Friday, November 15, 2024

mediavisionsnews

ദുരിതാശ്വാസം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പത്തു ലക്ഷത്തിൽ കൂടുതൽ രൂപയുടെ വിഭവങ്ങളുമായി വയനാട്ടിലേക്ക്

മഞ്ചേശ്വരം(www.mediavisionnews.in): പ്രളയകെടുതിയിൽ അകപ്പെട്ട സംസ്ഥാനത്തെ ജനങ്ങളുടെ ദുരിദാശ്വാസത്തിനായി മഞ്ചേശ്വരം മണ്ഡലത്തിലെ പഞ്ചായത്തുകളും, സന്നദ്ധ സംഘടനകളും, വിദ്യാർത്ഥികളും മറ്റു കാരുണ്യ പ്രവർത്തകരും ചേർന്ന് സ്വരൂപിച്ച വസ്ത്രങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പാത്രങ്ങൾ, പച്ചക്കറികൾ മറ്റു നിത്യോപക വസ്തുക്കളുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. ആദ്യഘട്ടത്തിൽ പുറപ്പെടുന്ന വാഹനം വ്യവസായിയും ആയിഷൽ ഫൗണ്ടേഷൻ...

ഇത് ജൈസല്‍ കെ.പി ; റബ്ബര്‍ ബോട്ടില്‍ കയറാനാകാത്തവര്‍ക്ക് മുതുക് കുനിച്ച് കൊടുത്ത താനൂരിലെ മത്സ്യത്തൊഴിലാളി

മലപ്പുറം(www.mediavisionnews.in): രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ യുവാവിന്റെ ദൃശ്യങ്ങളായിരുന്നു ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയായിക്കൊണ്ടിരുന്നത്. മഹാമനസ്‌കനായ ആ വ്യക്തി ആരെന്ന് തിരയുകയായിരുന്നു ഇന്ന് സോഷ്യല്‍മീഡിയയില്‍ പലരും. ഒടുവില്‍ അതിന് ഉത്തരമായി. താനൂരിലെ മത്സ്യത്തൊഴിലാളിയായ ജൈസല്‍ കെ.പിയെന്ന വ്യക്തിയാണ് ദുരന്തമുഖത്തെ മനുഷ്യനന്മയുടെ മുഖമായത്. ബോട്ടില്‍ കയറി...

പെരുന്നാളിനോ വെള്ളിയാഴ്ചയോ പള്ളിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി പണം സ്വരൂപിക്കുക: ആഹ്വാനവുമായി സമസ്ത

കോഴിക്കോട്(www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ സമസ്തയുടെ ആഹ്വാനം. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളിയില്‍ വച്ചു പരമാവധി പണം പിരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. സമസ്തയുടെ ആഹ്വാനത്തെ ഇരുകയ്യും നീട്ടിയാണ് വിശ്വാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്....

വിദേശത്തുനിന്നും പണമല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്: മറ്റുസംഘടനകള്‍ വഴിയെത്തിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം (www.mediavisionnews.in): വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍. ഇത്തരം സംഭാവനകള്‍ മറ്റു സംഘടനകള്‍ വഴി എത്തിക്കാനാണ് നിര്‍ദേശം. ‘രാജ്യത്തിനു പുറത്തുനിന്നും പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിന് അത് സ്വീകരിക്കാനാവില്ല. അത്തരം സംഭാവനകള്‍ വിവിധ സംഘടനകള്‍ വഴി എത്തിക്കാം.’ എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ദുരിതാശ്വാസ...

പ്രളയക്കെടുതിയെ മറികടന്ന് അവര്‍ ഒന്നായി; ദുരിതാശ്വാസ ക്യാമ്പില്‍ മിന്നുകെട്ട്

മലപ്പുറം (www.mediavisionnews.in): പരാതികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു സന്തോഷ കാഴ്ച്ച. പ്രളയത്തെ തുടര്‍ന്ന് ക്യാമ്പില്‍ അഭയം തേടിയ ഒരു പെൺകുട്ടി ഇന്ന് വിവാഹിതയായി. നെച്ചിക്കുറ്റി സ്വദേശി സുന്ദരൻ-ശോഭ ദമ്പതികളുടെ മകള്‍ അ‍ഞ്ജു ഇന്ന് കതിര്‍മണ്ഡപത്തിലേക്ക് ഇറങ്ങിയത് ദുരിതശ്വാസ ക്യാമ്പില്‍ നിന്നാണ്.വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലുദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.പ്രളയത്തെ...

സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും ആവശ്യം

കൊച്ചി (www.mediavisionnews.in): സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും ആവശ്യമാണ്. അതേസമയം എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

പ്രളയ ബാധിധർക്കാശ്വാസമായി എസ്.വൈ.എസ്

ഉപ്പള (www.mediavisionnews.in): പ്രളയ ബാധിധരായി ദുരിദാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക്‌ ആശ്വാസമായി ഉപ്പള സോൺ എസ്.വൈ.എസ്സും. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിത ബാധിധർക് വേണ്ടി ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ശേകരിച്ഛ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കും. സോൺ പരിധിയിലെ വിവിധ യൂണിറ്റുകളിൽ നിന്നും അരി,പഞ്ചസാര,പയർ, വസ്ത്രങ്ങളും ശേഖരിച് ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സാമഗ്രികളും, സാന്ത്വന...

നിങ്ങള് കേറിക്കോളിൻ ഉമ്മ; കേരളം ‘ചവിട്ടിക്കയറുന്ന’ മുതുകുകള്‍; സ‌ല്ല്യൂട്ട്, വിഡിയോ

കൊച്ചി(www.mediavisionnews.in):മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിൻ..സമീപത്ത് നിന്ന് വ്യക്തിയുടെ വാക്കുകളിൽ അയാൾ മനുഷ്യനാണ്. ഇന്ന് ഇൗ വിഡിയോ കാണുന്ന പതിനായിരങ്ങളുടെ മനസിൽ ഇയാൾക്ക്മനുഷ്യന്‍ എന്ന വാക്കിനപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ട്. കേരളത്തിന് പ്രളയത്തിന് മുന്നിൽ തോൽക്കാതെ ചവിട്ടിക്കയറ്റാൻ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് ഇൗ യുവാവ്. ഇന്നത്തെ നല്ല കാഴ്ചകളുടെ പട്ടികയില്‍ മുന്നിൽ നിർത്താവുന്ന...

രക്ഷിച്ചത് ഒരുലക്ഷത്തോളം പേരെ; ഇവരാണ് വാഴ്ത്തപ്പെടാത്ത ഹീറോസ്: മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് സി.പി.ഐ.എം

തിരുവനന്തപുരം(www.mediavisionnews.in):: പ്രളയദുരിതം നേരിടാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് സി.പി.ഐ.എം. വാഴ്ത്തപ്പെടാത്ത ഹീറോസാണ് ഇവര്‍ എന്നു പറഞ്ഞാണ് സി.പി.ഐ.എം മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നത്.അവര്‍ മാത്രം ഒരുലക്ഷത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും കേരളം നന്ദിയോടെ സ്മരിക്കുമെന്നും സി.പി.ഐ.എം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് നേരത്തെ നടന്‍ സലിംകുമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായാണ് താനടക്കം...

കേരളത്തിന് താങ്ങായി ഖത്തറും; 35 കോടി ധനസഹായം നല്‍കും

ദോഹ(www.mediavisionnews.in):പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് താങ്ങായി ഖത്തറും. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ കേരളത്തിന് ധനസഹായമായി നല്‍കും. ഇക്കാര്യം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് അറിയിച്ചത്. ഈ സഹായധനം പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്റെ (ഏകദേശം...

About Me

34903 POSTS
0 COMMENTS
- Advertisement -spot_img

Latest News

മംഗല്‍പാടി സ്വദേശി ഡോ.മുനീറിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ യുഎസ് പുരസ്‌കാരം

കാസര്‍കോട്: വിദ്യാഭ്യാസത്തിനും ശാസ്ത്രഗവേഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സിയുടെ പുരസ്‌കാരം ഡോ.മുനീറിന്. യുഎസിലെ ഹാക്കന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് ജെഎഫ്‌കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍...
- Advertisement -spot_img