Friday, November 15, 2024

mediavisionsnews

‘Thanks’; പ്രളയത്തില്‍ നിന്ന് രക്ഷിച്ച നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതി മലയാളികള്‍

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ തങ്ങളെ രക്ഷിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയ്ക്കും നേവി രക്ഷാ സംഘത്തിനും ടെറസിന് മുകളില്‍ ‘നന്ദി’ എഴുതി മലയാളികള്‍. ഓഗസ്റ്റ് 17ന് ഇവിടെ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തു വിട്ടിരിക്കുന്നത്. ആലുവ ചെങ്ങമനാട്ടു കെട്ടിടത്തിന്റെ മുകളില്‍ അഭയം തേടിയ സാജിത എന്ന ഗര്‍ഭിണിയെ രക്ഷിച്ചിരുന്നത് നാവവികസേനയിലെ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ല: എല്ലാ ജില്ലകളിലേയും ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചു

തിരുവനന്തപുരം(www.mediavisionnews.in):: കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി...

8000 രൂപയുടെ ഹീറോസൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണം ദുരിതാശ്വസത്തിന് കൈമാറി ; ഒന്‍പതു വയസ്സുകാരി അനുപ്രിയയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും പുതിയ സൈക്കിള്‍ സമ്മാനമായി ഹീറോ നല്‍കും

വില്ലുപുരം(www.mediavisionnews.in): അതിരുകളില്ലാത്ത അനുകമ്ബയാണ് പ്രളയദുരിതത്തില്‍ പെട്ടതോടെ കേരളത്തെ തേടിയെത്തുന്നത്. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ചെറുതും വലുതുമായ തുകകളും ആഹാരമായിട്ടും അവശ്യവസ്തുക്കളായിട്ടും എത്തുന്ന വസ്തുകവകള്‍ വേറെയും. തന്റെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം കണ്ട് സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ്‌നാട്ടുകാരിയായ കൊച്ചു മിടുക്കിക്ക് ഇനി എല്ലാ ജന്മദിനത്തിനും സൈക്കിള്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വാഗ്ദാനം 500 കോടിയോളം രൂപ

തിരുവനന്തപുരം(www.mediavisionnews.in):പ്രളയക്കെടുതിയിലകപ്പെട്ട സംസ്ഥാനത്തെ കരകയറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വാഗ്ദാനം ചെയ്തത് 500 കോടിയോളം രൂപ. മഴ രൂക്ഷമായതിനെ തുടര്‍ന്ന് കേരളം മുമ്പെങ്ങുമില്ലാത്ത വിധം ദുരിതത്തിലായതോടെ കഴിഞ്ഞ 13 നാണ് സഹായനിധിയിലേക്ക സംഭാവന സ്വീകരിച്ചു തുടങ്ങിയത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള വാഗ്ദാനങ്ങളാണ് ഇത്. ഇതുവരെ 175 കോടിയോളം രൂപയാണ് അക്കൗണ്ടിലെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ...

‘നമ്മള്‍ അതിജീവിക്കും’; ദുരിതിശ്വാസ ഫണ്ട് പിരിവിനിറങ്ങിയവര്‍ക്ക് കമ്മല്‍ ഊരി നല്‍കി വീട്ടമ്മ

മലപ്പുറം(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ അതിജീവനത്തിനായി നാട് ഒന്നാകെ കക്ഷിരാഷട്രീയ ഭേദമന്യേ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ അഞ്ഞൂറോളം കോടി രൂപ എത്തിക്കഴിഞ്ഞു. ലോകമൊന്നാകെ കേരളത്തിനായി സഹായം ചെയ്യുന്ന വാര്‍ത്തകള്‍ ഒക്കെ വന്നുകൊണ്ടിരിക്കെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ മാതൃകയായത്. സിപിഎം വൈലോങ്ങര...

മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ ക്യാംപിലേക്ക്; മാതൃകയായി കൊച്ചി മേയര്‍

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കൊച്ചി മേയര്‍. തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍...

നിര്‍ബന്ധിത പണപ്പിരിവും വിഭവ സംഭരണവും അരുത്: ജില്ലാ കലക്ടര്‍

കാസര്‍കോട് (www.mediavisionnews.in): ചില സ്വകാര്യ വ്യക്തികളും സ്വകാര്യ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിര്‍ബന്ധിത പണപ്പിരിവും സാധന സാമഗ്രികളുടെ സംഭരണവും നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പിന്‍മാറണമെന്നും ജില്ലാ കലക്ടര്‍ ഡോ: ഡി. സജിത് ബാബു മുന്നറിയിപ്പ് നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിത മാര്‍ഗ്ഗങ്ങളിലൂടെ ചെയ്യിക്കേണ്ടതല്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സംഭാവനകളും വിഭവങ്ങളും നല്‍കാന്‍ സന്‍മനസുള്ളവര്‍ക്ക്...

പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസം മാത്രം; കനത്ത മഴയില്‍ ഭൂമി വിണ്ടുകീറി ആദ്യ നില മണ്ണിനടിയിലായതിന്റെ ഞെട്ടലില്‍ വീട്ടുകാര്‍

ഇടുക്കി(www.mediavisionnews.in): പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പേമാരിയും പ്രളയവും വന്നതോടെ താമസിച്ചുകൊതി തീര്‍ന്നിട്ടില്ലാത്ത വീടിന്റെ ഒന്നാം നില മണ്ണിനടിയിലായതിന്റെ വേദനയിലാണ് മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചനും കുടുംബവും. ഭൂമി വിണ്ടുകീറിയാണ് ആദ്യത്തെ നില പൂര്‍ണമായും മണ്ണിനടിയിലായത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണമെങ്കില്‍ സ്ഥലത്ത് പഠനം നടത്തണം. ഈ പ്രദേശത്തെ മണ്ണ്...

പ്രളയ ബാധിത പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഷ്യാനെറ്റ് സംഘം അപകടത്തില്‍പ്പെട്ടു; റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും പരിക്ക്

കാസർകോട്(www.mediavisionnews.in):  കനത്ത മഴ തുടരുന്ന ദക്ഷിണ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് സംഘം അപകടത്തിൽപ്പെട്ടു. ഏഷ്യാനെറ്റ് കാസർകോട് റിപ്പോർട്ടർ മുജീബ് റഹ്‌മാൻ, ക്യാമറമാൻ സുനിൽകുമാർ എന്നിവരാണ് ഞായറാഴ്ച മടിക്കേരിയിൽ അപകടത്തിൽപ്പെട്ടത്. കർണ്ണാടക സർക്കാരിന്‍റെ ഫയർഫോഴ്‌സ് വാഹനത്തിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. പ്രളയ ബാധിത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം...

വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ തരില്ലെന്ന് ബാര്‍ അസോസിയേഷന്‍; പൂട്ടു പൊളിച്ച് ടി.വി അനുപമ ഐ.എ.എസ്

തൃശൂര്‍(www.mediavisionnews.in): ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ തരില്ലെന്ന് പറഞ്ഞ ബാര്‍ അസോസിയേഷന്‍ നിലപാടിനെതിരെ തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐ.എ.എസ്. പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നപ്പോള്‍ കലക്ടറുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ച് സാധനങ്ങള്‍ സൂക്ഷിച്ചു. വസ്തുക്കള്‍ സൂക്ഷിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടും ബാര്‍ അസോസിയേഷന്‍ ഹാള്‍ തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചപ്പോഴാണ് കലക്ടര്‍ പൂട്ടു...

About Me

34906 POSTS
0 COMMENTS
- Advertisement -spot_img

Latest News

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 18 മുതൽ 21വരെ ജി.എച്ച്.എസ്.എസ് മംഗൽപ്പാടിയിൽ

കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ...
- Advertisement -spot_img