകയായിരുന്നു. അഡ്മിഷന് വേണ്ടി പുതിയ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും എല്ലാം തയ്യാറാക്കിലെങ്കിലും കനത്ത മഴയില്‍ കൈലാസിന്റെ വീട്ടില്‍ വെള്ളം ഇരച്ചുകയറിതോടെ എല്ലാം നഷ്ടപ്പെടുകയായിരുന്നു. കൈലാസിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം...
എറണാകുളം(www.mediavisionnews.in): വെള്ളമിറങ്ങിയതോടെ മലയാറ്റൂർ–കോടനാട് പാലത്തിൽ മാലിന്യക്കൂമ്പാരം. പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മാലിന്യം പുഴയിലേക്ക് തിരിച്ചുതള്ളുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് പുഴയിലേക്ക് തള്ളുന്നത്. വിഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.
പ്രളയക്കെടുതിയില്‍ ഇന്നുമാത്രം സംസ്ഥാനത്ത് 31 പേര്‍ മരിച്ചു. 3446 ദുരിതാശ്വാസ ക്യാംപുകളിലായി ആറരലക്ഷം പേരാണുള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ...
പറവൂര്‍(www.mediavisionnews.in): ദുരിതാശ്വാസത്തിന് കൊടുക്കാന്‍ വച്ച പച്ചക്കറിയും അരിയും കഴിച്ചാണ് താന്‍ അടക്കം 45 പേര്‍ ജീവിച്ചതെന്ന് നടന്‍ സലീം കുമാര്‍.
സമീപ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കാന്‍ കരുതിവച്ചതായിരുന്നു അരിയും പച്ചക്കറിയും. ഇത് പിന്നീട് താനടക്കം 45 പേര്‍ക്ക് ഉപകാരപ്പെടുകയായിരുന്നു.
വെള്ളം പൊങ്ങിയപ്പോള്‍ വീട് വിട്ടിറങ്ങാനിറങ്ങിയ സലീം കുമാറിന്റെ വീട്ടില്‍ സമീപവാസികള്‍ എത്തിയതോടെയാണ് അദ്ദേഹം യാത്ര അവസാനിപ്പിച്ചത്.
വെള്ളം...
പത്തനംതിട്ട(www.mediavisionnews.in):: പ്രളയക്കെടുതിയില്‍ ജനം ദുരിതമനുഭവിക്കുമ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവാത്ത തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സസ്പെന്‍ഡ് ചെയ്തത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...
ഉപ്പള(www.mediavisionnews.in): രണ്ടു പതിറ്റാണ്ടുകളായി ഫാസിസ്റ്റു ഭരണ കൂട ഭീകരതയുടെ ഇരയായി കഴിയേണ്ടി വന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഹ്ദനി നീതി നിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം ബഷീർ മഞ്ചേശ്വരം പറഞ്ഞു. അബ്ദുൽ നാസർ മഹ്ദനി നീതി നിഷേധത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 17ന്...
ഉപ്പള (www.mediavisionnews.in): സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മംഗൽപ്പാടി ജനകീയ വേദി ഇന്നെല മുതൽ ഉപ്പളയിൽ ആരംഭിച്ച സഹായ കൗണ്ടറിലേക്ക് ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ ശേഖരിച്ചു നൽകിയ ക്ലബാണ് സെവൻ ലൗസ് ജനപ്രിയ.
ഉപ്പളയിലെ വസ്ത്ര വ്യാപാരികളുടെ സഹകരണവും വളരെ മാതൃകാപരമാണ്.
പുത്തൻ വസ്ത്രങ്ങൾ നൽകി വസ്ത്ര വ്യാപാരികൾ സഹകരണം തുടരുകയാണ്.ഏത് ആവശ്യത്തിനും തുറന്ന മനസ്സോടെ സഹകരിക്കുന്ന...
മടിക്കേരി(www.mediavisionnews.in): കര്‍ണാടകയിലെ കുടക്, മടിക്കേരി പ്രദേശങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും. കുടകില്‍ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നു വീണ് രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. കടകേയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേരും ജോദുപാല, മുവതൊക്ലു എന്നിവിടങ്ങളില്‍ രണ്ടു പേരും മരിച്ചു.
കര്‍ണാടക മന്ത്രി ആര്‍.വി ദേശ്പാണ്ഡെയാണു മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. കുടക് ജില്ലയിലെ ജോദുപാലയില്‍ ഉരുള്‍പൊട്ടലില്‍...
കൊച്ചി(www.mediavisionnews.in):പ്രളയക്കെടുതിമൂലം വലയുന്ന കേരളത്തിനു നിരവധി സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേ പ്രളയക്കെടുതിയുടെ ദുരന്തങ്ങള്‍ അറിയിച്ച് സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് മലയാളികള്‍. സമൂഹ മാധ്യമങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റിന് താഴെയാണ് മലയാളികളുടെ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്.
StandwithKerala എന്ന ഹാഷ് ടാഗ് ചേര്‍ത്താണ് പോസ്റ്റില്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കേരള ജനതയുടെ ദുഖം...
കുമ്പള(www.mediavisionnews.in):: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന രണ്ട് ടോറസ് ലോറി മണല്‍ കുമ്പള പൊലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരിട്ടി പെന്നാണിലെ രൂപേഷ്(32), വടക്കാഞ്ചേരിയിലെ സുരേഷ്(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ കുമ്പള എസ്.ഐ. ടി.വി. അശോകനും സംഘവും ആരിക്കാടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തവെയാണ് ലോറികളെ...
ജനീവ(www.mediavisionnews.in): ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. നോബേല്‍ ജേതാവായ അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു. 1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു.
സിറിയയിലെ യു.എന്‍ പത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക്...